മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ആ താരത്തിന്റെ പേരുപറഞ്ഞാൽ ചിലപ്പോൾ ഓർമയുണ്ടാകില്ല … പക്ഷെ 2000ൽ കുഞ്ചാക്കോ ബോബൻ നായകനായ സരൺ ഗൺസേലി സംവിധാനം ചെയ്ത ‘പ്രിയം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ബെന്നിയുടെ പ്രണയിനി ആനിയെന്ന കഥാപാത്രത്തെ ആർക്കും മറക്കാനാവില്ല.
പ്രണയ നായകനായ കുഞ്ചാക്കോ ബോബൻ തിളങ്ങിനിന്ന സമയത്താണ് നിരവധി പുതുമുഖങ്ങൾക്കിടയിൽ ദീപ നായരുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ഒരു സിനിമയിൽ മാത്രം അഭിനയിച്ചുവെങ്കിലും ഈ താരത്തിന് നിരവധി ആരാധകരുണ്ട്.
തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുമ്പോൾ ആയിരുന്നു ആനി എന്ന കഥാപാത്രം താരത്തെ തേടി വന്നത്. പക്ഷേ പഠനത്തിന് വേണ്ടി താൽകാലിക ഇടവേള എടുത്തുകൊണ്ട് പോയ താരം പീന്നീട് സിനിമാലോകം ഉപേക്ഷിക്കുകയാണുണ്ടായത്. മലയാളം ചാനലായ ഏഷ്യാനെറ്റിൽ നിരവധി പരിപാടികൾ ദീപ ഹോസ്റ്റ് ചെയ്തിരുന്നു. അതിനു ശേഷമാണു പ്രിയം എന്ന ചിത്രത്തിലൂടെ തുടക്കമിട്ടത്. ഹിന്ദി സിനിമയായ ‘ഹം ഹേ രഹി പ്യാർ കേ’ എന്ന ചിത്രത്തിൻറെ റീമേക്കാണ് പ്രിയം. തൻറെ അച്ഛന് താൻ സിനിമയിൽ തുടരുന്നതിൽ താല്പര്യം ഇല്ലെന്ന് താരം പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. പ്രിയം സിനിമയുടെ സംവിധായകനും മറ്റു പ്രവർത്തകരും നിർബന്ധിച്ചതിനാൽ മാത്രം ആണ് അച്ഛൻ സമ്മതിച്ചതെന്നും വ്യക്തമാക്കി. ദീപ ഒരു ക്ലാസ്സിക്കൽ നർത്തകിയുമാണ്. പ്രിയത്തിനു ശേഷം താരത്തിന് തമിഴിൽ നിന്നും ഗ്ലാമറസ് റോളുകൾ വന്നെങ്കിലും വേണ്ടെന്ന് വെക്കുകയായിരുന്നു.
സിനിമയിലെ ശ്രദ്ധേയമായ കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിച്ചുകൊണ്ട് നിരവധി പേരുടെ മനം കവർന്ന താരം പീന്നീട് സിനിമ വിടുകയായിരുന്നു. പഠനത്തിനുശേഷം ഇൻഫോപാർക്കിൽ ജോലി ലഭിക്കുകയും അവിടുന്ന് ജോലി സംബന്ധമായി ഓസ്ട്രേലിയിലേക്കു പോകുകയുംചെയ്തു . സോഫ്റ്റ്വെയർ എഞ്ചിനീയർ ആയ രാജീവ് നായരെയാണ് ദീപ വിവാഹം ചെയ്തത്. ദീപ പഠനത്തിനും തന്റെ കുടുംബത്തിനുമായും സിനിമ ജീവിതം മാറ്റിവയ്ക്കുകയായിരുന്നു. വർഷങ്ങൾ കുറെ കഴിഞ്ഞെങ്കിലും ഇന്നും ദീപ പ്രേക്ഷക മനസ്സിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. പ്രിയം ചിത്രത്തിലെ നായിക എവിടെ എന്നുള്ള നിരവധി ചോദ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ഉയരുന്നുണ്ട്. കുടുംബിനിയായി ഓസ്ട്രേലിയയിലെ മെൽബോർണിലാണ് ദീപ ഇപ്പോൾ. ഇപ്പോഴും ദീപയെ ഇഷ്ടമുള്ളവർ താരത്തിന്റെ തിരിച്ച വരവിനായി കാത്തിരിപ്പ് അവസാനിപ്പിച്ചിട്ടില്ല. ദീപയുടെയും മക്കളുടെയും ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കണ്ടിരുന്നു. രണ്ടു മക്കളുള്ള ദീപയെ കണ്ടാൽ ആ പഴയ പ്രിയം സിനിമയിലെ നായികയെ ആണ് ഏവരുടെയും മനസ്സിലേക്ക് ഓടി വരിക. നീണ്ട 19 വർഷത്തിന് ശേഷവും താരത്തിൻറെ വിശേഷങ്ങളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ കാണാറുണ്ട്.