ദൈനംദിന ജീവിതത്തിൽ ലഘുവായ ഉപായങ്ങൾ തേടുന്നവരാണ് നമ്മളിൽ പലരും. നിരവധി ഉപകരണങ്ങളും അതിൻറെ വിഡിയോകളും ഫേസ്ബുക്കിലും മറ്റു സോഷ്യൽ മീഡിയകളിലും കൗതുകത്തോടെ കാണുമ്പോൾ ഇത് കാണാൻ വിട്ടുപോകരുത്. ഒരു പഴ കച്ചവടക്കാരൻ തന്റെ പണി എളുപ്പമാക്കാൻ കണ്ടെത്തിയ ഉപായത്തിനു കയ്യടിക്കുകയാണ് ലോകം. പലപ്പോഴും ഇങ്ങനെയുള്ള പാവങ്ങൾ കണ്ടെത്തുന്ന ഉപായങ്ങളുടെ മൂല്യം കാണപ്പെടാത്ത പോകുമെങ്കിലും കൗതുകം തോന്നി ഒരു ചെറുപ്പക്കാരൻ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ ആണ് ശ്രദ്ധിക്കപെട്ടത്. ഈ സാധാരണക്കാരൻറെ ബുദ്ധിക്ക് അഭിനന്ദനങ്ങളുമേറെ.
പഴ കച്ചവടക്കാരനായ താരം കൂട്ടിയിട്ടിരിക്കുന്ന മാതളങ്ങൾ വലുപ്പമനുസരിച്ച് നാലു കുട്ടകളിലേക്ക് മാറ്റുന്നതാണ് ദൃശ്യം. എന്നാൽ വേർതിരിക്കുന്നതിനായി അദ്ദേഹം കണ്ടെത്തിയ ഉപകരണമാണ് ശ്രദ്ധേയം. രണ്ടു ഇരുമ്പുകമ്പികൾ പരസ്പരം അകന്നിരിക്കത്തക്ക വിധം സമാന്തരമായി ഒരു സ്റ്റാൻഡിൽ ഘടിപ്പിച്ച ശേഷം അവ തമ്മിൽ ഉള്ള അകലം ചെറുതിൽ നിന്നും വലുതിലേക്ക് എന്ന രീതിയിൽ ക്രമപ്പെടുത്തിയിരിക്കുന്നു. പഴങ്ങൾ കമ്പിയിലേക് വെക്കുന്നതോടെ വലുപ്പം അനുസരിച്ച് അവ ഓരോ കുട്ടയിലേക്ക് വീഴുന്നു. വലുപ്പം അനുസരിച്ച് പാക്ക് ചെയ്യാൻ ലോകത്ത് ഇത്രയും ലളിതമായ ഉപായം ഇല്ലെന്ന തലക്കെട്ടോടെ ബാല അഫ്‌ഷർ എന്നയാളാണ് ഇത് പോസ്റ്റ് ചെയ്തത്. അതിനു ലക്ഷക്കണക്കിന് വ്യൂസും കിട്ടിയിരുന്നു. ഇത്രയും ബുദ്ധി ഉള്ളവർ ഇന്ത്യയിലുള്ളപ്പോൾ ചൈനയുടെ പിന്നാലെ പോകുന്നത് എന്തിനാണെന്നും, അദ്ദേഹത്തിന്റെ ബുദ്ധിയെ പ്രകീർത്തിച്ചും ഒട്ടേറെ കമൻറ്സും വന്നിരുന്നു.