ഒരു കാലത്ത് മലയാളം ഉൾപ്പടെയുള്ള സിനിമകളിൽ സജീവ സാന്നിധ്യമായിരുന്ന നടി ഐശ്വര്യ ഇന്ന് ടെലിവിഷൻ മേഖലയിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തിരക്കിലാണ്. മലയാള നടി, യാരകുടി വെങ്കടാ മഹാലക്ഷ്മിയുടെ മകളാണ് ഐശ്വര്യ. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജികൈലാസ് സംവിധാനം ചെയ്ത മലയാളസിനിമകളിൽ വൻ കളക്ഷൻ നേടിയ ഒന്നായിരുന്നു ‘നരസിംഹം’. ചിത്രത്തിൽ മോഹൻലാലിൻറെ നായികയായി ‘അനുരാധ’ എന്ന കേന്ദ്ര കഥാപാത്രം അഭിനയിച്ച് നമ്മളുടെ ഹൃദയം കവർന്ന അഭിനയിത്രി ആണ് ഐശ്വര്യ. ചെന്നൈ സ്വദേശി ആയിരുന്നെങ്കിലും മലയാളസിനിമയിൽ ഐശ്വര്യയുടെ പങ്കു വളരെ വലുത് ആണ്.
‘നരസിംഹം’ കൂടാതെ ‘പ്രജ’ എന്ന സിനിമയിലും തിളങ്ങിയ ഐശ്വര്യ മുൻകാല സിനിമ താരമായ ലക്ഷ്മിയുടെ മകളായതിനാൽ അതെ സമർപ്പണം ആണ് അഭിനയ കലയിൽ കാഴ്ച്ച വെക്കുന്നത്. ലക്ഷ്മി ഇപ്പോളും തെന്നിന്ത്യൻ സിനിമകളിൽ കേന്ദ്ര കഥാപാത്രങ്ങളിൽ സജീവമായി അഭിനയിക്കുണ്ട്. മലയാള സിനിമയിൽ തന്റെ ഇഷ്ട താരം ലാലേട്ടനെ കുറിച്ചുള്ള വിശേഷങ്ങൾ ഐശ്വര്യ പങ്കു വെച്ചു. ലാലേട്ടൻ ഒരുപാടു അനുഭവസമ്പത്തുള്ള ഒരാളാണെന്നും അദ്ദേഹത്തിന്റെ ഒപ്പം അഭിനയിക്കാൻ അവസരം കിട്ടിയത് ഭാഗ്യമാണെന്നും, അനുഭവ നിമിഷങ്ങൾ മറക്കാൻ കഴിയുകയില്ലെന്നും താരം പറഞ്ഞു.
ലാലേട്ടൻ ആണ് നായകൻ എന്ന് അറിഞ്ഞപ്പോൾ എല്ലാവർക്കും ഉള്ളതുപോലെ എക്സൈറ്റ്മെൻ്റ് താരത്തിനും അനുഭവപെട്ടെങ്കിലും ആദ്യം ലാലേട്ടന് ഒപ്പം അഭിനയിച്ചപ്പോൾ ഒരു പേടി തോന്നിയിരുന്നു. എന്നാൽ ചിത്രീകരണം തുടങ്ങി കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ലാലേട്ടൻ എന്ന വ്യക്തിയെ കൂടുതൽ അടുത്തറിയാൻ സാധിച്ചിരുന്നു. ഇരുവർകുമിടയിൽ നല്ല ഒരു സൗഹൃദം വളർന്നു എന്നും ഐശ്വര്യ.നരസിംഹം ചിത്രീകരണത്തിന്റെ അവസാന ദിവസം ലാലേട്ടൻ തന്റെ തിരുവനന്തപുരത്തുള്ള വീട്ടിലേക്ക് ക്ഷണിച്ചെന്നും എന്നാൽ ഷൂട്ടിംഗ് തിരക്കുകൾ കാരണം പോകാൻ കഴിഞ്ഞില്ല.
പിന്നീട് ഒരിക്കൽ ലാലേട്ടനെയും കുടുംബത്തെയും കാണാൻ വരാം എന്ന് പറഞ്ഞെങ്കിലും, പോകാനാവാത്തതിൽ വിഷമം ഉണ്ടെന്ന് ഐശ്വര്യ. മലയാള സിനിമയിൽ ഷൂട്ടിംഗ് ബന്ധപെട്ടു കേരളത്തിൽ വരുമ്പോൾ തീർച്ചയായും പോകുമെന്നും താരം പറഞ്ഞു. സിനിമ മേഖലയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു തൻവീറിനെ വിവാഹം ചെയ്തത്. എന്നാൽ രണ്ടു വർഷകാലം മാത്രമാണ് ആ ദാമ്പത്യം നീണ്ടത്. അതിനു ശേഷം വിവാദങ്ങളിൽ ഉൾപ്പെട്ടെങ്കിലും ഒട്ടും തളരാതെ തന്റെ പഠനം വിജയപൂർവം പൂർത്തീകരിക്കുകയും ചെയ്തു. പിന്നീട് എൻ ഐ ടി ൽ ജോലി നേടുകയും ചെയ്തു. ഒരു മകളും താരത്തിന് ഉണ്ട് . മലയാള സിനിമയുമായുള്ള ബന്ധം സൂക്ഷിക്കുന്ന താരം നല്ല കഥാപാത്രം വരുമ്പോൾ തീർച്ചയായും സ്വീകരിക്കും എന്ന് പറയുന്നു. ഇന്ന് ടെലിവിഷൻ മേഖലയിൽ ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷക മനസ്സിൽ തുടരുകയാണ് ഐശ്വര്യ.