Kitchen

അടുക്കള മാലിന്യം കളയല്ലേ ഇങ്ങനെയും ചില ഉപയോഗങ്ങളുണ്ട്..

അടുകള മാലിന്യം കൊണ്ട് എളുപ്പത്തിൽ പണമുണ്ടാകാവുന്ന ഈ ടെക്ക്നിക്‌ പലരും ഓർക്കാറില്ല. ‘പുഴു’ എന്നു കേൾക്കുമ്പോൾ ആരുമൊന്നു മടികും . പുഴു വളർത്തി പണമുണ്ടാക്കാം എന്നു ആണെങ്കിലോ … ഇന്തൊനീഷ്യയിലും ചൈനയിലുമെല്ലാം ഇങ്ങനെ ‘പുഴുവരിക്കുന്ന ഫാക്ടറികൾ’ നടത്തി കാശുവാരുന്നവരുണ്ട്; ചില്ലറക്കാരല്ല, വൻകിടക്കാർ. ഉണക്കി സംസ്കരിച്ച കോഴിത്തീറ്റ ,മീൻ തീറ്റ മുതൽ ഇൻഡസ്ട്രിയൽ ആവശ്യങ്ങൾക് വരെ നീളുന്ന മൂല്യവർധിത പുഴു ഉൽപന്നങ്ങളെക്കുറിച്ചുള്ള വർത്തകളേറെയാണ്.

കൃഷിയോട് താൽപര്യമുള്ളവർക്ക് അടുക്കള മാലിന്യം കൊണ്ട് ഈ ബിപ്പോട് പുഴു പരീക്ഷണം നടത്താവുന്നതാണ്. മത്സ്യ , കോഴി, പച്ചകറി കൃഷി തുടങ്ങിയ കർഷകർക്ക് അവരുടെ കൃഷി മെച്ചപ്പെടുത്തുന്നതിന് ഈ ബയോപോട് ഉപകരിക്കും. മണികണ്ടനീച്ച അഥവാ കാളീച്ച (black soldier fly)യുടെ ലാർവയെ കോഴി, മൽസ്യം എന്നിവയ്ക്കുള്ള തീറ്റയാക്കി മാറ്റുന്ന രീതിയാണിത്. അന്വേഷിച്ചപ്പോൾ സംഗതി വെറും സിദ്ധാന്തമല്ലെന്നും പ്രയോഗത്തിൽ വരുത്തി വരുമാനം നേടുന്നവരുണ്ടെന്നും അറിഞ്ഞു.

വ്യാവസായികാടിസ്ഥാനത്തിൽ പുഴു വളർത്തുന്നത് സാധാരണക്കാർക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ചിന്തിക്കുന്നവരുണ്ട് ജൈവമാലിന്യങ്ങൾ ലാർവയുടെ ഭക്ഷണമാക്കി മാറ്റാമെന്നും കോഴിത്തീറ്റയിൽ ദിവസേന ഇരുപതു ശതമാനം ലാർവ ഉൾപ്പെടുത്തി പ്രോട്ടീൻ സമ്പുഷ്ട ഭക്ഷണം തയാറാക്കാവുന്നതുമാണ്. അടുക്കളമാലിന്യങ്ങൾ എവിടെ ഉപേക്ഷിക്കും എന്ന ആശങ്കയ്ക്കു ഇത് ഒരു പരിഹാരവുമാണ്. ഒപ്പം പണച്ചെലവില്ലാതെ മികച്ച കോഴിത്തീറ്റ കിട്ടുകയും, കമ്പോസ്റ്റുമാകുന്നു.

കേടായ ഭക്ഷ്യാവശിഷ്ടങ്ങളിലും മറ്റു ജൈവമാലിന്യങ്ങളിലും ഈച്ച വന്നിരിക്കുന്ന കാഴ്ച എല്ലാവർക്കും പരിചിതം. ഇക്കൂട്ടത്തിൽ black soldier fly അഥവാ മണികണ്ഠനീച്ചയെ ആണ് ശ്രേദ്ധിക്കേണ്ടത്. ഒരു ദിവസത്തെ കോഴിത്തീറ്റയിൽ 20 ശതമാനം ലാർവ ഉൾപ്പെടുത്തിയാൽ കോഴിക്ക് ആവശ്യമായ പ്രോട്ടീൻ ഉറപ്പാക്കാം. കാൽസ്യം ഉൾപ്പെടെയുള്ള മറ്റു ഘടകങ്ങളും ഈ തീറ്റയിൽ വേണ്ടത്രയുണ്ട്. കോഴി,മത്സ്യ കൃഷിക്ക് ഇവ ഉപയോഗിക്കുന്നത് മത്സ്യങ്ങൾക്കും കോഴി മുട്ടക്കും നല്ല സ്വാദും ലഭിക്കും.

നമ്മുടെ നാട്ടില്‍ വാണിജ്യാടിസ്ഥാന ത്തിലുള്ള പുഴു ഉൽപാദനത്തിന് എത്ര പേർ തയാറാവും എന്നതും സംശയമാണ്. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ഈച്ചയെ ആകർഷിക്കാനും മുട്ടവിരിഞ്ഞെത്തുന്ന പുഴുക്കളെ ശേഖരിക്കാനും ശാസ്ത്രീയ സംവിധാനവും സാമാന്യമായ മുന്നറിവുകളും ആവശ്യമാണ്. എന്നാൽ പ്രയോജനപ്പെടുത്തിയാൽ വളരെ നേട്ടമുണ്ടാകാവുന്ന ഒന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *