മലയാള സിനിമകളിൽ ഒരു കാലത്തെ ഹിറ്റ് നടി ആയിരുന്നു കനക. പ്രേക്ഷക മനസ്സുകൾ കീഴടക്കി ഒരു പാട് സിനിമകളിൽ അഭിനയിച്ച റൊമാൻറിക്ക് നായിക. വളരെ പെട്ടെന്നായിരുന്നു സിനിമാലോകത്തിൽ താരത്തിൻ്റെ വളർച്ച. മോഹൻലാൽ, മമ്മൂട്ടി, രജനികാന്ത്, പ്രഭു തുടങ്ങിയ സൂപ്പർസ്റ്റാറുകളുടെ കൂടെ നായിക വേഷങ്ങൾ ചെയ്തു. സൗന്ദര്യവും അതിനൊത്ത അഭിനയ മികവുമുള്ള താരത്തിന് പല ഭാഷകളിൽ നിന്നും അവസരങ്ങൾ തേടിയെത്തി. ഒരു കാലത്ത് കനകയുടെ ഡേറ്റിനായി പല പ്രമുഖ സംവിധായകരും ചിത്രീകരണം നീട്ടിവെച്ചിട്ടുണ്ട്.
1989-ൽ സിനിമാലോകത്ത് എത്തിയ താരം മലയാളത്തിലെ ഗോഡ്ഫാദർ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നരസിംഹം, ഗോളാന്തരവാർത്ത ,കുസൃതി കുറുപ്പ് തുടങ്ങിയ ചിത്രങ്ങളിൽ മോഹൻലാൽ, മമ്മൂട്ടി, ജയറാo എന്നിങ്ങനെ മുൻനിര താരങ്ങളുമായി അഭിനയിച്ചു പ്രേക്ഷക മനം കവർന്നു. പിൻഗാമി , വിയറ്റ്നാം കോളനി എന്നിങ്ങനെ നാൽപ്പത്തിലധികം സിനിമയിൽ കനക അഭിനയിച്ചിട്ടുണ്ട്.
അങ്ങിനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം 2000 ൽ ഇറങ്ങിയ ‘ഈ മഴ തേൻ മഴ’ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് തൻ്റെ മരണവാർത്ത നിഷേധിച്ച് കൊണ്ടാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. പഴയ രൂപം മാറിയിരുന്നു. സിനിയമയിൽ നിന്നും മാറി നിൽക്കുന്നതെന്തിന് എന്ന ചോദ്യങ്ങൾക്ക് ഉത്തരം നല്കാതെ കനക മാറി നിന്നു. സിനിമയിൽ നിന്നും കനക മാറാൻ കാരണമായത് താരത്തിൻ്റ അമ്മയുടെ അഹങ്കാരമെന്ന് ചില പ്രമുഖ സിനിമ നിരൂപകർ ചൂണ്ടി കാട്ടിയിരുന്നു. അത് ശരി വെക്കുന്ന രീതിയിലായിരുന്നു താരത്തിൻ്റെ പ്രതികരണം. തമിഴ് തെലുങ്ക് സിനിമകളിൽ സജീവമായിരുന്ന ദേവിയുടെ മകളാണ് കനക. നായികയായി അഭിനയിച്ചിരുന്ന ദേവി മകളെയും സിനിമയിലേക്ക് കൊണ്ട് വരികയായിരുന്നു. സിനിമയുടെ നിർമ്മാണത്തിലും സജീവമായിരുന്ന ദേവി മകളെ ഗംഗേ അമരൻ്റെ ചിത്രത്തിൽ നായികയായി അഭിനയിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു. ‘കരഗാട്ടക്കാരൻ’ എന്ന ആദ്യ ചിത്രത്തിൽ കനക അഭിനയിക്കുമ്പോൾ കർശന നിർദ്ദേശങ്ങൾ അമ്മ ദേവി മുന്നോട്ട് വെച്ചിരുന്നു. ശേഷം പല ഭാഷകളിൽ നിന്നും അവസരം ലഭിച്ചു. എല്ലാ സിനിമയിലും ദേവിയുടെ അനാവശ്യ കൈകടത്തലുകൾ സിനിമയുടെ കഥയെ തന്നെ ബാധിച്ചിരുന്നു. നിർമ്മാതാക്കൾക്ക് ഇത് തലവേദന ആയപ്പോൾ കനക സിനിമകളിൽ നിന്നും പൂർണമായി ഒഴിവാക്കപ്പെടുകയായിരുന്നു. 2002ൽ ആയിരുന്നു ‘അമ്മ ദേവിയുടെ മരണം.
നായികയായി അഭിനയിച്ച ശേഷം സഹനടിയായി അഭിനയിക്കാൻ താല്പര്യമില്ലെന്നും നടി പറഞ്ഞിരുന്നു. ഇതിനിടെ താരത്തിൻ്റെ അച്ഛൻ കനകക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നു പറഞ്ഞു രംഗത്ത് വന്നിരുന്നു. അച്ഛനുമായി സ്വത്തിൻ്റെ പേരിൽ വഴക്കിട്ട് ഒറ്റക്ക് മാറി താമസിക്കുകയായിരുന്നു കനക. അഛൻ മാസികമായി പീഡിപ്പിക്കുകയാണെന്നും തന്നെ പറ്റി അപവാദം പറഞ്ഞു പരത്തുന്നുവെന്നും താരം പറഞ്ഞിരുന്നു. അമ്മയുടെ കരിയർ തകർത്തത് അഛനെന്നും , അഛൻ തന്നെ ആവശ്യപ്പെട്ട് വരുമെന്ന് പേടിച്ച് താൻ ആറാം ക്ലാസ്സുവരെ മാത്രമാണ് പഠിച്ചതെന്നും താരം വെളിപ്പെടുത്തി. താരത്തിന് കാൻസറാണെന്നും ചികിത്സ തുടരുകയാണെന്നുമുള്ള റൂമറുകൾ താരം നിഷേധിച്ചെങ്കിലും സത്യം ഇപ്പോഴും വ്യക്തമല്ല.