ഇത് ഒഴിച്ചു കൊടുത്താൽ ഏതു ചെടിയും മരവും പെട്ടന്ന് വളരും കായ്ക്കും

ഏത് ചെടിയും പെട്ടന്ന് വളരാനും കായ്ക്കാനും വീട്ടിലുണ്ടാക്കാവുന്ന വളർച്ച ഹോർമോൺ. ജൈവവളം പലത് ഉപയോഗിച്ചെങ്കിലും അടുക്കള തോട്ടത്തിൽ ചെടികൾക്ക് വളർച്ചയില്ലാത്തതും അത് പോലെ പച്ചക്കറികൾ നടുമ്പോൾ അതിൻ്റെ പൂക്കൾ കൊഴിയുന്നതും പലരുടെയും പ്രശ്നമാണ്. ഇതിന് രണ്ടിനും ഉത്തമപരിഹാരമാണ് ഈ വളർച്ച ഹോർമോൺ. ഇത് തയ്യാറാക്കുന്നതിന് കുറച്ച് മുരിങ്ങയില മാത്രമാണ് ആവശ്യം. നമ്മളിൽ മിക്കവരുടെയും  വീട്ടിൽ മുരിങ്ങയില സാധാരണയായി കാണപ്പെടുന്നതാണ്. എന്നാൽ അത് കൊണ്ട് ഇത്തരമൊരു ഉപയോഗം പലർക്കും അറിയില്ല.

പുറത്തു നിന്നും വാങ്ങുന്ന വളങ്ങളെയപേക്ഷിച്ച് ഇത് വളരെ ഫലപ്രദമായ ഒന്നാണ്. മുരിങ്ങയിലയിൽ ധാരാളം ഐയൺ അംശമുള്ളതിനാൽ തന്നെ ചെടികൾ തഴച്ച് വളരും. ഇത് തയ്യാറാക്കുന്നതിന് മുപ്പത് ദിവസം മൂത്ത മുരിങ്ങയിലയാണ് എടുക്കേണ്ടത്. മുരിങ്ങയില കുറച്ച് വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഈ മിശ്രിതത്തിലേക്ക്  കുറച്ച് ശർക്കര പൊടിച്ച് ചേർക്കുന്നത്‌ ഉത്തമമാണ്. ഇതിലെ പോഷകാംശങ്ങൾ പെട്ടെന്ന് ചെടികൾക്ക് വലിച്ചെടുക്കാൻ അത് സഹായിക്കും. വലിയ ചെടികൾക്ക് ഒരു കപ്പ് ഈ മിശ്രിതം 20 കപ്പ് വെള്ളത്തിൽ ചേർത്താണ് ഒഴിച്ചു കൊടുക്കേണ്ടത്. ചെറിയ തൈകൾക്കാണെങ്കിൽ ഒരു കപ്പ് മിശ്രിതത്തിന് 30 കപ്പ് വെള്ളം എന്ന കണക്കിലാണ് ഒഴിച്ച് കൊടുക്കേണ്ടത്. ചെടിയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയോ ഇലകളിൽ തളിക്കുകയോ ചെയ്യാവുന്നതുമാണ്‌. നല്ലൊരു പച്ചില വളമായ മുരിങ്ങയില ഗ്രോബാഗിൽ ചേർത്തു കൊടുക്കാം. ചെടികളിലുണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ വിവിധ രാജ്യങ്ങളിൽ ഇത് ഫലപ്രദമായി ഉപയോഗിച്ചു വരുന്നു. പൂക്കൾ കൊഴിയുന്നതിന് ഇത് ഉത്തമ പരിഹാരമാണ്. ഏറ്റവും കുറഞ്ഞ ചിലവിൽ വിളവ് വർദ്ധിപ്പിക്കാൻ നല്ലത്. പച്ച ചാണകം മുരിങ്ങയില ഇവ ഒരുമിച്ച് ഫലവൃക്ഷങ്ങളുടെ കുറച്ച് മാറി കുഴിച്ചിടുന്നത് കായ്ഫലം വർദ്ധിപ്പിക്കാൻ സഹായിക്കും. മണ്ണിലെ കാൽസ്യ കുറവ് പരിഹരിക്കുന്നതിനും ഇത് ഗുണകരമാണ്. ഈ മിശ്രിതം ഒഴിച്ച ശേഷം കരിയിലെയോ മറ്റോ കൊണ്ട് പുതയിടുന്നത്  വെയിലേൽക്കാതെ ഇരിക്കാൻ നല്ലതാണ്. മാസത്തിൽ രണ്ട് തവണ മാത്രമാണ് ഇത് ഉപയോഗിക്കേണ്ടത്. ഇത് 5 ദിവസത്തോളം തണലത്ത് സൂക്ഷിക്കാം. ചെടികളിലുണ്ടാകുന്ന വിവിധ പ്രശ്നങ്ങൾക്ക് ഈ ഹോർമോൺ പരിഹാരമാണ്.

Leave a Reply

Your email address will not be published. Required fields are marked *