പപ്പായ കൃഷിയില്‍ നിന്നും കിട്ടുന്ന വരുമാനം വിശ്വസിക്കാന്‍ കഴിയാത്തത് അറിഞ്ഞാല്‍ നിങ്ങളും തുടങ്ങും

കപ്പങ്ങ, കപ്ലങ്ങ, പപ്പരക്ക എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന പപ്പായ നിന്നും വിശ്വസിക്കാൻ കഴിയാത്തതിലും വരുമാനമാണ് നേടാവുന്നത്. തൃശൂർ ജില്ലയിലെ പുത്തൻചിറയിലുള്ള പോൾസൺ കഴിഞ്ഞ കുറച്ച് വർഷങ്ങളായി റെഡ് ലേഡി പപ്പായ ഫാം നടത്തുകയാണ്.  26 വർഷത്തെ പ്രവാസി ജീവിതത്തിന് ശേഷമാണ് ഇദ്ദേഹം കൃഷി തുടങ്ങിയത്. വിവിധയിനം പച്ചക്കറികളും വാഴയും പപ്പായ കൃഷിയിലൂടെയും നല്ല ലാഭമാണ് അദ്ദേഹത്തിന് ലഭിക്കുന്നത്.

ഒരു മരത്തിൽ 50 കിലോ പപ്പായ എന്ന കണക്കിന് 1000 രൂപ വരെ നേടാനാകും. 100- 200 പപ്പായ നടുന്നതിലൂടെ വളരെ ലാഭകരമായ കച്ചവടം തുടങ്ങാം. കുറച്ച് മണിക്കൂർ സമയം അതിന് വേണ്ടി മാറ്റിവെച്ചാൽ മാത്രം മതി. പപ്പായ നനക്കുമ്പോൾ ‘3-4 ലിറ്റർ വെള്ളം ഒരു പപ്പായ മരത്തിൻ്റെ ചുവട്ടിൽ വീഴണം. വളങ്ങൾ ഇട്ടു കൊടുത്ത് ഏകദേശം 200 രൂപ ഒരു പപ്പായക്ക് ചിലവഴിച്ചാലും ആയിരം രൂപ വരെ ലാഭം നേടാം. വീട്ടിൽ സാധാരണയായി പപ്പായ കാണുമെങ്കിലും പപ്പായ കൃഷി അധികമാരും ചെയ്യാത്ത ഒന്നാണ്. മണ്ണൂത്തിയിലെ ഫാമിൽ നിന്നുമാണ് പോൾസൺ റെഡ് ലേഡി പപ്പായയുടെ വിത്തുകൾ വാങ്ങിയത്. എകദേശം 30-50 രൂപയാണ് ഒരു പപ്പായ തൈക്ക് വില വരുന്നത്. തൈ നട്ടതിന് ശേഷം വളമായി എല്ലുപൊടി, ചാണകപ്പൊടി, ആട്ടിൻകാട്ടം തുടങ്ങിയവയിട്ടാൽ 8 മാസത്തിനകം വിളവെടുക്കാം. അര മീറ്റർ താഴ്ച്ചയിൽ കുഴി കുത്തി എല്ലുപൊടിയും ചാണകപ്പൊടിയും മണ്ണും ചേർത്ത് വളമാക്കി ഇടുകയും വെള്ളം ഒഴിച്ചു കൊടുക്കുകയും വേണം. എന്നാൽ വെള്ളം ചുവട്ടിൽ കെട്ടി നിൽക്കാതെ സൂക്ഷിക്കണം. വെള്ളം കെട്ടി നിന്നാൽ പപ്പായ ചീയാനിടയാകും. മഞ്ഞ നിറം വന്ന് പപ്പായ വിളഞ്ഞ ശേഷം പറിച്ച് വെച്ചാൽ 2-3 ആഴ്ച്ചയോളം കേടാവാതെ ഇരിക്കും. കുറഞ്ഞത് 3 മീറ്റർ അകലത്തിലാണ് പപ്പായ തൈ നടേണ്ടത്. ഓപ്പൺ എരിയയിൽ നടുന്ന പപ്പായ മരങ്ങൾ ഉയരം വെക്കുന്നത് തടയാനാകും. ഇത് കാറ്റത്ത് ഒടിഞ്ഞു വീഴാതെയും ഇലകൾ തമ്മിൽ മുട്ടാതെയും വളരാൻ സഹായിക്കും. ഒരു മരത്തിൽ നിന്നും ഒന്നര കൊല്ലത്തോളം ആദായം ലഭിക്കും. എന്നാൽ വെള്ള ഈച്ച വരുന്നത് പപ്പായയിൽ സാധാരണമാണ്. ഇലകളൾക്ക് താഴെ ഇരുന്ന് നീര് കുടിക്കുന്ന ഈച്ചകൾക്ക് പ്രത്യേകം മരുന്ന് തളിക്കേണ്ടതുണ്ട്. പപ്പായ കൃഷി ചെയ്യുമ്പോൾ കുരു എടുത്ത് നടുന്നതിലും ഉത്തമം ഹൈബ്രിഡ് തൈകൾ വാങ്ങി നടുന്നതാണ്. ചേമ്പ് ചേന തുടങ്ങിയ ഇടകൃഷിയും ഇതോടൊപ്പം ചെയ്യാവുന്നതാണ്. പച്ചക്കറി കൃഷിയിൽ നിന്നും 45 ദിവസത്തിനുള്ളിൽ ആദായം ലഭിക്കും. 

200 പപ്പായ 3 മീറ്റർ അകലത്തിൽ വെക്കുന്നതിലൂടെ ഒന്നര ലക്ഷത്തോളം രൂപ വരുമാനമുണ്ടാക്കാം. ഡിസംബർ ജനുവരി മാസങ്ങളാണ് പപ്പായക്ക് കൂടുതൽ ചിലവ്. പപ്പായ ഗൾഫ് നാടുകളിലേക്ക് ധാരാളമായി എക്സ്പോർട്ടും ചെയ്യപ്പെടുന്നുണ്ട്. മാർക്കറ്റുകളിലും കടകളിലുമായി നല്കുന്ന പപ്പായകൾ ലേലം വിളിച്ച് പല സ്ഥലങ്ങളിലേക്ക് കച്ചവടക്കാർ കൊണ്ട് പോകാറുണ്ട്. റെഡ് ലേഡി പപ്പായയുടെ ഒരിനന്നിൻ്റെ പശ മരുന്നുകൾക്കും മറ്റും ഉപയോഗിക്കാറുണ്ട്. അതിൽ നിന്നും കൂടുതൽ നേട്ടമുണ്ടാക്കാം. പപ്പായ ഉപയോഗിച്ച് സൗന്ദര്യ വർദ്ധന വസ്തുക്കൾ, പശയിൽ നിന്നും എൻസൈം എന്നിങ്ങനെ പല ഉപയോഗങ്ങൾ പപ്പായക്കുണ്ട്. അധികം അധ്വാനം വേണ്ടി വരാത്തതും എന്നാൽ പെട്ടെന്ന് വിളവെടുക്കാവുന്നതും അധികം നഷ്ടം സംഭവിക്കാത്തതുമായ ഒരു കൃഷിയാണ് പപ്പായ കൃഷി.  കൃഷി തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് വളരെ ലാഭകരമായ ഒന്നാണിത്. 

Leave a Reply

Your email address will not be published. Required fields are marked *