ഡ്രാഗൺ ഫ്രൂട്ട് കൃഷി ഇനി ബാൽക്കണിയിൽ.

മലയാളികൾ ഏറെയൊന്നും കൃഷിചെയ്ത് പരിചയമില്ലാത്ത ഫലവർഗമാണു ഡ്രാഗൺ ഫ്രൂട്ട്. തെക്കുകിഴക്കൻ രാജ്യങ്ങളിൽ വ്യാപകമായി കണ്ടുവരുന്ന ഈ ഫലവർഗം കേരളത്തിലും കൃഷിചെയ്യുന്നത് ലാഭകരമാണ് . നട്ടുവളർത്തിയ ചെടി നിറയെ ചുവന്നുതുടുത്ത പഴങ്ങളുമായി ആളുകളെ അകർഷിക്കുന്ന വിധമാണ് ഡ്രാഗൺ ഫ്രൂട്ട് വളരുന്നത്.

കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുന്ന ഇനമാണ് ഡ്രാഗൺ ഫ്രൂട്ട്. കള്ളിച്ചെടി വർഗത്തിൽ പെതവയൻ ഡ്രാഗൺ പഴം . ഒരു കിലോഗ്രാം വരെയും തൂക്കം ലഭിക്കുന്ന ഡ്രാഗൺ പഴങ്ങൾക്ക് വിപണിയിൽ വൻ ലാഭം ലഭിക്കുകയും ചെയും. പൂർണവളർച്ചയെത്തിയ ഒരു ഡ്രാഗൺ ഫ്രൂട്ട് തൈയിൽ നിന്നും 20 വർഷം വരെ വിളവെടുക്കാം.

മറ്റു ഫലകൃഷിയിൽ കേടുകൾ കാണപ്പെടുന്നത് പോലെ ഇവയിൽ അത്തരം പ്രശ്നങ്ങൾ ഇല്ല എന്നതും പ്രധാനം. വിത്തുകൾ കമ്പോസ്റ്റിലോ ചെടിച്ചട്ടികളിലോ മുളപ്പിക്കാം. വിതച്ച് 11 മുതൽ 14 വരെ ദിവസങ്ങൾക്കകം വിത്തുകൾ മുളയ്ക്കും. ഡ്രാഗൺ പഴത്തിന്റെ ചെടികളിൽ രാത്രികാലത്താണ് പൂക്കൾ വിടരുന്നത്. പൂവിട്ട് മുപ്പത് മുതൽ അൻപത് ദിവസങ്ങൾക്കകം ഫലം ആവുകയും ചെയും. വർഷത്തിൽ അഞ്ചോ ആറോ തവണ വരെ വിളവെടുക്കാനും സാധിക്കും.

ഡ്രാഗൺ ഫ്രൂട്ട് പ്ലാന്റ് സവിശേഷതകൾ

കള്ളിച്ചെടിയായ ഇവയുടെ ഫലത്തിന്റെ പേരാണ് ഡ്രാഗൺ ഫ്രൂട്ട് . ഇതിനെ പിത്തഹായ, രാത്രി പൂക്കുന്ന സെരിയസ്, സ്ട്രോബെറി പിയർ എന്നീ പേരുകളിലും അറിയപ്പെടുന്നു.ഇവയുടെ വിങ്‌സിലും ഒന്ന് മുതൽ മൂന്ന് വരെ ചെറിയ മുള്ളുകൾ ഉണ്ട്. പഴവും പൂക്കളും ഭക്ഷിക്കാമെങ്കിലും സാധാരണയായി ഫലം മാത്രമേ കഴിക്കൂ. ‘രാത്രി പൂക്കുന്ന സെറിയസ്’ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ, ഡ്രാഗൺ ഫ്രൂട്ട് പൂക്കൾ രാത്രിയിൽ മാത്രം പൂത്തും, വൈകുന്നേരം വിരിഞ്ഞ് പിറ്റേന്ന് അർദ്ധരാത്രി വരെ നീണ്ടുനിൽക്കും ചെയും. പൂക്കൾ വളരെ സുഗന്ധമുള്ളതും മണിയുടെ ആകൃതിയിലുള്ളതും മഞ്ഞകലർന്ന പച്ചനിറമുള്ളതുമാണ്. ഇവയ്ക്ക് ഒരടി നീളവും 9 ഇഞ്ച് നീളമുണ്ടാകാറുണ്ട്. ഫലം വേനൽക്കാലത്താണ് ഉണ്ടാകുന്നത്. ഡ്രാഗൺ ഫ്രൂട്ട് വളർത്തുമ്പോൾ അതിന്റെ ആവശ്യങ്ങളെക്കുറിച്ച് കുറച്ച് കാര്യങ്ങൾ അറിയേണ്ടത് പ്രധാനമാണ്. ഡ്രാഗൺ ഫ്രൂട്ട് ഒരു പടർന്നു കയറുന്ന കള്ളിച്ചെടിയാണ്, അത് വളരാൻ പിന്തുണ ആവശ്യമാണ്.

ചെടി നടുമ്പോൾ വരണ്ട പ്രദേശത്ത് ഭാഗികമായി സൂര്യപ്രകാശമേൽക്കുന്ന രീതിയിൽ വെക്കുന്നത് നല്ലത്. ഡ്രാഗൺ ചെടി തണുത്ത കാലാവസ്ഥയിൽ വളരുന്നത് പ്രയാസമാണ്. ഡ്രാഗൺ ചെടി വീട്ടിൽ നടു വളർത്താവുന്നതാണ്.

ഡ്രാഗൺ ചെടി പരിചരിക്കുമ്പോൾ വിത്ത് അല്ലെങ്കിൽ തണ്ട് വെട്ടിയെടുത്ത് നടാവുന്നതാണ്. എന്നാൽ വിത്തിൽ നിന്നും ചെടി വളാൻ കാലതാമസമുണ്ട്. 7 വർഷം വരെ എടുത്തേക്കാം. തണ്ട് വെട്ടിയെടുത്ത് ചെയ്യുന്നതാണ് നല്ലത്. 6 മുതൽ 15 ഇഞ്ച് വരെ അണ് സ്റ്റെം സെഗ്‌മൻ്റ് വെക്കുന്നത്. തണ്ടിന്റെ അടിയിൽ വെട്ടിയ ശേഷം പഴയ പ്ളാസ്റ്റിക് പാത്രത്തിൽ വെക്കാം. സ്റ്റെം സെഗ്‌മെൻ്റിന് ശേഷം 7-8 ദിവസം തണ്ട് വരണ്ടതും തണലുള്ള ഭാഗത്തുമായി ഉണങ്ങാൻ വെക്കുക. പിന്നീട് വെട്ടുന്നതിലൂടെ ഇവ അതിവേഗം വളരും.ഇവയെ കണ്ടെയ്നറിലോ മണ്ണിലോ നടാം. അങ്ങനെ 6-9 മാസം വരെ ഫലം ലഭിക്കും.

വിത്തിൽ നിന്ന് നടുന്നതിന്, ഒരു ഡ്രാഗൺ ഫ്രൂട്ട് പകുതിയായി മുറിച്ച് കുരു എടുക്കുക. വിത്തുകൾ വെള്ളത്തിൽ നനച്ച് ഉണങ്ങുന്നതിനായി ഒരു രാത്രി നനവുള്ള ടവലിൽ വെക്കുക. അടുത്ത ദിവസം, ഒരു ട്രേയിൽ മണ്ണ് നിറച്ച് വിത്തുകൾ മണ്ണിൽ പാകുക. ആവശ്യത്തിന് വെള്ളം തളിച്ച് ഒരു പ്ലാസ്റ്റിക് റാപ് ഉപയോഗിച്ച് മൂടുക. മണ്ണിന് ഈർപ്പമുണ്ടെന്ന് ഉറപ്പ് വരുത്തുക.15-30 ദിവസത്തിനുള്ളിൽ മുളച്ച് വരുന്ന പരുവമാകണം. വിത്തുകൾ മുളച്ചുകഴിഞ്ഞാൽ, പ്ലാസ്റ്റിക് റാപ് നീക്കം ചെയ്ത് വലിയ പോട്ടിൽ നടുക. ഇവയുടെ വളർച്ചക്ക് സപ്പോർട്ടിനായി ചുറ്റും നാലു ബലമുള്ള കമ്പുകൾ ചട്ടിയിൽ വെച്ച് കൊടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *