സ്വന്തം ഫ്ളാറ്റുകളിലും കൃഷി ചെയ്യുന്ന കാലമാണിത് . സ്ഥലപരിമിതിയെ മറികടന്ന് കൃഷിചെയ്യാനുള്ള മാർഗ്ഗങ്ങളിൽ ഒന്നാണ് പ്ലാസ്റ്റിക് ബോട്ടിലിൽ കൃഷി ചെയ്യുന്നത്. പ്ലാസ്റ്റിക്ക് ബോട്ടിലിൽ കൃഷി ചെയ്യാനാവുന്ന ഒന്നാണ് വെളുത്തുള്ളി കൃഷി. കണ്ടെയ്നറുകളിൽ വെളുത്തുള്ളി വളർത്തുന്നത് അത്ര എളുപ്പമല്ല. കാരണം ചെടിക്ക് വളരെയധികം വളർച്ചയുള്ള സീസണും പതിവായി നനവ് നൽകേണ്ടതുമാണ് . പല പഴങ്ങളും പച്ചക്കറികളും ഔഷധസസ്യങ്ങളും ഇതു പോലെ നമ്മുടെ വീടുകളിൽ വളർത്താം. ഹാർഡ്നെക്ക്(hardneck) വെളുത്തുള്ളികൾ തണുത്ത കാലാവസ്ഥയിൽ മികച്ച രീതിയിൽ വളരും, മൃദുവായ(softneck) വെളുത്തുള്ളി സാധാരണ കാലാവസ്ഥയിലും വളരും.
എന്നാൽ വെറും 2 പ്ലാസ്റ്റിക് ബോട്ടിലിൽ വെളുത്തുള്ളി നട്ട് സ്വന്തം വീടിലെ ആവശ്യങ്ങൾക്ക് എടുക്കാം.
രണ്ട് പ്ലാസ്റ്റിക് കുപ്പികൾ എടുത്ത് , കുപ്പിയുടെ മുകൾഭാഗം മുറിച്ചു മാറ്റി അതിൽ വെള്ളം നിറച്ചു ഒരു കുടം വെളുത്തുള്ളി അതിന്റെ മുകൾ ഭാഗം കമഴ്ത്തി വെള്ളത്തിൽ 2 ദിവസം വെക്കുക. രണ്ട് ദിവസങ്ങൾക്ക് ശേഷം അതിൻ്റെ വേരുകൾ ഇറങ്ങി വരുന്നത് കാണാം. പ്ലാസ്റ്റിക് കണ്ടെയ്നറുകളിലും വെളുത്തുള്ളി നടാവുന്നതാണ്. കൂടുതൽ ദിവസം വെള്ളത്തിൽ ഇരുന്നാലും കേടുപാടുകൾ ഉണ്ടാകില്ല. കുപ്പിയിൽ നിന്നും മണ്ണ് നിറച്ച ചട്ടിയിലേക്ക് വെളുത്തുള്ളിയുടെ അല്ലികൾ 2 ഇഞ്ച് ആഴത്തിൽ കുഴിച്ച് നടുക. വെളുത്തുള്ളി ചട്ടിയിൽ വെച്ച് നട്ടതിന് ശേഷം മണ്ണ് ഒന്ന് അമർത്തി കൊടുക്കുന്നത് നല്ലതാണ്. ആവശ്യത്തിന് വെള്ളം തളിച്ച് കൊടുക്കുക. കൂടുതൽ വെള്ളം ഒഴിക്കുന്നത് മണ്ണിൻ്റെ ഉറപ്പ് നഷ്ടപ്പെടാൻ കാരണമാകും. ഇതു പോലെ വീട്ടിലെ ആവശ്യങ്ങൾക്ക് വെളുത്തുള്ളി സ്വന്തമായി കൃഷി ചെയ്ത് ഉപയോഗിക്കാം.