പണം കുമിഞ്ഞ് കൂടാൻ കണ്ണാടിയുടെ സ്ഥാനം

കണ്ണാടി വീട്ടിലെ ഒരു ആവശ്യ വസ്തുവാണ്. സൂക്ഷിച്ചില്ലെങ്കിൽ നിസാരമായി കാണുന്ന കണ്ണാടി വീടിന്റെ ഐശ്വര്യത്തിനെയും സമ്പത്തിനെയും ബാധിക്കും. വാസ്തു ശാസ്ത്രത്തിൽ വളരെ പ്രാധാന്യമുള്ള ഒന്നാണ് കണ്ണാടി. കണ്ണാടി സ്ഥാപിച്ചിരിക്കുന്നത് യഥാസ്ഥാനത്താണെങ്കിൽ കുടുംബത്തിൽ ഐശ്വര്യമുണ്ടാകും. അതേസമയം യഥാസ്ഥാനത്തല്ലെങ്കിൽ, ഭവിഷ്യത്തുകൾ വളരെ അതികമായി വസ്തുവിൽ പറയുന്നു .

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
പണ്ട് കാലത്ത് വീടുകളിൽ ഊണ് മുറിയിൽ കണ്ണാടി കണ്ടിട്ടുണ്ടാവാം. കഴിക്കുന്ന ഭക്ഷണത്തിന്റെ അഭിമുഖമായി പ്രതിഫലിക്കുന്ന രീതിയിൽ കണ്ണാടി വെക്കുന്നത് വീട്ടിൽ അന്നത്തിന് കഷ്ടത ഉണ്ടാവില്ല.
അതുപോലെ കിണറിനു അഭിമുഖമായി ഒരു കണ്ണാടി വെക്കുന്നതും നല്ലത്. കണ്ണാടി എന്ത് പ്രതിഫലിപ്പിച്ചാലും അവ നിലനിൽക്കും എന്ന് കരുതപ്പെടുന്നു. വെള്ളത്തെ പ്രതിഫലിപ്പിക്കുമ്പോൾ അവിടെ സമൃദ്ധമായി വെള്ളം ഉണ്ടാകും. ഇതിലൂടെ കൂടുതൽ അനുകൂല ഫലങ്ങൾ ഉണ്ടാകും.
എല്ലാ ദിവസവും കണ്ണാടി നോക്കാറുണ്ടെങ്കിലും സമാധാനവും ഐശ്വര്യവും അതിൽ ബന്ധപ്പെട്ടിരിക്കുന്നു എന്ന് നമ്മളിൽ പലരും അറിയാതെ പോകുന്നു. കണ്ണാടിയിലെ പ്രതിഫലനത്തിന് വളരെ ശക്തിയുണ്ട്. എന്നാൽ ഇതിലൂടെ പോസിറ്റീവിറ്റിയും, നെഗറ്റീവിറ്റിയും പ്രതിഫലിപ്പിക്കാം. അതിനാലാണ് കണ്ണാടിക്ക് പ്രാധാന്യം കൂടുന്നത്.

കിഴക് വടക്ക് ദിക്കുകൾക്കാണ് ഏറെ ശ്രദ്ധകൊടുക്കേണ്ടത്.
ഈ ഭാഗങ്ങളിൽ വീടിന്റെ സമ്പത് , ഐശ്വര്യം , സമാധാനം, ഉയർച്ച എന്നിവ ബന്ധപ്പെട്ടിരിക്കുന്നതിനാൽ അവിടെ ഒന്നും കണ്ണാടി സ്ഥാപിക്കരുത് . പ്രധാന വാതിലിന് അഭിമുഖമായും കണ്ണാടി സ്ഥാപിക്കാവുന്നതല്ല. കാരണം പുറത്തു നിന്നുമുള്ള ഊർജം പ്രധാന വാതിലുടെയാണ് പ്രവേശിക്കുന്നത്. അകത്തേക്കു വരുന്ന ഊർജത്തെ പുറത്തേക് വിടാൻ പാടില്ല. വടക്ക് വശം കുബേരന്റെ സാന്നിധ്യമുള്ള ധിക്കായി കാണുന്നത്. വടക്ക് വശത്തേക്കു അഭിമുഖമായി വെക്കുന്ന കണ്ണാടി ധനനഷ്ടത്തിന് കാരണമാകും. കിഴക്ക് ഭാഗത്ത് കണ്ണാടി സ്ഥാപിക്കുന്നതും ദോഷകരമാണ്.
കിടപ്പ്മുറിയിൽ ബെഡിന്റെ അഭിമുഖമായി കണ്ണാടി വെക്കാവുന്നതല്ല , അവിടെ നെഗറ്റീവ് ഉർജ്ജമായിരിക്കും ഫലം. ആരോഗ്യപരമായ പ്രശ്നങ്ങൾക്കും ഇത് കാരണമാകും.
ധനം കണ്ണാടിയുടെ അഭിമുഖമായി വെച്ചാൽ അവ ഇരട്ടിക്കുകയും, കുടുംബത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാം. പൊട്ടിയ കണ്ണാടി ഒരിക്കലും വീട്ടിൽ സ്ഥാപിക്കാൻ പാടില്ല. ചതുരമോ, സമചതുരമോ ആകൃതിയിലുള്ള കണ്ണാടികളാണ് ഉത്തമം. ബാത്‌റൂമിൽ കണ്ണാടി വടക്കോ കിഴക്കോ ഭാഗത്ത് സ്ഥാപിക്കുമ്പോൾ നെഗറ്റീവ് എനർജിയെ പുറത്താക്കാം. കണ്ണാടിയുമായി ബന്ധപെട്ടുള്ള ഇത്തരം കാര്യങ്ങൾ മനസ്സിലാക്കി മൂന്നാട്ട് പോയാൽ കുടുംബത്തിൽ സാമ്പത്തിക ലാഭവും പോസിറ്റീവ് എനർജിയും ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *