ചില വസ്തുക്കൾ വീടിന്റെ ഐശ്വര്യമായി കാണുന്നത് പോലെ, ചില വസ്തുക്കൾ വീട്ടിൽ നിന്ന് ഒഴിവാക്കണ്ടതും ആവശ്യമാണ്. അങ്ങനെ ഉപേക്ഷിക്കേണ്ട വസ്തുക്കൾ കളയുമ്പോളാണ് ജീവിതത്തിൽ ഐശ്വര്യം ഉണ്ടാവുന്നത്. അവ വീട്ടിൽ വെച്ചാൽ ദു:ഖം ഒഴിയില്ല.
വീട്ടിൽ നിന്നും ഒഴിവാക്കേണ്ട വസ്തുക്കൾ :
കള്ളിപ്പാല, മുൾച്ചെടികൾ എന്നിവ വീട്ടിൽ വളർത്തുന്നത് ഇപ്പോൾ ഒരു അലങ്കാരമാണ്. എന്നാൽ ഇവയുടെ ദോഷങ്ങൾ എത്രത്തോളം എന്ന് പലരും അറിയുന്നില്ല . ഇത്തരം ചെടികൾ വീട്ടിൽ സ്ഥാപിക്കുമ്പോൾ ദുഃഖവും, മനോവിഷമളും ഉണ്ടാകും. അതെ സമയം ഇവ ഒഴിവാക്കുന്നത് കൂടുതൽ ഫലപ്രദമാണ്. എന്നാൽ റോസാചെടികൾക്ക് ഇത് ബാധകമല്ല .ഇത് പോലെ അലങ്കാരത്തിനായി കടലാസ്സ് , പ്ലാസ്റ്റിക് തുടങ്ങിയവ കൊണ്ട് തയ്യാറാക്കിയ പൂക്കളോ ചെടികളോ ഒഴിവാക്കേണ്ടതാണ്. ഇതിനും ദു:ഖമാണ് ഫലമായി കണക്കാക്കുന്നത്.
വീട്ടിൽ കേടുപാടുകളുള്ളതോ, പൊട്ടിയതോ ആയ സാധനങ്ങൾ തീർച്ചയായിട്ടും ഉപേക്ഷിക്കുക. ഇത് വീട്ടിൽ നെഗറ്റീവ് എനർജി ഉണ്ടാക്കും. കുടുംബാംഗങ്ങളുടെ സന്തോഷത്തെയും ഇത് ബാധിക്കും.
വീടിനകത്ത് ചെരുപ്പ് ഉപയോഗിക്കുന്നവരാണ് നമ്മളിൽ അധികവും. എന്നാൽ, ഒരിക്കലും കട്ടിലിന്റെ അടിയിൽ ചെരുപ്പുകൾ ഇടാവുന്നതല്ല. ഇത്തരം കാര്യങ്ങൾ ബാധിക്കുന്നത് കുടുംബത്തിലെ സന്തോഷത്തെയും സമാധാനത്തെയുമാണ്.
പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഒന്നാണ് അലങ്കാരത്തിനായി വീട്ടിൽ വെക്കുന്ന ചിത്രങ്ങൾ . പാമ്പ്, കഴുകൻ, പരുന്ത്, മൂങ്ങയുടെ എന്നിവയുടെ ചിത്രങ്ങൾ വീട്ടിൽ വെക്കുന്നത് കലഹത്തിന് വഴിയൊരുക്കും.കടലിൽ മുങ്ങി താഴ്ന്ന കപ്പലുകൾ, ആക്രമിക്കുന്ന മൃഗങ്ങൾ, തുടങ്ങിയ ചിത്രങ്ങളും ഒഴിവാക്കേണ്ടതാണ്.
ഇവയുടെ പ്രാധാന്യം മനസിലാക്കി ഒഴിവാക്കേണ്ടത് ഒഴിവാക്കിയാൽ ജീവിതത്തിൽ വളരെ അധികം ഐശ്വര്യവും സന്തോഷവും ഉണ്ടാകും .