സമ്പത്ത് അനുദിനം വർദ്ധിച്ച് കൊണ്ടിരിക്കുക , ധനം എപ്പോഴും ഉണ്ടായിരിക്കുക, സാമ്പത്തിക പ്രശ്നങ്ങളില്ലാതെ ആവശ്യങ്ങൾ നടക്കുക എന്നീ കാര്യങ്ങൾ ഏതൊരാളുണ്ടയും ആഗ്രഹമാണ്. പലർക്കും ജീവിതത്തിൽ ധാരാളം ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വഴി സാമ്പത്തിക അഭിവൃതി ഉണ്ടാകാം. നിങ്ങളുടെ വീടിൻ്റെ വടക്കുഭാഗം ശ്രദ്ധാപൂർവ്വം പരിപാലിച്ചാൽ ഐശ്യര്യയും സമ്പത്തും ധാരളമായി ഉണ്ടാകും.
വീടിൻ്റെ വടക്ക് ഭാഗം വളരെ പ്രാധാന്യമുള്ളത്. അതിനാൽ തന്നെ അത് ശ്രദ്ധാപൂർവ്വം പരിപാലിക്കേണ്ടതുണ്ട്. ഉയർച്ചയും ഉണർവ്വും കുടുംബത്തിലെ സാമ്പത്തികവുമായ ബന്ധപ്പെട്ട ഒന്നാണ് വടക്ക്. സമ്പത്തിൻ്റെ അതിദേവനായ കുബേരൻ്റെ ദിക്കായാണ് വടക്ക് ദിക്ക് കണക്കാക്കുന്നത്. വീട്ടിലെ സമ്പത്ത് വീടിൻ്റെ വടക്ക് ദിക്കിനെ കേന്ദ്രീകരിച്ചാണ് ഇരിക്കുന്നത്. നിങ്ങളുടെ വരുമാനത്തിനായി നിങ്ങൾ ചെയ്യുന്ന ജോലി, തുടർന്നു കൊണ്ട് പോകുന്ന ബിസിനസ്സ് എന്നിവയിലൊക്കെ കുബേരന് സ്വാധീനമുണ്ട്. സ്വർണം, ധനം എന്നിവ സൂക്ഷിക്കുന്ന കുബേരൻ്റ കുടം ഒരിക്കലും ശൂന്യമാകില്ല എന്നാണ് വിശ്വാസം.
വീട്ടിൽ സാമ്പത്തിക അഭിവൃതി കൈവരാൻ തെക്ക് ദിക്കിനേക്കാൾ താഴ്ന്നായിരിക്കണം വീടിൻ്റെ വടക്ക് ദിക്ക്. വീട്ടിൽ തെക്ക് ദിക്കിനെക്കാൾ കൂടുതൽ സ്ഥലം വടക്കു ദിക്കിൽ ഉണ്ടായിരിക്കണം. വീടിൻ്റെ കിഴക്കുഭാഗവും വടക്കുഭാഗവും താഴ്ന്ന ഭൂമിയിലും തെക്ക് ഭാഗവും പടിഞ്ഞാറെ ഭാഗവും ഉയർന്ന ഭൂമിയിലായി വസിക്കുന്ന ആളുകൾക്ക് സന്തോഷവും, സമൃദ്ധിയും, ധനവും ധാരാളമായി ഉണ്ടാകും. വീട്ടിൽ
പോസിറ്റീവ് എനർജി നിറഞ്ഞ് നില്ക്കുകയും, കുടുബത്തിന് സമസ്ഥ മേഖലയിൽ നേട്ടവും ഉണ്ടാകും. വടക്കോ കിഴക്കോ ഭാഗത്ത് വെള്ളത്തിൻ്റെ സാന്നിദ്ധ്യം വളരെ ഉത്തമം. ധനം ഒഴുകുമെന്ന് കരുതപ്പെടുന്നു. അതിനാൽ തന്നെ വടക്കു ഭാഗത്ത് അവശിഷ്ഠങ്ങൾ, വിസർജ്യ പദാർത്ഥങ്ങൾ എന്നിവ പാടില്ല. വടക്ക് ഭാഗം ശുചിയായി പരിപാലിക്കേണ്ടത് ആവശ്യമാണ്. വടക്ക് ഭാഗം ശരിയായി പരിപാലിക്കുന്ന കുടുംബാംഗങ്ങൾക്ക് സമ്പത്തിന് കുറവുണ്ടാവുകയില്ല. തടസ്സങ്ങൾ നീങ്ങി സാമ്പത്തിക സ്രോതസ്സ് വർദ്ധിക്കുകയും ചെയ്യും. വടക്ക് കിഴക്ക് ദിക്ക് അല്ലെങ്കിൽ ഈശാന കോണിൽ ഏതെങ്കിലും തരത്തിലുള്ള ദോഷങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ കുടുംബത്തെ അത് വളരെയധികം ബാധിക്കും. ആരോഗ്യ പ്രശ്നങ്ങൾ, ധനത്തിന് ബുദ്ധിമുട്ട്, എന്നിങ്ങനെ തുടരെ സംഭവിക്കും. വടക്ക് ദിക്കിൻ്റെ പ്രാധാന്യം മനസ്സാക്കി നന്നായി പരിപാലിക്കുന്ന വീട്ടിലെ കുടുംബാംഗങ്ങൾക്ക് നന്മയും, ബുദ്ധിശക്തിയും, ദീർഘവീക്ഷണവും, സഹനശക്തിയും ഉണ്ടാകും.