പല്ലി വീണാല്‍ അന്ന് ആ വീട്ടില്‍ സംഭവിക്കുന്നത്‌ ഇതാണ് അറിയാതെ പോകല്ലേ

പഴമക്കാർ പല്ലി അഥവാ ഗൗളി ചിലയ്ക്കുമ്പോൾ അതിന്റെ ഫലം എന്താണെന്നു പറയുമായിരുന്നു . ഇന്നത്ത തലമുറയിൽ ഇവയ്ക്ക് പ്രാധാന്യം കൊടുക്കാറില്ല. എന്നാൽ പഴമക്കാർ ഗൗളിയുടെ സ്ഥാനവും അതിന്റെ വലുപ്പവും നോക്കി ഭാവി കാര്യങ്ങൾ പ്രവചിക്കാറുണ്ടായിരുന്നു. ഗൗളി ശാസ്ത്രം നിസാരമായി തള്ളി കളയാവുന്നതല്ല . പൂർവകാല ഋഷിശ്വരന്മാർ അനേകായിരം ശാസ്ത്രങ്ങൾ നൽകിയ വയിൽ ഒന്നാണ് ഗൗളി ശാസ്ത്രം. വിവിധ ഋഷിശ്വരന്മാരാൽ നിർമ്മിതമായ ഈ ദിവ്യ ശാസ്ത്രത്തിനെ വളരെ അധികം പ്രാധാന്യത്തോടുകൂടി മനസിലാക്കേണ്ടതുണ്ട്. പല്ലി ചിലയ്ക്കുന്ന ഭാഗവും ,അതിന്റെ വലുപ്പവും മാത്രം നോക്കി ഫലം നിർണയിക്കാൻ പാടില്ലെന്നാണ് ആചാര്യന്മാർ പറഞ്ഞിരിക്കുന്നത് .

ഗൗളിയുടെ നിറങ്ങൾ, ശരീര അവയവങ്ങളിൽ വീണാലുള്ള ഫലങ്ങൾ , ഓരോ ചലനങ്ങൾ, ആഴ്ച, അതിന്റെ പ്രേത്യേകതകൾ ,എല്ലാം മനസിലാക്കിയാൽ മാത്രമാണ് യഥാർത്ഥ ഫലത്തിലേക് എത്തചേരുക.

ഫലങ്ങൾ ഇങ്ങനെ :

സ്ത്രീകളുടെ ശിരസ്സിന്റെ ഭാഗത്താണ് ഗൗളി വീഴുന്നതെങ്കിൽ ഐശ്വര്യസമൃദ്ധിയുണ്ടാകും.

നെറുകയിലാണ്‌ വീഴുന്നതെങ്കിൽ അത് മരണതുല്യമായ ദുഖത്തിന് ഇടയാകും.

തലമുടി കെട്ടിൽ പല്ലി വീഴുകയാണെങ്കിൽ രോഗങ്ങൾ മാറും. എന്നാൽ തലമുടിയുടെ അഗ്രഭാഗത്താണ് എങ്കിൽ മരണദുഃഖമെന്നു പറയുന്നു.

സ്ത്രീയുടെ കഴുത്തിന് പിൻഭാഗത്ത് വീണാൽ കലഹം ഉണ്ടാകും എന്നും , നെറ്റിയിൽ വീണാൽ ധനനഷ്ടവുമാണ് ഫലം.

സ്ത്രീയുടെ വലതു കവിളിൽ പല്ലി വീണാൽ ഭർതൃദോഷത്തിന് ഇടയാകും. സ്ത്രീയുടെ വലതു ചെവിയിൽ വീണാൽ ദീർഘായുസ്സാണ് ഫലം.

ഇടത്തെ ചെവിയിൽ വീഴുന്നത് സ്വർണ്ണാഭരണങ്ങൾ ലഭിക്കുമെന്നതിനെ സൂചിപ്പിക്കുന്നു.

വലതുകൈയുടെ കൈവെള്ളയിൽ വീഴുന്നത്ധന നഷ്ടവും, ഇടത് കൈ വെള്ളയിൽ വിപരീത ഫലവുമുണ്ടാകും.

സ്ത്രീയുടെ ഇരു കൈകളിലും പല്ലി വീണാൽ അവർ ദുഖിതായിരിക്കും.

വയറിൽ അഥവാ ഉദരത്തിൽ വീഴുന്നതെങ്കിൽ നല്ല സന്താനഭാഗ്യമുണ്ടാകും. , കന്യകയെങ്കിൽ വിവാഹം വേഗം നടക്കുമെന്നും പറയുന്നു.

വലത് കാലിന്റെ വിരലുകളിൽ വീണാൽ പുത്ര ലാഭമാണ് ഫലം.

നന്നായി മനസിലാക്കിയാൽ മാത്രമാണ് പൂർണനിഗമനത്തിൽ എത്താൻ പറ്റുക. മരണമാണ് പറഞ്ഞിരിക്കുന്നതെങ്കിൽ പരിഹാരമായി ശിവ ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം നടത്തുന്നത് ഉചിതം .

Leave a Reply

Your email address will not be published. Required fields are marked *