നമ്മുടെ വീടുകളിൽ മിക്കവാറും ജോഡിയില്ലാത്തതും പഴയതുമായ സോക്സുകളും കളയാറുണ്ട്. ഇനി സോക്സുകൾ കളയാതെ സൂക്ഷിച്ചാൽ അതുപയോഗിച്ച് ചെയ്യാൻ കാര്യങ്ങളുണ്ട്.
വളരെ ഉപകാരപ്രദമായ 10 കാര്യങ്ങൾ.
- നമ്മുടെ വീടുകളിൽ എണ്ണ വെക്കുന്ന കുപ്പിക്ക് ചുറ്റും എണ്ണമയം കാണും. എണ്ണകുപ്പി വെക്കുന്ന സലങ്ങളിൽ എണ്ണക്കറ വരുന്നതും സാധാരണമാണ്. അത് ഒഴുവാക്കാൻ പഴയ ഒരു സോക്സ് എടുത്ത് താഴെ മുറിച്ച് കുപ്പിയിൽ ഇട്ട് കൊടുക്കാം. കുപ്പിയിൽ നിന്നും ഒഴുകുന്ന എണ്ണ സോക്സിൽ പറ്റുകയും ഇത് കഴുകാവുന്നതുമാണ്.
- അടുക്കളകളിലും മറ്റ് ഷെൽഫുകളിലുമായി തങ്ങി നില്ക്കുന്ന ദുർഗന്ധം മാറ്റാൻ ഒരു സോക്സിൽ ഈർപ്പമില്ലാതെ 2 ടേബിൾ സ്പൂൺ കാപ്പി പൊടി ഇട്ട് കെട്ടി ദുർഗന്ധമുള്ളയിടത്ത് വെക്കാം. രണ്ടാഴ്ച്ചയോളം ഇത് ഉപയോഗിക്കാം.
- ഷൂസുകൾ പോളിഷ് ചെയ്യാനും സോക്സ് ഉപകരിക്കും. ബ്രഷ് ഉപയോഗിച്ച് ചെയ്യുന്നതിലും എളുപ്പത്തിൽ കൈയ്യുറ പോലെ സോക്സ് ഇട്ട് തൂത്ത് കൊടുത്താൽ ഷൂസുകൾ വെട്ടി തിളങ്ങും.
- ഷൂസുകളിലെ ദുർഗന്ധമകറ്റാൻ സോക്സിനുള്ളിൽ 2-3 ടേബിൾ സ്പൂൺ അപ്പക്കാരം അല്ലെങ്കിൽ ബേക്കിംഗ് സോഡയിട്ട് കെട്ടി ഒരു രാത്രി ഷൂസിനുള്ളിൽ വെക്കാം. എല്ലാ ദുർഗന്ധവും ഇത് വലിച്ചെടുക്കും.
- വേദന വരുമ്പോൾ ചൂട് കൊള്ളാൻ 1-2 കപ്പ് അരി സോക്സിനുള്ളിലിട്ട് കെട്ടി 1 മിനിറ്റ് നേരത്തേക്ക് മൈക്രോവേവിൽ വച്ചോ പാത്രത്തിൽ വച്ചോ ചൂടാക്കി വേദനയുള്ളിടത്ത് വെക്കാം.
- ചൂടുള്ള ചായയോ മറ്റോ കപ്പിൽ എടുക്കുമ്പോൾ കപ്പ് പിടിക്കാൻ പ്രയാസമാണ്. എന്നാൽ ഒരു സോക്സ് എടുത്ത് ആങ്കിളിന് മുകളിലായി മുറിച്ച് മുകളിലത്തെ ഭാഗം എടുക്കാം. സോക്സിൻ്റ മുകൾ ഭാഗം കപ്പിൻ്റെ മുകളിൽ വരുന്ന രീതിയിലും കപ്പിൻ്റെ പിടിയുടെ ഭാഗത്ത് ഒരു ദ്വാരവും ഇടുക. ശേഷം ഇത് കപ്പിൽ ഇടുന്നത് ഉപകാരമാകും.
- നമ്മുടെ വീടുകളിലുള്ള ടിവി, കംപ്യൂട്ടർ തുടങ്ങിയ ഉപകരണെങ്ങൾ വൃത്തിയാക്കാനും സോക്സ് ഉപയോഗിക്കാം. ബ്രഷുകൾ ഉപയോഗിച്ചാലും ചില കോണുകൾ വൃത്തിയാകില്ല. നമ്മുടെ കയ്യിൽ ഈ പഴയ സോക്സിട്ട് ഉപകരണങ്ങളുടെ എല്ലാ മുക്കും മൂലയും നമ്മുക്ക് വൃത്തിയാക്കാം. ശേഷം ഈ സോക്സ് കഴുകി ഉപയോഗിക്കാനും സാധിക്കും.
- നമ്മുടെ വീട്ടിലെ കസേരകളോ, ടേബിളോ ഒക്കെ നീക്കുമ്പോൾ ഫ്ലോറ്റിൽ പാടുകൾ വീഴാറുണ്ട്. എന്നാൽ അവയുടെ കാലുകളിൽ സോക്സ് ഇടുന്നത് അവ ഒഴിവാക്കാൻ സഹായിക്കും.
- കുട്ടികളുള്ള വീട്ടിൽ കളിക്കുമ്പോൾ വീഴുന്നത് പതിവാണ്. നെറ്റി മുഴക്കുകയോ മറ്റോ ചെയ്താൽ നമ്മൾ ഐസ് ക്യൂബ് വെക്കാറുണ്ട്. എന്നാൽ അതിൻ്റെ തണുപ്പ് കൂടുതലായതിനാൽ അസ്വസ്ഥത അനുഭവപ്പെടാറുണ്ട്. ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സോക്സിനുള്ളിൽ ഐസ് ക്യൂബുകളിട്ട് മുഴയിൽ വെക്കാവുന്നതാണ്.
- യാത്രകൾ പോകുമ്പോൾ ഉപയോഗിച്ച ചെരുപ്പുകളോ ഷൂസുകളോ പെട്ടിക്കുള്ളിൽ വെക്കേണ്ടി വരും. സാധാരണ അത് പ്ലാസ്സിക്ക് കവറിലോ തുണികൾക്ക് ഒപ്പമല്ലാതെ വെക്കാറാണ് പതിവ്. എന്നാൽ പഴയ സോക്സുകളിൽ ഇവ ഒരോന്നായി വെക്കുന്നത് അവ നല്ല ടൈറ്റായി ഇരിക്കാനും അതിന് വേണ്ടി പ്രത്യേകം സ്ഥലം ഒപ്പിക്കാതെ തുണികൾക്കൊപ്പം ഒതുക്കി വെക്കാനും സഹായിക്കും.
ഇനി പഴയ സോക്സുകൾ കളയാതെ ഇത് പോലെ ഉപകാരപ്രദമായ കാര്യങ്ങൾ വീട്ടിൽ ചെയ്തെടുക്കാനാകും.