നമ്മുടെ വീടിനുള്ളിൽ സുഗന്ധം നിറയാൻ വെറും 5 മിനിറ്റിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന റൂം ഫ്രഷ്നർ. മീൻ കറിയോ മറ്റോ വെക്കുമ്പോൾ വീടിനുള്ളിൽ അവയുടെ മണം തങ്ങി നില്ക്കുന്നത് സാധാരണമാണ്. എന്നാൽ ഇത് ചെയ്താൽ എല്ലാ ദുർഗന്ധവും മാറ്റി സുഗന്ധം നിറയ്ക്കാം.
വളരെ കുറച്ച് സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്. ഒരു സോസ് പാൻ, നാരങ്ങ അല്ലെങ്കിൽ ഓറഞ്ച്, ഗ്രാമ്പൂ, പട്ട, ഏലക്ക, എസൻസ് എന്നിവയാണ് വേണ്ടത്.നാരങ്ങ വട്ടത്തിൽ ചെറുതായി മുറിച്ച് പാനിലിടുക. ഒരു തക്കോലവും 8-9 ഗ്രാമ്പൂ, കറുവ പട്ട പൊടിച്ചത്, എന്നിവ ചേർത്ത് കൊടുക്കാം. ഏലക്കായുടെ മണം ഇഷ്ടമുള്ളവർക്ക് ഒരു ഏലക്കാ ഇതൊടൊപ്പം ചേർത്ത് കൊടുക്കാം. ഇതിലേക്ക് വെനില എസ്സൻസ് അല്ലെങ്കിൽ ഏതെങ്കിലും എസ്സൻഷ്യൽ ഓയിൽ ചേർത്ത് കൊടുക്കാം. ഇവയെല്ലാം പാനിൽ മുങ്ങി കിടക്കാൻ പാകത്തിന് വെള്ളം ചേർത്ത് മീഡിയം ലോ ഫ്ലെയിമിൽ തിളപ്പിക്കുക. ശേഷം ഒരു ഗ്ലാസ്സ് ജാറിലേക്ക് ഒഴിച്ച് തുറന്ന് വെക്കാം. ഇത് രണ്ടോ മൂന്നോ ദിവസത്തേക്ക് മുറികളിൽ വെക്കാവുന്നതാണ്. രണ്ടാം ദിവസത്തിന് ശേഷം ഇത് തിളപ്പിച്ചാൽ വീണ്ടും രണ്ട് ദിവസത്തേക്ക് ഉപയോഗിക്കാം.
അലങ്കാര പണികളിൽ താല്പര്യമുള്ളവർക്ക് ഇത് കൂടുതൽ മനോഹരമാക്കി ഡൈനിംഗ് ടേബിൾ, ലിവിംഗ് റൂമിലുമൊക്കെ വെക്കാം. ഇത് പോലെ ഹോം മേഡ് റൂം ഫ്രഷ്നർ വെറും 5 മിനിറ്റിൽ തയ്യാറാക്കി വെക്കാം. ഇവയുടെ സുഗന്ധം വീട് മുഴുവൻ നിറഞ്ഞ് നില്ക്കും.