ചെമ്പ് മനുഷ്യരാശിയുടെ ഏറ്റവും പഴക്കം ചെന്നതും ഏറ്റവും പ്രധാനപ്പെട്ടതുമായ ലോഹങ്ങളിൽ ഒന്നാണ്. പതിനായിരത്തിലധികം വർഷങ്ങൾ പഴക്കം വരുമെങ്കിലും ഉപയോഗപ്രദമായ ഈ ലോഹം ഇന്നും വലിയ തോതിൽ ഉപയോഗിച്ച് വരുന്നു. അടുക്കളയിൽ ഭംഗിയുള്ള ചെമ്പ് കലങ്ങളും ഉരുളികളും ഉപയോഗിക്കുമ്പോൾ അവ വൃത്തിയാക്കുന്നതിനെ പറ്റി ചിന്തിക്കാറുണ്ട്. ചെമ്പ്, ഒരു മൃദുവായ ലോഹമായി കണക്കാക്കുന്നു. അതിനാൽ ശരിയായി ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. നമ്മുടെ വീട്ടിലുള്ള രണ്ടു സാധനങ്ങൾകൊണ്ട് എളുപ്പത്തിൽ ചെമ്പ് പാത്രങ്ങൾ തിളക്കം കൂട്ടാം.
വൃത്തിയാക്കേണ്ട രീതി :
ഒരു ബൗളിൽ 3 ടേബിൾസ്പൂൺ ഉപ്പും , അതെ അളവിൽ മൈദയോ ആട്ടയോ എടുക്കുക.
അതിലേക് വിനാഗിരി ചേർത്ത് പേസ്റ്റ് രൂപത്തിൽ ആകുന്നത് വരെ ചേർക്കുക . ഇവ നന്നായി മിക്സ് ചെയ്തതിനുശേഷം ചെമ്പ് പത്രങ്ങളിൽ അല്ലെങ്കിൽ വിളക്കുകളിൽ സോഫ്റ്റ് സ്ക്രബ്ബർ ഉപയോഗിച്ച് തേച്ച് ചുറ്റും അത് പുരട്ടി വെക്കുകയും , 10 മിനിറ്റിനു ശേഷം വെള്ളം ഒഴിച്ച് കഴുകി കളയാം, ചെമ്പു പത്രങ്ങൾ വെട്ടിതിളങ്ങും
തിളക്കമില്ലാതെ വീട്ടിലിരിക്കുന്ന പഴയ ചെമ്പു പാത്രങ്ങൾ കളയുന്നതിനു മുൻപ് ഈ പരീക്ഷണം കൂടി ചെയ്ത് നോക്കാം .