ഒരു വീട് / ഫ്ലാറ്റ് വാങ്ങുന്നത്, വീട് വെക്കുന്നതിന് സ്ഥലം വാങ്ങുന്നത്, നിലവിലുള്ള വീടിന്റെ നവീകരണം, മറ്റ് അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായി ഒരു ഭവന വായ്പ എടുക്കുന്നത് സാധാരണമാണ്. എന്നാൽ അതിന് മുൻപ് പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഭവനവായ്പ പ്രക്രിയ ആരംഭിക്കുന്നതിന് മുൻപ്, നിങ്ങളുടെ തിരിച്ചടവ് ശേഷി കണക്കാക്കി യോഗ്യത നിർണ്ണയിക്കുക.
പ്രതിമാസ വരുമാനം / മിച്ചം, ചിലവുകൾ, പങ്കാളിയുടെ വരുമാനം, ആസ്തികൾ, ബാധ്യതകൾ, വരുമാനത്തിന്റെ സ്ഥിരത മുതലായ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കാനാവുക.
വായ്പ നല്കുന്നതിന് മുൻപ് അപേക്ഷകർക്ക് കൃത്യസമയത്ത് അവ തിരിച്ചടയ്ക്കാൻ കഴിയുമെന്ന് ബാങ്ക് ഉറപ്പാക്കേണ്ടതുണ്ട്. പ്രതിമാസ വരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ ആയിരിക്കും വായ്പ തുക ലഭിക്കുക. സാധാരണഗതിയിൽ, നിങ്ങളുടെ പ്രതിമാസ വരുമാനത്തിന്റെ 50% തിരിച്ചടവിനായി ലഭ്യമാണെന്ന് ബാങ്ക് അനുമാനിക്കുന്നു. കാലാവധിയും പലിശനിരക്കും വായ്പ തുകയിൽ നിർണ്ണയിക്കും. യോഗ്യത അനുസരിച്ച് ഭവന വായ്പ അപേക്ഷകർക്ക് ബാങ്കുകൾ കാലാവധി നിശ്ചയിക്കുകയും ചെയും.
പ്രോപ്പർട്ടിയുടെ 10-20% തുക അഡ്വാൻസ് എമൗണ്ട് ഓണറുമായി ഡീലിംഗ്സ് ഉറപ്പിച്ചതിനു ശേഷമാണു ബാക്കി 80% തുകക്കുള്ള ആവശ്യത്തിന് ഹോം ലോൺ ആവശ്യപ്പെടുക. രജിസ്ട്രേഷൻ, ട്രാൻസ്ഫർ, സ്റ്റാമ്പ് ഡ്യൂട്ടി ചാർജുകൾ എന്നിവയും മൊത്തം അഡീഷണൽ ചാർജസ് എന്ന് തുകയിൽ ഉൾപ്പെടുന്നു.
അപേക്ഷകർ ഉയർന്ന തുക ലഭിക്കുന്നതിന് അർഹരെങ്കിലും, മുഴുവൻ തുക വാങ്ങണമെന്നില്ല. കുറഞ്ഞ തുക പോലും എടുക്കാവുന്നതാണ്. ചെറിയ പലിശ നിലനിർത്തുന്നതിനായി പരമാവധി ഡൗൺ പേയ്മെന്റ് തുകയും ഭവനവായ്പയുടെ കുറഞ്ഞ സംഖ്യയും ക്രമീകരിക്കാൻ ശ്രമിക്കണം.
ഒരു സഹ അപേക്ഷകൻ ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. മാറ്റാരെങ്കിലും സ്വത്തിൻ്റെ ഉടമയാണെങ്കിൽ, അയാളും ഭവനവായ്പയുടെ സഹ അപേക്ഷകനായിരിക്കേണ്ടത് ആവശ്യമാണ്. നിങ്ങൾ സ്വത്തിന്റെ ഏക ഉടമയാണെങ്കിൽ, നിങ്ങളുടെ കുടുംബത്തിലെ ഏതൊരു അംഗത്തിനും നിങ്ങളുടെ സഹ അപേക്ഷകനാകാം.
വായ്പ അപേക്ഷാ ഫോം നല്കുമ്പോൾ ഒരു ഫോട്ടോ, ആവശ്യമായ രേഖകൾ, ചെക്ക് ലീഫ് എന്നിവ അറ്റാച്ച് ചെയ്യേണ്ടതുണ്ട്. വീട് വാങ്ങുന്നതുമായി ബന്ധപ്പെട്ട എല്ലാ നിയമപരമായ രേഖകൾക്കും പുറമേ, നിങ്ങളുടെ ഐഡന്റിറ്റി, റെസിഡൻസ് തെളിവുകൾ, ഏറ്റവും പുതിയ ശമ്പള സ്ലിപ്പ് , ഫോം 16 എന്നിവ നൽകേണ്ടതുണ്ട്. ഇൻകം ടാക്സ് റിട്ടേൺ, കഴിഞ്ഞ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ / ബാലൻസ് ഷീറ്റ് എന്നിവ ബാധകമാണ്. ചില വായ്പക്കാർക്ക് ലൈഫ് ഇൻഷുറൻസ് പോളിസികളുടെ അസൈൻമെന്റ്, ഷെയറുകളുടെ പണയം, ദേശീയ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ, മ്യൂച്വൽ ഫണ്ട് , ബാങ്ക് നിക്ഷേപങ്ങൾ, മറ്റ് നിക്ഷേപങ്ങൾ എന്നീ കൊളാറ്ററൽ(collateral) സുരക്ഷയും ആവശ്യമായി വന്നേക്കാം.
ഭവനവായ്പ നിരക്കുകൾ നിശ്ചിതമോ അല്ലാതെയോ ആകാം. മുമ്പത്തേതിൽ, പലിശനിരക്ക് വായ്പയുടെ മുഴുവൻ കാലാവധി നിശ്ചയിച്ചിട്ടുണ്ട്. നിരക്ക് സ്ഥിരമായിരിക്കില്ല. കുറഞ്ഞ പലിശ നിരക്കിൽ വായ്പ നല്കുന്ന ബാങ്കുകൾ സമീപിക്കുന്നതാണ് ഉചിതം.