നാല് സെൻ്റ് സ്ഥലത്തിൽ പരമാവധി സൗകര്യങ്ങളോടെ 1500 sq.ft. വിസ്തീർണ്ണത്തിലാണ് കാലിക്കട്ടിലെ ചേവരമ്പലത്ത് ഈ വീട് പണിതിരിക്കുന്നത്. നിവേദ്യം എന്ന വീട്ടുപേരിൽ രതീഷ് – നീമ ദമ്പതികളുടെതാണ് ഈ മനോഹര ഭവനം. അറ്റാച്ച്ഡ് ബാത്റൂമോട് കൂടി 3 കിടപ്പുമുറികളും, സിറ്റൗട്ട്, ലിവിംഗ് റൂം, ഡൈനിംഗ് റൂം, ഓപ്പൺ കിച്ചൻ, വർക്ക് ഏരിയ, അപ്പർ ലിവിംഗ്, ബാൽക്കണി, എന്നിവ ഉൾകൊള്ളിച്ചതാണ് ഈ ഉഗ്രൻ വീട്. സിറ്റൗട്ടിൻ്റെ ഇടത് വശത്തായി ഗ്രൗണ്ട് ഫ്ലോർ സ്ലാബ് വഴി കൊടുത്തിരിക്കുന്ന ക്ലാഡിൻടെ വർക്സ്, വലിയ ജനാലകൾ, എൽ ഈ ഡി ലൈറ്റ്സ് എന്നിവ വീടിന് ഭംഗി കൂട്ടുന്നു. കിഴക്ക് ദിക്ക് ഭാഗത്തേക്ക് വീടിൻ്റെ ദർശനം. ക്ലാഡിംഗ് സ്‌റ്റോൺ വർക്സിന് നടുവിൽ ഗ്ലാസ്സ് ബ്രിക്കുകൾ കൊടുത്തിട്ടുണ്ട്. ബാൽക്കണി ഹാൻറ് റെയിൽ ഗ്ലാസ്സിലാണ് ചെയ്തിരിക്കുന്നത്. സിറ്റൗട്ടിൻ്റെയും ബാൽക്കണിയുടെ സ്ലാബ് ഹൈറ്റ് 8 അടി ഉയരമാണ്. ഫർസ്റ്റ് ഫ്ലോറിൽ ഇടതും വലതും ഭാഗത്തെ മുറികളിൽ കോർണർ വിൻഡോകൾ നല്കിയിരിക്കുന്നു.
താഴെ സിറ്റൗട്ട്, ലിവിംഗ് റൂം, ഡൈനിംഗ് റൂം, ഓപ്പൺ കിച്ചൻ, വർക്ക് എരിയ , അറ്റാച്ച്ഡ് ബാത്റൂമോടെ ഒരു ബഡ്റൂം എന്നിങ്ങനെ വരുന്നു. സിറ്റൗട്ടിൽ നിന്നും ലീവിംഗ് റൂമിലേക്ക് വരുന്നത്. അനാവശ്യ ചുമരുകൾ ഒഴുവാക്കിയാണ് അകത്തളങ്ങൾ ചെയ്തിരിക്കുന്നത്. സ്റ്റേയർകേസിൻ്റ ഒരു ചുമർ ഒഴിവാക്കി അത് ലിവിംഗ് റൂമിൻ്റെ ഭാഗമാക്കി. വൈറ്റ് നിറത്തിലുള്ള വെട്രിഫെെഡ് ടൈലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ലിവിംഗിലേയും ഡൈനിംഗിലേയും കുറച്ച് ഭാഗങ്ങൾക്ക് വുഡൻ ഫിനിഷിംഗ് നല്കിയിട്ടുണ്ട്. കാറ്റും വെളിച്ചവും യഥേഷ്ടം ലഭിക്കുന്നതിന് കിഴക്ക് പടിഞ്ഞാറ് ഭാഗത്ത് എൽ ഷേപ്പിൽ ലിവിംഗും ഡൈനിംഗും ചെയ്തിരിക്കുന്നു. ലിവിംഗിൽ നിന്നും ഇടത് ഭാഗത്തായി ഡൈനിംഗ് സെറ്റ് ചെയ്തിരിക്കുന്നു. 8 പേർക്കിരിക്കാവുന്ന സോഫ ലിവിംഗ് റൂമിലും 6 പേർക്ക് ഇരിക്കാവുന്ന രീതിയിൽ ഡൈനിംഗ് റൂമും ചെയ്തിരിക്കുന്നു. ഡൈനിംഗ് റൂമിൻ്റെ ഒരു കോർണറിൽ വാഷ് ഏരിയ സെറ്റ് ചെയ്തു. ഡൈനിംഗ് ഹാളിനും ഓപ്പൺ കിച്ചനുമിടയിലായി ഒരു ബ്രേക്ക്ഫാസ്റ്റ് കാണ്ടറും സെറ്റ് ചെയ്തിരിക്കുന്നു. കിച്ചൻ കാബിനറ്റ് മൾട്ടിവുഡ്ഡിലും വെനീറിലും ചെയ്തിരിക്കുന്നു. 2000 sq.ft പ്രതീതി വരുന്നത് പോലെ ചെയ്തിരിക്കുന്നു. തെക്ക് പടിഞ്ഞാറ് ഭാഗത്തായി താഴത്തെ ബെഡ് റൂമിൻ്റെ സ്ഥാനം. സ്റ്റെയർകേർസ് ഹാൻ്റ് റെയിൽ സ്റ്റീലിൽ കൊടുത്തിരിക്കുന്നു.
ഫർസ്റ്റ് ഫ്ലോറിൽ അറ്റാച്ച്ഡ് ബാത്റൂമോട് കൂടി 2 ബെഡ് റൂം, ലിവിംഗ്, ബാൽക്കണി, ഓപ്പൺ ടെറസ്സ് എന്നിവ വരുന്നു. സ്റ്റെയർസ് കേറി വരുമ്പോൾ ഇടതു വശത്തുള്ള ലിവിംഗ് റൂമിൽ ഒരു ഓഫീസ് ടേബിളും ചെയറും 3 പേർക്കിരിക്കാവുന്ന സോഫയും സെറ്റ് ചെയ്തിട്ടുണ്ട്. രണ്ട് ബെഡ് റൂമുകളിൽ ഒന്ന് താഴത്തെ ബെഡ് റൂമിന് മുകളിലായും മറ്റൊന്ന് ഡൈനിംഗ് ഹാളിന് മുകളിലായും വരുന്നു. അടുക്കളയുടെയും വർക്ക് എരിയയുടെയും മുകളിലായി ഓപ്പൺ ടെറസ് വരുന്നു. ലിവിംഗ് റൂമിന് മുൻഭാഗത്തായി ബാൽക്കണി കൊടുത്തിരിക്കുന്നു. 4 സെൻ്റിൽ പരമാവധി സൗകര്യങ്ങളോടെയാണ് ഈ വീട് പണിതിരിക്കുന്നത്.