എ അക്ഷരത്തില്‍ പേര് തുടങ്ങുന്നവരുടെ പ്രത്യേകതകള്‍ ഇതൊക്കെയാണ്

പേരിടുമ്പോൾ നാം അറിയാറില്ല. നമ്മുടെ അച്ഛനോ അമ്മയോ ആയിരിക്കാം പേരിട്ടത്. എന്നാൽ  പേരുകൾ തുടങ്ങുന്ന അക്ഷരങ്ങൾക്ക് നിങ്ങളുടെ സ്വഭാവം പറയാനാകും. അത്തരത്തിൽ ഇംഗ്ലീഷ് ലെറ്റർ A ൽ തുടങ്ങുന്ന പേരുള്ളവരുടെ സ്വഭാവസവിശേഷതകൾ നോക്കാം.

A അക്ഷരത്തിൽ പേര് തുടങ്ങുന്നവർ എല്ലാവരും തന്നെ സൗന്ദര്യമുള്ളവരാകും. തങ്ങൾക്ക് സൗന്ദര്യമുണ്ടെന്ന് ഇക്കൂട്ടർക്ക് ബോധ്യവുമുണ്ട്. ഇവർ നന്നായി ഒരുങ്ങുന്നവരും വൃത്തിയായി നടക്കുന്ന കൂട്ടത്തിലുമാണ്. സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നവർ. എന്നാൽ, കണക്കു കൂട്ടിയാണ് ഇവർ ബന്ധങ്ങളെ ചേർക്കുക. കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ഇവർ ഒരാളെ ഇഷ്ടപ്പെടുകയുള്ളൂ. സ്നേഹബന്ധം മാത്രമല്ല, സുഹൃത്ത്ബന്ധമായാലും ഏതായാലും അവയ്ക്ക് അളവുകോലിടും. അതിനാൽ ഒരുപാട് ബന്ധങ്ങളിലേക്ക് ഇവർ കടന്ന് പോകാതിരിക്കും. ഉള്ള ബന്ധങ്ങളെ നിലനിർത്തുക എന്നതാണ് ഇവരുടെ ശൈലി. പുതിയ ബന്ധങ്ങൾ കണ്ടെത്തുന്നത് കുറവായ ഇവർ നിലവിലുള്ള ബന്ധങ്ങൾ മുതലെടുക്കും. ബന്ധുത്വം ഇവർക്ക് പ്രാധാന്യമേറിയതാണ്. കുടുംബത്തിൻ്റെ താങ്ങി വർക്ക് വേണം.  

ഇവർക്ക് വിജയം ലഭിക്കുമെങ്കിലും അത് അത്ര എളുപ്പമല്ല. കഠിനമായി പ്രയത്നിക്കുന്നവരാണ് ഇവർ. കഠിന പ്രയത്നമുണ്ടെങ്കിൽ മാത്രം വിജയിക്കാനാവൂ എന്ന് ഇവർക്കറിയാം. ദൗത്യം ഏറ്റെടുക്കാൻ മടിയുള്ളവരാണെങ്കിലും ഏറ്റെടുത്ത ദൗത്യം നന്നായി പ്രയത്നിച്ച് വിജയകരമാക്കും. ചെയ്യുന്നതിലൂടെ തനിക്ക് കിട്ടുന്ന ലാഭം പ്രതീക്ഷിച്ച് മാത്രം ഇവർ പ്രയത്നിക്കുന്നത്. തനിക്ക് ഗുണകരമല്ലെന്ന് കാണുന്ന സാഹചര്യത്തിൽ ഇവരുടെ ഭാഗത്തു നിന്നും പരിശ്രമം ഉണ്ടാവില്ല. മറ്റുള്ളവർക്ക് വേണ്ടി സമയം ചിലവഴിക്കുന്നതിൽ ഇവർക്ക് താൽപര്യമില്ല. സ്വാർത്ഥനെന്ന് തോന്നുമെങ്കിലും മറ്റുള്ളവരുടെ വളർച്ചയിൽ സന്തോഷിക്കുന്നവരാണ് ഇക്കൂട്ടർ. ഇവർ കാര്യങ്ങളെ നോക്കി കാണുന്നത് ഹൃദയം കൊണ്ടല്ല മറിച്ച് ബുദ്ധി കൊണ്ടാണ്. ഏറ്റെടുക്കുന്ന കാര്യം പൂർത്തിയാക്കണമെന്ന നിശ്ചയദാർഢ്യം ഇവർക്കുണ്ട്. അവരുടെ ലക്ഷ്യങ്ങൾക്ക് വേണ്ടി ഏത് പണി ചെയ്യാനും അവർക്ക് മടിയില്ല. ഇവർക്ക് ഒട്ടും തന്നെ പെസസ്സീവ്നെസ്സില്ല. കാര്യങ്ങളെ തുറന്ന മനസ്സോടെ ഇവർ കാണും. പെട്ടെന്ന് ദേഷ്യം വരുന്നവരാണ് ഇക്കൂട്ടർ. എന്നാൽ അത്തരം സാഹചര്യങ്ങൾ മറ്റുള്ളവർക്ക് അലോസരമുണ്ടാക്കാം. ഇവരുടെ ജീവിതത്തിൽ ധാരാളം പ്രതിസന്ധികൾ ഉണ്ടാകുമെങ്കിലും അവ ധൈര്യപൂർവ്വം ഇവർ നേരിടും. മറ്റുള്ളവരുടെ പുകഴ്ത്തലുകൾ ഇഷ്ടമെങ്കിലും അതിൽ ഇവർ സന്തോഷിക്കുകയില്ല. മറ്റുള്ളവർ പുകഴ്ത്തുകയാണെന്ന ബോധ്യം അവർക്കുണ്ട്. ആ ധാരണ അവർക്ക് പല സാഹചര്യങ്ങളിലും ഗുണകരമാകും.

Leave a Reply

Your email address will not be published. Required fields are marked *