രാത്രിയിൽ നിങ്ങളുടെ ശരീരം വിശ്രമിക്കുമ്പോൾ ശരിയായ ബ്ലഡ് സർക്കുലേഷൻ പോലുള്ള പ്രധാന പ്രവർത്തനങ്ങൾ നടക്കുന്നു. മനസ്സ്, ശരീരം, സ്കിൻ, മുടി എന്നിവയ്ക്ക് റിപ്പൈർ/ റീഗ്രോത്ത് നടക്കുന്ന സമയമാണ് നമ്മൾ ഉറങ്ങുന്ന സമയം. അതിനാൽ, ഉറങ്ങുന്നതിനു മുൻപ് ചില ഹാബിറ്റ്സ് കൂടി ജീവിതത്തിൽ തുടങ്ങിയാൽ മുടിയിലും ത്വക്കിലും ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകും.
ശീലമാക്കേണ്ട കാര്യങ്ങൾ :
നീളൻ മുടി (straight hair)
ഉറങ്ങുന്നതിന് മുമ്പായി നിങ്ങളുടെ സ്കാൽപ് (scalp) മോയ്‌സ്ചർ ചെയുക. രാത്രി ഉറങ്ങുന്നതിന് മുൻപ്, സ്കാൽപ് മസ്സാജ് ചെയുകയും, തലയുടെ മധ്യഭാഗത്തും അറ്റത്തും കുറച്ച് സെറം പുരട്ടി മസ്സാജും ചെയുക .
അകന്ന പല്ലുകളുള്ള ചീപ്പ് ഉപയോഗിച്ച് കുറച്ച് നേരം നന്നായി മുടി ചീകുക. ഇങ്ങനെ ചെയ്താൽ രാവിലെ മുടി കൂടുതൽ ജട കെട്ടുകയില്ല., മാത്രമല്ല നിങ്ങളുടെ തലമുടിയിൽ ഉറങ്ങുമ്പോൾ നന്നായി പ്രവർത്തനങ്ങൾ നടക്കുകയും ചെയ്യും.
കിടക്കുന്നതിനു മുൻപ് ഒന്നുകിൽ നിങ്ങളുടെ തലമുടി ഫ്ലെക്സിബിളായിട്ടുള്ള റബ്ബർ ബാൻഡ് ഉപയോഗിച്ച് ഒരു നേപ്പ് പോണിടെയ്ൽ രീതിയിൽ കെട്ടി വെക്കുക . മുടിയുടെ നീളം തോളോടൊപ്പമാണെങ്കിൽ തലമുടി തുറന്നിടുകയും ഉറങ്ങുന്നതിന് മുമ്പ് തലയിണയിൽ വിടർത്തിയിടുകയും ചെയ്യുക.
ചുരുണ്ട മുടി (curly hair)
ചുരുണ്ട മുടിയുള്ള ആളുകൾക്ക് അധിക പരിചരണവും ചുരുണ്ട മുടി പരിചരിക്കുന്നതിനെ കുറിച്ച് മനസ്സിലാക്കേണ്ടതും ആവശ്യമാണ്. നിങ്ങൾ രാത്രി കിടക്കുന്നതിനു മുൻപ് മുടിയിലുടനീളം കുറച്ച് വെള്ളം തളിക്കുക.
നിങ്ങൾക്ക് ചുരുണ്ടമുടി ആണെങ്കിൽ , എല്ലാ രാത്രിയിലും നിങ്ങൾ ഉറങ്ങുന്നതിനുമുമ്പ് കൂടുതൽ ശ്രദ്ധിക്കണം. നിങ്ങളുടെ കൈപ്പത്തിയിൽ, കുറച്ച് ഹെയർ മിൽക്ക് ക്രീം ഉപയോഗിച്ച് 10 തുള്ളി സെറം എടുത്ത് നന്നായി മിക്സ് ചെയുക . ഈ മിശ്രിതം, മുടിയുടെ ഭാഗങ്ങൾ അനുസരിച്ച് പ്രയോഗിക്കുക. നന്നായി എമൽസിഫൈ ചെയ്യുക.
വേവി മുടി (Wavy hair)
രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പ്, മുടിയിൽ കുറച്ച് വെള്ളം തളിക്കുകയും , കുറച്ച് സെറം, ഹെയർ മിൽക്ക് എന്നിവ എടുത്ത് മിക്സ് ചെയ്ത് അപ്ലൈ ചെയുക . തുടർന്ന് മുടിയുടെ അറ്റംവരെയും പുരട്ടുക. ഇവയുടെ ഗുണങ്ങളാൽ മൃദുലവമായ വേവി ടെക്സ്ച്ചർ നിലനില്ക്കും.
അകന്ന പല്ലുള്ള ചീപ്പ് ഉപയോഗിച്ച് നിങ്ങളുടെ തലമുടി ചെറുതായി ചീകി കൊടുക്കുകയും, തലമുടി തുല്യ വലുപ്പമുള്ള രണ്ട് പിനലുകളായി ബ്രെയ്ഡ് ചെയ്യുക .
രാത്രിയിൽ ഇവയുടെ റീഗ്രോത്തിന് നല്ല ഉറക്കവും, പോഷകാഹാരവും ആവശ്യമാണ്. ഡൈറ്റ് ചെയ്യുന്നവരെങ്കിൽ ഒപ്പം മുടിയുടെ വളർച്ച നഷ്ടപ്പെടുത്തും വിധം പോഷകാഹാരങ്ങൾ ഉപേക്ഷിക്കാതെ പ്രത്യേകം ശ്രദ്ധിക്കുക. ഡൈറ്റിഷന്റെ നിർദ്ദേശ പ്രകാരം മുടിയുടെ വളർച്ചയ്ക്കും പ്രാധാന്യം കൊടുത്ത് ഡൈറ്റ് ചെയ്യുക.