നിത്യ ജീവിതത്തിലെ ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരം ടൂത്ത് പേസ്റ്റ്

നമ്മളിൽ മിക്കവാറും എല്ലാ വ്യക്തികൾക്കും ടൂത്ത് പേസ്റ്റ് ദിവസേന അത്യാവശ്യമാണ്. ഇത് വെളുത്തതും തിളക്കമേറിയതുമായ പല്ലും നാവും ലഭിക്കുന്നതിന് വേണ്ടി മാത്രമല്ല, മറ്റ് പല ഉപയോഗങ്ങളുണ്ടെന്നത് പലരും വിട്ടുപോകുന്നു. വീട്ടുപകരണങ്ങളുടെ ക്ലീനിംഗ് മുതൽ സൗന്ദര്യ വർദ്ധനത്തിന് വരെ, ടൂത്ത് പേസ്റ്റ് ഹാക്കുകളുടെ പട്ടിക തുടരുന്നു. ചില ഉപയോഗങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തും .

 

ടൂത്ത് പേസ്റ്റ് കൊണ്ട് നിങ്ങളുടെ ബാത്ത്റൂം സിങ്ക് വൃത്തിയാക്കാം. അടുത്ത തവണ ടൂത്ത് പേസ്റ്റിന്റെ ഒരു ഗ്ലോബ് നിങ്ങളുടെ സിങ്കിലേക്ക് വീഴുമ്പോൾ, അത് വെള്ളം ഒഴിച്ച് കളയാതെ ഒരു സ്പോഞ്ച് പിടിച്ച് സിങ്കിനു ചുറ്റും സ്‌ക്രബ് ചെയ്ത് വേഗത്തിൽ വൃത്തിയാക്കാം. നിങ്ങളുടെ വെള്ളി ആഭരണങ്ങളും വജ്രങ്ങളും വൃത്തിയാക്കാൻ ടൂത്ത് ബ്രഷിൽ ചെറിയ അളവിൽ ടൂത്ത് പേസ്റ്റ് എടുത്ത ശേഷം നന്നായി കഴുകിക്കളയുക, ഒരു തുണി ഉപയോഗിച്ച് വൃത്തിയാക്കുക. നിങ്ങളുടെ ആഭരണങ്ങൾ വെട്ടിതിളങ്ങും. ഇതി വിലയേറിയ ജ്വല്ലറി ക്ലീനിംഗിന് പണം ചിലവഴിക്കണ്ട.

നിങ്ങളുടെ ഹെഡ്ലൈറ്റുകൾ തെളിച്ചമുള്ളതാക്കാനും ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം. ഈ ടൂത്ത് പേസ്റ്റ് ഹാക്ക് പരീക്ഷിക്കുന്നത് വരെ നിങ്ങളുടെ ഹെഡ്ലൈറ്റുകൾ എത്ര മങ്ങിയതാണെന്ന് നിങ്ങൾ മനസ്സിലാക്കില്ല. നനഞ്ഞ പേപ്പർ ടവ്വലിൽ കുറച്ച് ടൂത്ത് പേസ്റ്റ് എടുത്ത് വൃത്താകൃതിയിൽ തുടക്കുക. ഹെഡ് ലൈറ്റുകളിലെ അഴുക്കുകൾ എല്ലാം പോകും. പെർമനൻ്റ് മാർക്കർ സ്റ്റെയിനുകൾ റീമൂവ് ചെയ്യാൻ ബുദ്ധിമുട്ടാണ്. പക്ഷേ ടൂത്ത് പേസ്റ്റ് ഒരു സ്റ്റെയിൻ റിമൂവറുമാണ്, മാത്രമല്ല കടുപ്പമുള്ള കറകളെപ്പോലും ഒഴിവാക്കാൻ സഹായിക്കും. ഒറിജിനൽ കോൾഗേറ്റ് വൈറ്റ് ടൂത്ത് പേസ്റ്റിന്റെ ഒരു ട്യൂബ് എടുത്ത് കറയുള്ള സ്ഥലങ്ങളിലിട്ട് കൊടുക്കുക. ഇത് ക്രയോൺ സ്റ്റെയിനുകളും റിമൂവ് ചെയ്യാൻ ഉപയോഗിക്കാം.
ഐപാഡുകളിലും, മൊബൈലുകളുമുള്ള പാടുകൾ മാറ്റാനും ഇത് ഉപയോഗിക്കാം. ഹെയർ സ്‌ട്രെയ്റ്റനറിൽ നിന്നോ ചൂടുള്ള പത്രങ്ങളിൽ നിന്നോ ഏൽക്കുന്ന പൊള്ളലുകൾ മാറ്റുവാൻ നിഷ്പ്രയാസമാണ്. പൊള്ളലേറ്റ ഭാഗത്ത് ടൂത്ത് പേസ്റ്റ് പുരട്ടുന്നത് ആശ്വാസം നല്കും.

നിങ്ങൾ വെളുത്തുള്ളി, സവാള എന്നിവ മുറിക്കുകയോ അല്ലെങ്കിൽ ചീസ്, മത്സ്യം എന്നിവ കൈകാര്യം ചെയ്താലോ അവയുടെ ഗന്ധം നിങ്ങളുടെ കൈകളിൽ ഉണ്ടാവുന്നത് സാധാരണമാണ്. കുറച്ച് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് നിങ്ങളുടെ കൈകൾ സ്‌ക്രബ് ചെയ്യുന്നത് ആഴത്തിൽ വൃത്തിയാക്കാനും മിന്റി-ഫ്രഷ് ദുർഗന്ധം വമിക്കുന്ന എല്ലാ വാസനകളും നീക്കം ചെയ്യാനും സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *