എല്ലാ വീട്ടമ്മമാർക്കും തീർച്ചയായും ഉപകാരപ്പെടുന്ന ഒരു ടിപ്പാണിത്. പാത്രം കഴുകുമ്പോൾ ഭക്ഷണത്തിൻ്റെ അംശങ്ങൾ കിച്ചൻ സിംങ്കിൽ വീഴുന്നത് സാധാരണമാണ്. അതിനാൽ ചിലപ്പോഴൊക്കെ സിങ്ക് ബ്ലോക്കാകാറുണ്ട്. ഇതൊടൊപ്പം സിങ്കിൽ നിന്നും ദുർഗന്ധം വമിക്കാറുമുണ്ട്. എന്നാൽ ഇതൊഴുവാക്കാൻ എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് മുൻപ് ഈ ടിപ്പ് ചെയ്താൽ മതി. സാധാരണ നമ്മൾ പാത്രങ്ങൾ കഴുകിയതിന് ശേഷം സിങ്ക് വൃത്തിയാക്കുന്ന പതിവുണ്ട്.
ഡിഷ് വാഷും, നാരങ്ങനീരും, വിനാഗിരിയുമൊക്കെ ചേർത്ത് വീട്ടിൽ തന്നെ ഒരു ക്ലീനിംഗ് സ്പ്രേ തയ്യാറാക്കാവുന്നതാണ്. വില കൂടിയ ക്ലീനിംഗ് സ്പ്രേ വാങ്ങി പണം കളയേണ്ട. രാത്രി വൃത്തിയാക്കുമ്പോൾ കിച്ചൻ സിങ്കിലേക്ക് ക്ലീനിംഗ് സ്പ്രേ തളിച്ച് നന്നായി സ്ക്രബ് ചെയ്യുക. കിച്ചൻ സിങ്ക് വൃത്തിയാക്കാൻ മാത്രമായി പ്രത്യേകം സ്റ്റീൽ സ്ക്രബ്ബർ ഉപയോഗിക്കുക. അങ്ങനെ നന്നായി വൃത്തിയാക്കിയ ശേഷം വലിയ സിങ്കിനെങ്കിൽ ഒരു ടീസ്പൂൺ, ചെറിയ സിങ്കിന് അര ടീസ്പൂൺ എന്ന കണക്കിൽ അപ്പക്കാരം അഥവ ബേക്കിംഗ് സോഡയിട്ട് കൊടുക്കുക. ശേഷം കുറച്ച് വിനാഗിരി ഒഴിച്ച് കൊടുക്കുക. 1 മിനിറ്റ് നേരം കഴിഞ്ഞ് ഒരു കപ്പ് തിളച്ച വെള്ളം ഒഴിക്കുക. ഇങ്ങനെ ചെയ്യുന്നത് അന്നേ ദിവസം സിങ്കിലേക്ക് വീണ ഭക്ഷണത്തിൻ്റെ അംശങ്ങളെല്ലാം കളയുകയും ദുർഗന്ധ മാറ്റുകയും ചെയ്യും. എല്ലാ ദിവസവും ഈ ടിപ്പ് ചെയ്യുന്നത് വളരെ നല്ലതാണ്. ദിവസേന ചെയ്യാനായില്ലെങ്കിൽ 2 ദിവസം കൂടുമ്പോൾ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. ദിവസങ്ങൾകുളളിൽ തീർച്ചയായും ഇതിൻ്റെ റിസൾട്ട് കാണാൻ സാധിക്കും.