വാസ്ലിൻ്റെ അറിയാതെ പോയ 12 ഉപയോഗങ്ങൾ

എല്ലാവരുടെയും വീട്ടിൽ കാണുന്ന ഒന്നാണ് വാസ്ലിൻ. ഇവ നമ്മൾ സാധാരണ മോയിസ്ചറൈസറായി മാത്രമായിരിക്കും ഉപയോഗിക്കുന്നത്. എന്നാൽ നമ്മളിൽ പലരും വിട്ടുപോകുന്ന പല ഉപയോഗങ്ങൾ വാസ്ലിനുണ്ട്. വാസ്ലിനും മറ്റു വീട്ടിലുള്ള സാധനങ്ങളും ഉപയോഗിച്ച് നമുക്ക് ദിവസേന ആവശ്യമായ ചിലത് വീട്ടിൽ തന്നെ നിർമ്മിക്കാം. വലിയ വിലകൊടുത്ത് ഉപയോഗിക്കുന്നവ ഈ വാസ്ലിനുപയോഗിച്ച് സാധ്യമാക്കും. പെട്രോളിയം ജല്ലിയടങ്ങുന്ന വാസ്ലിൻ്റെ മറ്റ് ഉപയോഗങ്ങളും വളരെ ഉപകാരപ്രദമായേക്കാം.

കാതിൽ കുറച്ച് നാൾ കമ്മൽ ഇടാതെയിരുന്ന് ദ്വാരമടഞ്ഞാൽ പിന്നീട് കമ്മൽ കേറാൻ വേദനയും അനുഭവപ്പെടാറുണ്ട്. എന്നാൽ വാസ്‌ലിൻ കമ്മലിലും കാതിലും കുറച്ച് പുരട്ടുന്നത് ബുദ്ധിമുട്ടുകളില്ലാതെ കമ്മൽ എളുപ്പത്തിൽ കേറാൻ സാധിക്കും.
അത് പോലെ വാസ്ലിൻ ഉപയോഗിച്ച് വീട്ടിൽ തന്നെ ഹോം മേഡ് ലിപ് ബാം ഉണ്ടാക്കാം. കടയിൽ നിന്നും വാങ്ങുന്ന പണവും ലാഭിക്കാം. ആവശ്യത്തിന് വാസ്ലിൻ എടുത്ത് അതിലേക്ക് നിങ്ങളുടെ തീരാറായ ലിപ്സ്റ്റിക്ക് ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം ചൂടാക്കി ലിക്യുഡ് പരുവമാക്കി ഒഴിഞ്ഞ ലിപ്ബാം ടിന്നിലോ, ഇഷ്ടമുള്ള ബോക്സിലോ ഒഴിച്ച് അര മണിക്കൂർ ഫ്രീസ് ചെയ്തെടുക്കുക. ഈ ലിപ് ബാം ദിവസേന ഉപയോഗിക്കുകയും ചെയാം. നമ്മൾ നേരിടുന്ന മറ്റൊരു പ്രശ്നമാണ് കൈവിരൽ നിന്നും ടൈറ്റായി കിടക്കുന്ന മോതിരങ്ങൾ ഊരിയെടുക്കാനാവാത്തത്. സോപ്പ് ഉപയോഗിച്ചെടുക്കുന്നത് പോലെ വാസ്ലിൻ പുരട്ടി എളുപ്പത്തിൽ ഊരാനാകും.

ലെതർ ഐറ്റംസ് കുറച്ച് നാളത്തെ ഉപയോഗത്തിന് ശേഷം മങ്ങുന്നത് മാറി തിളങ്ങാനും വാസ്ലിൻ പുരട്ടുന്നത് നല്ലതാണ്. നമ്മുടെ ബേബി ഹെർസ് അഥവാ ചെറിയ മുടികൾ യാത്ര ചെയ്യുമ്പോൾ മുന്നിലേക്ക് വീഴാറുണ്ട്. കുറച്ച് വാസ്ലിൻ കയ്യിൽ പുരട്ടി പൊങ്ങി നിൽക്കുന്ന മുടികളിൽ തടവുന്നത് അവ ഭംഗിയായി ഇരിക്കാൻ സഹായിക്കും. അത് പോലെ സ്പ്പിറ്റ് എൻ്റ്സ് മറയ്ക്കാൻ വാസ്ലിൻ പുരട്ടുന്നത് ഫലപ്രദമാണ്.

തണുപ്പ് സമയങ്ങളിൽ ചുണ്ടുകൾ വരളുകയും കാലിന്റെ ഉപ്പൂറ്റിയിൽ വിണ്ടു കീറുന്നതും അകറ്റാൻ ദിവസേന രാത്രി വാസ്ലിൻ പുരട്ടി സോക്സ് ധരിച്ച് കിടക്കുക. ഇത് വളരെ ഫലപ്രദമാണ്. ജീൻസ്‌, ബാഗുകൾ എന്നിവയുടെ സിബ് അടക്കാനുള്ള ബുദ്ധിമുട്ട് മാറ്റാൻ വാസ്ലിൻ സിബ് ട്രാക്കിൽ പുരട്ടുന്നത് ഈ പ്രശ്നം പരിഹരിക്കാൻ സഹായിക്കും. മഴക്കാലത്ത് ഡോറുകൾ അടയാൻ ഉള്ള തടസങ്ങൾ മാറ്റാൻ വിജാഗിരിയിൽ വാസ്ലിൻ തടവി കൊടുക്കാം.

റാഷസ് , പൊളളുകൾ എന്നിവ മാറാനും വാസ്ലിൻ ഫലപ്രദമാണ് . പെർഫ്യൂംസ്സിൻ്റെ സുഗന്ധം നിലനില്ക്കുന്നില്ലെങ്കിൽ, നേർവ്സ് കാണുന്ന ഭാഗങ്ങളിൽ അല്പം വാസ്ലിൻ പുരട്ടുകയും അതിന് മുകളിലായി സ്പ്രെ ചെയുകയും ചെയ്താൽ സുഗന്ധം നിലനിൽകുകയും ചെയ്യും. വാസ്ലിൻ വിണ്ടു കീറലിനു മാത്രമല്ല നമ്മൾ ചിന്തിക്കാതെ പോയ ഇത്തരം ഉപയോഗങ്ങൾക്കും ഫലപ്രദമാണ്.

Leave a Reply

Your email address will not be published. Required fields are marked *