നല്ല റൂട്ടിംഗ് ഹോർമോണുകൾ ഉപയോഗിച്ചാൽ എല്ലാ ചെടികൾക്കും വളരെ പെട്ടെന്ന് വേര് പിടിപ്പിച്ചെടുക്കാൻ സാധിക്കും. എന്നാൽ പുറത്ത് നിന്നും കെമിക്കൽസ് അടങ്ങിയ റൂട്ടിംഗ് ഹോർമോണുകൾ വാങ്ങി പണം കളയാതെ വീട്ടിൽ തന്നെ എളുപ്പത്തിൽ പല തരം നാച്ചുറൽ റൂട്ടിംഗ് ഹോർമോണുകൾ ഉണ്ടാക്കാവുന്നതാണ്.
നമ്മളിൽ പലരുടെയും വീട്ടിൽ വളരുന്ന അലോവേര ജെൽ ഒരു റൂട്ടിംഗ് ഹോർമോണായി ഉപയോഗിക്കാം. അലോവേരയുടെ ജെൽ എടുത്ത് പേസ്റ്റ് പരുവത്തിലാക്കിയാണ് റൂട്ടിംഗ് ഹോർമോണായി ഉപയോഗിക്കേണ്ടത്. അത് പോലെ ചിരട്ടക്കരിയും വളരെ ഫലപ്രദമാണ്. ചിരട്ട കത്തിച്ച് കനലാകുമ്പോൾ എടുക്കുക. അധികനേരം കത്തിച്ച് അത് ചാരമാകാതെ പ്രത്യേകം ശ്രദ്ധിക്കുക. ഇവ മണ്ണിലിട്ട് കനൽ മാറ്റിയെടുത്ത് നന്നായി പൊടിച്ചെടുക്കുക. ഇതിലേക്ക് കുറച്ച് വെള്ളം ചേർത്ത് മിക്സ് ചെയ്ത് പേസ്റ്റ് പരുവത്തിലാക്കി ഉപയോഗിക്കാം. കറുവ പട്ട പൊടിച്ചതും ഒരു റൂട്ടിംഗ് ഹോർമോണായി ഉപയോഗിക്കാം. ഇതിന് ആൻ്റി ഫംഗൽ പ്രോപ്പർട്ടീസ് ഉള്ളതിൽ ഫംഗൽ ഇൻഫെക്ഷൻ ഒഴിവാക്കാൻ സഹായിക്കും. ഗ്രാഫ്റ്റിംഗ് ചെയ്യുമ്പോഴും ഇത് ഉപയോഗിക്കാവുന്നതാണ്. കറുവ പൊടി വെള്ളവുമായി ചേർത്ത് ഫൻജിസൈഡായും ഉപയോഗിക്കാം. ഇത് പോലെ തേനും വളരെ നല്ല ഒരു റൂട്ടിംഗ് ഹോർമോണാണ്. ഇവ നാലും വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്തെടുക്കാവുന്നതാണ്. കെമിക്കൽസ് അടങ്ങിയിട്ടുള്ള പുറത്ത് നിന്നും വാങ്ങുന്ന റൂട്ടിംഗ് ഹോർമോണുകളെ അപേക്ഷിച്ച് ഇത് വളരെ ഗുണകരമാണ്.
റൂട്ടിംഗ് ഹോർമോൺ ചെയേണ്ട രീതിയും പ്രധാനമാണ്. ചെടി നടേണ്ട പാത്രത്തിൽ മണ്ണ് നിറച്ച് അല്പം വെള്ളം ചേർത്ത ശേഷം മണ്ണിൽ ദ്വാരങ്ങളിട്ട് കൊടുക്കാം. നടേണ്ട തണ്ടിൻ്റെ അറ്റം 45 ഡിഗ്രി അളവിൽ മുറിച്ച് ആ ഭാഗം ഈ റൂട്ടിംഗ് ഹോർമോണിൽ 5-10 മിനിറ്റ് നേരം വെച്ച ശേഷം ഓരോന്നായി നടുക. തണ്ടിൽ തളിരിലകളുണ്ടെങ്കിൽ അവ മുറിച്ച് മാറ്റാനും ശ്രദ്ധിക്കുക. ഇത് പോലെ തണ്ടുകൾ വെള്ളത്തിലിട്ട് വെക്കുന്നതും വേര് പിടിക്കാനും പുതിയ മുളകൾ വരാനും വളരെ നല്ലതാണ്. ഇതിനായി ഗ്ലാസ്സിൻ്റെ കാൽ ഭാഗം മാത്രം വെള്ളമെടുക്കാൻ ശ്രദ്ധിക്കുക. 3 ദിവസം കൂടുമ്പോൾ വെള്ളം മാറ്റി കൊടുക്കുക. വേരുകൾ വന്ന ശേഷം മാറ്റി നടാം. ഇങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന് വേര് പിടിക്കുകയും ചെടി വളരുകയും ചെയ്യും.