പൊട്ടിയ ചെരുപ്പ് കളയല്ലേ.. എളുപ്പത്തിൽ പുതിയ ചെരുപ്പാക്കാം

നമ്മൾ സാധാരണ പൊട്ടിയ ചെരുപ്പുകൾ കയാറാണ് പതിവ്. എന്നാൽ അത് റീയൂസ് ചെയ്യുന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ? പൊട്ടിയ ചെരുപ്പുകൾ വളരെ എളുപ്പത്തിൽ വീടിനുള്ളിലിടാവുന്ന ഭംഗിയുള്ള ചെരുപ്പാക്കി മാറ്റാം. പൊട്ടിയ ചെരുപ്പ് നന്നായി കഴുകി വൃത്തിയാക്കി തുടച്ചെടുക്കുക. ചെരുപ്പിൻ്റെ വള്ളികൾ സോളിൽ നിന്നും മാറ്റുക. നല്ല ഗ്രിപ്പുള്ള 2 പഴയ കോട്ടൺ സോക്സുകളെടുത്ത് ചെരുപ്പിൻ്റെ 2 സോളുകളും സോക്സിനുള്ളിലാക്കുക. ചെരുപ്പിൻ്റെ ഉപ്പൂറ്റി ഭാഗത്തായി നന്നായി ടൈറ്റാക്കി കുറച്ച് നീളം അധികമെടുത്ത് മുറിച്ച് മാറ്റുക. ശേഷം അധികമുള്ള സോക്സിൻ്റെ ഭാഗം ടൈറ്റാക്കി സോളിനടിയിലേക്ക് വെച്ച് ഗ്ലൂ ഗണ്ണോ മറ്റ് പശയോ ഉപയോഗിച്ച് ഒട്ടിക്കാം . 

ചെരുപ്പിൻ്റെ വള്ളികൾക്കായി തുണിയാണ് ഉപയോഗിക്കുന്നത്. നിങ്ങളുടെ ഇഷ്ടമനുസരിച്ച് ഡിസൈനുള്ള പഴയ ഏതെങ്കിലും തുണിയെടുക്കാം. 12 സെ.മീ വീതിയും ആവശ്യത്തിലധികം നീളവും കണക്കാക്കി തുണി മുറിച്ചെടുക്കാം. ഇത്തരം 4 പീസുകളാണ് ആവശ്യമായുള്ളത്. തുണിയുടെ അരികുകൾ ഉള്ളിലാക്കി തുണി മടക്കിയ ശേഷം ഒരറ്റം  കത്രികയോ മറ്റോ ഉപയോഗിച്ച് നടുവിലെ ദ്വാരത്തിലേക്കിടുക. വീണ്ടും അഴിക്കേണ്ടതിനാൽ അധികം മുറുക്കാതെ ഒരു കെട്ടിട്ട് കൊടുക്കാം. ശേഷം തുണി വീണ്ടും പിരിച്ച് താഴത്തെ ദ്വാരങ്ങളിലിട്ട് നന്നായി മുറുക്കി കെട്ടുക. ഇത് പോലെ അടുത്ത വള്ളിയും നടുവിലെ ദ്വാരത്തിലേക്കിട്ട ശേഷം ആദ്യത്തെ വള്ളിയും ഇപ്പോൾ കയറ്റിയ വള്ളിയും നന്നായി മുറുക്കി കെട്ടുക. ആദ്യത്തെ കെട്ട് അഴിച്ച ശേഷം വേണം പുതിയ കെട്ടിടാൻ. ശേഷം മുൻപ് ചെയ്ത പോലെ രണ്ടാമത്തെ വള്ളിയും പിരിച്ച് ദ്വാരത്തിലിട്ട് നന്നായി കെട്ടുക. കെട്ടുമ്പോൾ അവ ഇട്ട് നോക്കി അളവ് കറക്റ്റാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ശേഷം ഓരോ കെട്ടിൻ്റെയും അധികമായ ഭാഗങ്ങൾ മുറിച്ച് കളത്ത് കെട്ടുകൾ ദ്വാരത്തിലേക്ക് നന്നായി അമർത്തി വെക്കാം.  കെട്ടുകൾ കൂടുതൽ ഉറപ്പാക്കാൻ സൂപ്പർ ഗ്ലൂ ഉപയോഗിക്കാം. സോളിൽ സോക്സിടാതെയും ഇത് ചെയ്യാവുന്നതാണ്. ഈ ചെരുപ്പുകൾ കൂടുതൽ ഭംഗിയാക്കാൻ പൂക്കളോ ബട്ടനുകളോ വെച്ച് കൊടുക്കാം. ഇനി പൊട്ടിയ ചെരുപ്പുകൾ കളയാതെ ഇത് പോലെ എളുപ്പത്തിൽ ഭംഗിയുള്ള ചെരുപ്പാക്കി റീയൂസ് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *