ഇന്ത്യയിൽ , പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ പാചകരീതിയിൽ തേങ്ങ ഒരു പ്രധാനപ്പെട്ട ചേരുവയാണ്. തേങ്ങയുടെ സ്ക്രാപ്പ് അല്ലെങ്കിൽ എക്സ്ട്രാക്ട് ഇല്ലാത്ത ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കാൻ പോലും ബുദ്ധിമുട്ടാണ്. നമ്മൾ സാധാരണയായി തേങ്ങകൾ വാങ്ങി സ്വയം ചിരണ്ടി എടുക്കുകയാണ് പതിവ്. പാചകത്തോടൊപ്പം മറ്റ് കാര്യങ്ങളും ചെയേണ്ടി വരുന്ന അവസരങ്ങളിൽ തേങ്ങ ചിരണ്ടുന്നത് പലർക്കും താല്പര്യമുള്ള ഒന്നല്ല.
എന്നാൽ അത് എളുപ്പമാക്കാനും സമയം ലാഭിക്കാനും ചെയ്യാവുന്ന ഒരു വിദ്യയുണ്ട്.
തേങ്ങാ രണ്ടു കഷ്ണങ്ങളായി മുറിച്ചതിനു ശേഷം ഒരു പാനിൽ വെള്ളമെടുക്കുക. അതിലേക്ക് തേങ്ങ ചിരട്ടയോടെയിട്ട് , വെള്ളം വെട്ടി തിളപ്പിക്കുന്നത് ചിരട്ടയിൽ നിന്നും തേങ്ങ മാത്രമായി അടർന്ന് കിട്ടും.
തിളച്ച വെള്ളത്തിൽ നിന്നും പ്ലക്കറുപയോഗിച്ച് തേങ്ങ എടുത്ത് 5 മിനിറ്റ് നേരം തണുക്കാൻ വെക്കുക. ശേഷം മൂർച്ചയുള്ള കത്തിയുടെ തുമ്പ് ഉപയോഗിച്ച് ചിരട്ടയിൽ നിന്നും തേങ്ങ അടർത്തിയെടുക്കാം. ഇത് ആവശ്യാനുസരണം ഗ്രേറ്റർ ഉപയോഗിച്ച് ഗ്രേറ്റ് ചെയ്തെടുക്കാം. തേങ്ങ ചെറു കഷ്ണങ്ങളാക്കി മിക്സി ജാഗിലിട്ട് ഗ്രൈൻഡ് ചെയ്തു എടുക്കാവുന്നതാണ്. വളരെ ലളിതമായ ഈ ടിപ്പ് ഉപയോഗിച്ച് ഇനി എളുപ്പത്തിൽ തേങ്ങാ ചിരണ്ടിയെടുക്കാം.