ഭക്ഷണത്തിലും മറ്റും കൂൾ ഡ്രിങ്ക്സിലും മാത്രമല്ല, ഒന്നിൽ കൂടുതൽ വീട്ടുകാര്യങ്ങള്കും നാരങ്ങ ഉപയോഗപ്രദമാണ്. ഈ സിട്രസ് പഴത്തിൽ വിറ്റാമിൻ സി നിറഞ്ഞിരിക്കുകയും, എന്നാൽ ഇവ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു, കൂടാതെ ഇവ പല അടുക്കള പ്രശ്‌നങ്ങൾക്കും ഒരു മികച്ച പരിഹാരമായി ഉപയോഗിക്കാം. ഇതിന്റെ അസിഡിറ്റി ഗുണങ്ങൾ ഏറ്റവും കഠിനമായ കറയോ ദുർഗന്ധമോ അകറ്റാൻ സഹായിക്കുന്നു, ഇത് ഇറച്ചി മാംസത്തെ മൃദുവാക്കാനുള്ള മികച്ച ഘടകമാണ്.
നമ്മളിൽ പലരും പൊതുവെ നേരിടുന്ന ഒരു പ്രശ്നമാണ് നാരങ്ങ പെട്ടന്ന് കേടാകുന്നത്. എന്നാൽ ഏറെ നാളത്തേക്ക് നാരങ്ങ ഫ്രഷായിരിക്കാൻ നമ്മുടെ വീട്ടിലുള്ള ഒന്ന് കൊണ്ട് സാധ്യമാണ്. വാങ്ങി കൊണ്ട് വരുന്ന ഫ്രഷായ നാരങ്ങയെ വൃത്തിയായി ഉപ്പു വെള്ളത്തിലോ പച്ചവെള്ളത്തിലോ കഴുകിയതിന് ശേഷം ഒരു ഉണക്ക തുണി വെച്ച് ഓരോന്നായി തുടച്ച് മാറ്റുക. ഒരു ന്യൂസ്‌പേപ്പർ എടുത്ത് ഓരോ നാരങ്ങയും പൊതിഞ്ഞു ഒരു പ്ലാസ്റ്റിക് കണ്ടെയ്നറിലാക്കി അടച്ചു ഫ്രിഡ്ജിൽ വെക്കുക. നീണ്ട 5-6 മാസത്തോളം അതെ ഫ്രഷ്നെസ്സോടെ നാരങ്ങ സൂക്ഷിക്കാം.
കടകളിൽ നിന്നും നാരങ്ങാ പച്ചനിറത്തിലും മഞ്ഞ നിറത്തിലും ലഭ്യമാണ്. എന്നാൽ കൂടുതലും പച്ച നിറത്തിലെ നാരങ്ങകളാണ് ഇപ്പോൾ വിപണിയിൽ ലഭിക്കുന്നത്. ഈ പച്ച നിറത്തിലെ നാരങ്ങാകൾ പിഴിഞ്ഞ് എടുക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഇത് പരിഹരിക്കാൻ നാരങ്ങാ എടുത്ത് കത്തിയുടെ മുനയിൽ തറച്ച് വെക്കുകയും ഗ്യാസ് സ്ടവ്വിൽ 2 മിനിറ്റ് നേരം ചൂട് പിടിപ്പിക്കുക . ശേഷം ചെറു ചൂടോടെ തന്നെ മാറ്റി നാരങ്ങ പിഴിയുന്നത് വളരെ എളുപ്പത്തിൽ പിഴിയാൻ സാധിക്കും.
നിറം മങ്ങിയതോ ചീഞ്ഞു തുടങ്ങുന്നതോ ആയ നാരങ്ങാ എടുത്ത് മോശമായ വശങ്ങൾ മുറിച്ച് മാറ്റിയതിനു ശേഷം ചെറിയ കഷ്ണങ്ങളാക്കി നന്നായി തിളപ്പിച്ച് എടുക്കുക. ചൂട് ആറിയതിനു ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ സോപ്പ് പൊടി, ഒരു ടേബിൾ സ്പൂൺ വിനാഗിരി എന്നിവ ഒഴിച്ച് മിക്സ് ചെയ്ത ശേഷം ഒരു ബോട്ടിലിലേക് മാറ്റി സ്‌പ്രേയിങ് അടപ്പിട്ട് മൂടിയാൽ ഗ്ലാസ് ഉപകരണങ്ങളും മറ്റ് പാത്രങ്ങളിലെ കറയുള്ള വശങ്ങളിലും ഇവ ഉപയോഗിക്കാവുന്നതാണ് .