പണ്ട് കാലം തോട്ട് അടുക്കളയിൽ, സ്പൂണുകളുടെ കൂട്ടത്തിൽ കണ്ടു വരുന്ന ഒന്നാണ് മരകൈല് അഥവ തടി കൈലുകൾ. ഇപ്പോളും സജീവമായി ലഭിക്കുന്ന തടി കൈലുകൾ എല്ലാ അടുക്കളയിലും കാണാം. അടുക്കളയിലെ എല്ലാത്തരം പാചക ജോലികളിലും , വിളമ്പാനും മറ്റും ഇത്തരം തടികൊണ്ടുള്ള സ്പൂണുകൾ ഉപയോഗിച്ച് വരുന്നു. ഇവ നോൺസ്റ്റിക് പാത്രങ്ങൾ വാങ്ങുന്നതിന്റെ കൂടെ ലഭിക്കുകയും ചെയ്യും. എല്ലാ അടുക്കളയിലും ഉപയോഗിക്കുന്ന തടി കൈലുകൾ വിപണിയിലും വൻ ലാഭമാണ് ഉണ്ടാക്കുന്നത്. ഏറെ നാളത്തെ ഉപയോഗത്താൽ തടി കൈലുകളിൽ കണ്ടു വരുന്ന ഒരു പ്രശ്നമാണ് ഇവയുടെ നിറം കറുക്കുന്നത്. എന്നാൽ വാങ്ങുമ്പോൾ കാണുന്ന അതെ നിറം നിലനിർത്താൻ ഉപായങ്ങളുണ്ട്.
ഒരു ബൗളിൽ സ്പൂണുകൾ മുങ്ങി കിടക്കാവുന്ന അളവിൽ ചൂട് വെള്ളം എടുത്ത് വൃത്തിയാക്കി വെച്ചിരിക്കുന്ന കൈലുകൾ 5 മിനിറ്റ് നേരം മുക്കി വെക്കുക. വെള്ളത്തിന്റെ അളവ് കുറവാണെങ്കിൽ ചൂട് വെള്ളം പുറമെ ഒഴിച്ച് കൊടുക്കാവുന്നതാണ്. 5-6 മിനിറ്റിന് ശേഷം വെള്ളത്തിൽ നിന്നും തടി കൈലുകൾ മാറ്റുമ്പോൾ അവയിൽ നിന്നും ഊറി വരുന്ന എണ്ണമയം കാണാൻ സാധിക്കും. കൈലുകൾ മുക്കിയ വെള്ളത്തിന് നിറവും മാറിയതായി കാണാം. അതിനാൽ തന്നെ തടി കൈലുകൾ ഏറെ നാൾ ഉപയോഗിക്കാനാവില്ല. ഇവയിൽ തങ്ങി നില്ക്കുന്ന എണ്ണ ശരീരത്തിന് ദോഷം ചെയ്യാം. അതിനാൽ ഏറെ നാളുകളായ പഴയ തടി കൈലുകൾ ഒഴിവാക്കി പുതിയ കൈലുകൾ വാങ്ങി ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. കളയാൻ ബുദ്ധിമുട്ടുള്ളവർ ദിവസേന ഇതു പോലെ എല്ലാ ദിവസവും ഉറങ്ങുന്നതിന് മുൻപ് 5 മിനിട്ടോളം ചൂട് വെള്ളത്തിലിട്ട് വൃത്തിയാക്കി മാത്രം ഉപയോഗിക്കുക.