എല്ലാവരുടേയും അടുക്കളയിൽ എപ്പോഴും ഉണ്ടാവുന്ന ഒന്നാണ് മഞ്ഞൾ പൊടി. പാചകത്തിനും പല വീട്ടുവൈദ്യങ്ങളിലും ധാരാളമായി ഉപയോഗിച്ചു വരുന്നു. നമ്മുടെ ശരീരത്തെ ആന്തരികമായി മാത്രമല്ല, ബാഹ്യമായും സുഖപ്പെടുത്താൻ ഒരു അവശ്യ ഘടകമാണ് മഞ്ഞൾ. വീക്കം, നീർവീക്കം, വേദന എന്നിവ കുറയ്ക്കാൻ ഇത് സഹായിക്കുന്നു. മഞ്ഞൾ ആന്റിസെപ്റ്റിക് ആയതിനാൽ ഇത് ചർമത്തിലെ ബാക്ടീരിയ അണുബാധയെ നീക്കം ചെയ്യും. മുഖക്കുരുവിന് ഉത്തമ പരിഹാരമായ മഞ്ഞൾ സാധാരണ നേരിടുന്ന മിക്ക ചർമ്മ പ്രശ്നങ്ങൾക്കും ഉടനടി ആശ്വാസം നൽകും. ഇത് ചർമ്മത്തെ പരിപാലിക്കുന്നതിനൊപ്പം തിളക്കം വർദ്ധിപ്പിക്കുകയും മൃദുത്വം നൽകുകയും ചെയ്യുന്നു.
വീട്ടിലുള്ള മഞ്ഞൾപൊടി ഫേസ്‌പാക്കായി ഉപയോഗിക്കാം. മുഖക്കുരുവിനും തിളങ്ങുന്ന ചർമ്മത്തിനും മഞ്ഞൾ ഫെയ്സ് പാക്ക് വളരെ ഉപകാരപ്രദമാണ്. പുറത്ത് നിന്നും വാങ്ങുന്ന കെമിക്കലുകളടങ്ങിയ ഫേസ് പാക്ക് വാങ്ങി പണം കളയാതെ വീട്ടിൽ തന്നെ പ്രകൃതിദത്തമായി ഫേസ് പാക്ക് ഉണ്ടാക്കാം. അതിനായി പാനിൽ 1 ടേബിൾസ്പൂൺ മഞ്ഞൾ പൊടി ഹൈ ഫ്ലെമിൽ നന്നായി വറുത്തെടുക്കുക. മഞ്ഞയിൽ നിന്നും കാപ്പി നിറമാകുന്ന വരെ കൈവിടാതെ ഇളക്കുക. ഫ്ലെയിം ഓഫ് ചെയ്തു ചൂടാറിയ ശേഷം ഒരു ബൗളിലേക് മാറ്റി അതിലേക് 2 ടീസ്പൂൺ അളവിൽ തേൻ ചേർത്ത് മിക്സ് ചെയ്ത് ഉപയോഗിക്കാം. തേൻ ഒരു മികച്ച ആന്റിബാക്റ്റീരിയൽ ഘടകമാണ്. ചർമത്തിന്റെ ക്ലിയറൻസ് നിലനിർത്താൻ ഇത് സഹായിക്കും.
വെറും രണ്ടു കാര്യങ്ങൾ കൊണ്ട് ചുരുങ്ങിയ സമയത്തിൽ ഈ ഫേസ്‌പാക്ക് റെഡിയാക്കാം. സാധാരണ മഞ്ഞൾപൊടി പുരട്ടുന്നതിനേക്കാളും നൂറ് മടങ്ങാണ് ഇതിന്റെ റിസൾട്ട് . ഡ്രൈ അല്ലെങ്കിൽ ഓയിലി സ്കിൻ ഉള്ളവർ ഈ ഫേസ്‌പാക്ക് ഉപയോഗിക്കുന്നത് വളരെ ഗുണം ചെയ്യും . ഫേസ്‌പാക്ക് മുഖത്ത് പുരട്ടിയതിനു ശേഷം 5-10 മിനിറ്റ് നേരം ഉണങ്ങാൻ അനുവദിക്കുക. പിന്നീട് മുഖം കഴുകുമ്പോൾ തന്നെ മുഖത്തിന്റെ തിളക്കവും, മൃദിത്വമുള്ള ചർമ്മകാന്തിയും അനുഭവപ്പെടും.
ആർക്കും വീട്ടിലിരുന്ന് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഫേസ്‌പാക്കാണിത്. കടകളിൽ നിന്നും വില കൂടിയ ഫേസ്‌പാക്കുകൾ വാങ്ങുന്നതിന് പകരം സ്വന്തമായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ ഫലപ്രദമായ കൂട്ട് പരീക്ഷിക്കാവുന്നതാണ്.