ക്ലോസെറ്റുകളിലെ ബ്ലോക്ക് മാറ്റാൻ ഈ ഉപായം ഫലപ്രദം.

ഒരു കുളിമുറിയിൽ നിങ്ങൾക്ക് അനുഭവിക്കാവുന്ന ഏറ്റവും കഷ്ടമായ അവസ്ഥയാണ് ബ്ലോക്ക്ഡ് ടോയ്‌ലറ്റ്. ബ്ലോക്ക്ഡ് ടോയ്‌ലറ്റ് ശരിയാക്കുന്നത് അത്ര എളുപ്പമല്ല. പലർക്കും കൈകാര്യം ചെയ്യാൻ ആഗ്രഹിക്കാത്ത ഒരു കാര്യമാണ്. അതിനാൽ തന്നെ ക്ലോസറ്റ് ബ്ലോക്കായാൽ എല്ലാവരും പ്ലംബറുടെ സഹായം തേടുകയാണ് പതിവ്.

നിങ്ങളുടെ വീട്ടിലെ ടോയ്‌ലറ്റിൽ ബ്ലോക്ക് ഉണ്ടോയെന്ന് അറിയാൻ ചില അടയാളങ്ങളുണ്ട്. വെള്ളം ഇറങ്ങാൻ വളരെയധികം സമയമെടുക്കുന്നുവെങ്കിൽ, അത് എന്തെങ്കിലും തടസമുണ്ടെന്ന് അർത്ഥമാക്കുന്നു. ടോയ്ലറ്റുകൾ ബ്ലോക്ക് ആകുന്നതിന് പല കാരണങ്ങളുണ്ട്. അവയിൽ ഏറ്റവും സധാരണമായ ഒന്നാണ് പാഡുകൾ, സാനിറ്ററി നാപ്കിനുകൾ തുടങ്ങിയവ ക്ലോസറ്റിലിടുന്നത്. അവ എളുപ്പത്തിൽ‌ അലിഞ്ഞുപോകുമെങ്കിലും ടോയ്‌ലറ്റ് ഡ്രെയിനുകൾ‌ പെട്ടെന്ന് തടസ്സപെടാൻ കാരണമാകും. മുടി പതിവായി ഫ്ലഷ് ചെയ്യുന്നതും തടസ്സമുണ്ടാക്കാം. മുടി സാധാരണയായി പൈപ്പിനുള്ളിലെ മറ്റ് വസ്തുക്കളുമായി ഇഴചേർന്ന് തടസ്സമുണ്ടാക്കും. അത് പോലെ ടോയ്ലറ്റിൽ ഫ്ലഷ് ചെയ്യാൻ പാടില്ലാത്തവയാണ് ഡയപ്പറും ബേബി വൈപ്പുകളും. ബേബി വൈപ്പുകൾ പൈപ്പുകൾക്കുള്ളിൽ വേഗത്തിൽ അടിഞ്ഞ് കിടന്ന് തടസ്സമുണ്ടാക്കും.

എന്നാൽ വീടുകളിലെ ക്ലോസറ്റ് ബ്ലോക്കായാൽ വളരെ പെട്ടന്ന് വീട്ടിലുള്ള വസ്തുക്കളുപയോഗിച്ച് ആർക്കായാലും ശരിയാക്കാവുന്നതാണ്. ഒരു കപ്പിന്റെ ¼ അളവിൽ ഡിഷ് വാഷ് ലിക്വിഡ് എടുത്ത് ക്ലോസറ്റിലേക്ക് വശങ്ങൾക്ക് ചുറ്റുമായി വട്ടത്തിൽ ഒഴിച്ച് കൊടുക്കുക. ശേഷം ഒരു കപ്പ് ചെറുചൂട് വെള്ളം അതിന് മുകളിലായി ഒഴിക്കുക. ഇത് ഒരു ലൂബ്രിക്കന്റ് റിയാക്ഷൻ പോലെ പ്രവർത്തിച്ച്, തടസ്സങ്ങൾ ഇളകാൻ സഹായിക്കും . 25 മിനിറ്റ് റസ്റ്റ് ചെയ്യാൻ അനുവദിക്കുക. പിന്നീട് ഒരു കപ്പ് ചെറു ചൂട് വെള്ളം കുത്തി ഒഴിക്കുകയും, അവസാനം ഫ്ലഷ് ചെയ്തു കളയുമ്പോൾ ക്ലോസറ്റ് വൃത്തിയാവുകയും തടസ്സങ്ങൾ പൂർണമായും മാറിയതായി കാണാം. ഇനി പ്ലംബറിനെ വിളിക്കുന്നതിന്‌ മുൻപ് ഈ ട്രിക്‌ പരീക്ഷിക്കാവുന്നതാണ് .

Leave a Reply

Your email address will not be published. Required fields are marked *