മൂർച്ച പോയ കത്രിക ഇനി കളയല്ലേ ഈ ട്രിക്ക് നോക്കൂ

നമ്മൾ എല്ലാവരും തന്നെ  ദൈനംദിന ജീവിതത്തിൽ കത്രിക ഉപയോഗിക്കുന്നവരാണ്.   ചിലർക്ക് അത് ഒരു പ്രൊഫഷനൽ വസ്തുവുമാകാം. നമ്മുടെ വീടുകളിൽ കത്രിക വാങ്ങി കുറച്ച് നാൾ കഴിയുമ്പോൾ തന്നെ മൂർച്ച കുറയാറുണ്ട്.  എന്തെങ്കിലും അത്യാവശ്യമായി മുറിക്കേണ്ടി വരുമ്പോൾ മൂർച്ചയില്ലാത്തത് ബുദ്ധിമുട്ടാണ്. ഒരിക്കലെങ്കിലും ഈ പ്രശ്നം നേരിടാത്തവരായി ആരും കാണില്ല. കത്തി മൂർച്ച കൂട്ടുന്നതിന് നമ്മളിൽ പലർക്കും പല ഉപായങ്ങളുമറിയാം. എന്നാൽ കത്രിക മൂർച്ച കൂട്ടാൻ അറിയാതെ പഴയതും പുതിയതുമായ കത്രിക കളയുകയാണ് പതിവ്. പക്ഷെ ഇനി കത്രികയ്ക്ക് മൂർച്ച ഇല്ലാത്തതിനാൽ കളയാൻ നിക്കേണ്ട. ഏത് മൂർച്ച കുറഞ്ഞ കത്രികയും നമുക്ക് വീട്ടിൽ തന്നെ മൂർച്ച കൂട്ടാവുന്നതെയുള്ളൂ. അതിന് അതിൻ്റേതായ രഹസ്യമുണ്ട്. വെറും 3 സൂത്രങ്ങൾ കൊണ്ട്  ആർക്കായാലും നിമിഷ നേരത്താൽ ചെയ്യാം. 

ഒരു മെഴുകുതിരിയെടുത്ത് കത്രികയുടെ മൂർച്ചയില്ലാത്ത ഭാഗം തീയിൽ കാണിച്ച് നന്നായി ചൂടാക്കുക. ഗ്യാസ് സ്റ്റൗ ഫ്ലേമിലും ചൂടാക്കാവുന്നതാണ്. ശേഷം കാപ്സ്യൂളുകൾ കിട്ടുന്ന ഫോയിൽ കവറിംഗ് എടുത്ത് അവ മുറിച്ച് കൊടുത്ത് കൊണ്ടിരിക്കുക. ഇങ്ങനെ ചെയ്യുന്നത് മൂർച്ച കൂട്ടാൻ സഹായിക്കും. ഫോയിൽ കവറിംഗ് കൈവശമില്ലെങ്കിൽ  ഫോയിൽ പേപ്പറും ഉപയോഗിക്കാവുന്നതാണ്. നല്ല പോലെ സമയമെടുത്ത് ചൂടാക്കിയ ശേഷം ഒരു ഫോയിൽ പേപ്പർ എടുത്ത് 4-5 മടക്കുകളായി ഫോൾഡ് ചെയ്ത് ചൂടായ കത്രികയുടെ ബ്ലേഡുകൾ നന്നായി ഉരച്ച് കൊടുക്കുക. ചൂടായ കത്രിക കയ്യിൽ തട്ടാതെ പ്രത്യേകം ശ്രദ്ധിക്കുക. ഇത് ചെയ്താൽ ഏത് കത്രികയും നല്ല മൂർച്ച വെക്കുകയും അതോടൊപ്പം തിളങ്ങുകയും ചെയ്യും. ഇനി പഴയ മൂർച്ച പോയ കത്രിക കളയുന്നതിന് മുൻപ് ഇത് സ്വയം ഒന്ന് പരീക്ഷിച്ച് നോക്കാം.

Leave a Reply

Your email address will not be published. Required fields are marked *