ഇന്നത്തെ കാലത്ത് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. വ്യക്തി ശുചിത്വത്തിൻ്റെ കാര്യത്തിൽ ശ്രദ്ധിക്കുമെങ്കിലും പരിസര ശുചിത്വം പരിപാലിക്കുന്നത് പലർക്കും മടിയുള്ള കാര്യമാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ വീട്ടിലെ തറ വൃത്തിയാക്കുന്നത്. നമ്മളിൽ ഒട്ടുമിക്കവരും തറ തുടക്കാൻ മോപ്പ് ഉപയോഗിക്കുന്നവരാണ്. തുണി ഉപയോഗിക്കുന്നവർ വളരെ ചുരുക്കമാണ്. വീട് നന്നായി വൃത്തിയാക്കാനാണ് നാം മോപ്പ് ഉപയോഗിക്കുന്നത്. എന്നാൽ മോപ്പ് വൃത്തിയല്ലെങ്കിലോ? വൃത്തിയില്ലാത്ത മോപ്പ് ഉപയോഗിക്കുന്നത് നമ്മുടെ ടൈലുകളിൾ കൂടുതൽ അഴുക്ക് വരാനിടയാകും. അതിനാൽ തന്നെ ധാരാളം സമയമെടുത്ത് വൃത്തിയക്കേണ്ടിയും വരും. തറ വൃത്തിയാക്കുന്നതിന് മുമ്പ് മോപ്പ് വൃത്തിയാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. സാധരണയായി ഉപയോഗം കഴിഞ്ഞ് മോപ്പ് വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകുകയാണ് പതിവ്. എന്നാൽ അധികം സമയമെടുക്കാതെ തന്നെ മോപ്പ് നന്നായി വൃത്തിയാക്കി എടുക്കാം.
ഒരു ബക്കറ്റിൽ മോപ്പിൻ്റെ താഴത്തെ ഭാഗം മുങ്ങി കിടക്കാൻ പാകത്തിന് വെട്ടിത്തിളയ്ക്കുന്ന വെള്ളം എടുക്കുക. ഇതിലേക്ക് കുറച്ച് വാഷിംഗ് അപ്പ് ലിക്യുഡ് ചേർത്ത് കൊടുക്കുക. സോപ്പ് പൊടി ചേർക്കാതെ പ്രത്യേകം ശ്രദ്ധിക്കുക. സോപ്പ് പൊടി ചേർത്താൽ അതിൻ്റെ തരികൾ മോപ്പിൻ്റെ ഇഴകളിൽ പിടിച്ചിരിക്കാൻ സാധ്യതയുണ്ട്. ശേഷം ഒരു ടീ സ്പൂൺ ബേക്കിംഗ് സോഡ, ഒരു ടീ സ്പൂൺ ഷാംപൂ എന്നിവ ചേർത്ത് കൊടുക്കാം. ബേക്കിംഗ് സോഡ ചീത്ത മണങ്ങൾ വലിച്ചെടുക്കാനും, ഷാംപൂ സുഗന്ധം നല്കാനും സഹായിക്കുന്നു. ഷാംപൂ ചേർക്കുന്നതിന് പകരമായി ഫാബ്രിക്ക് കണ്ടീഷ്ണറും ഉപയോഗിക്കാവുന്നതാണ്. പിന്നീട് മോപ്പ് രണ്ട് ദിശയിലേക്ക് കറക്കിയും ബക്കറ്റിൽ കുത്തിയും വൃത്തിയാക്കുക. ഇങ്ങനെ ചെയ്യുന്നത് മോപ്പിലെ അഴുക്ക് പെട്ടെന്നിളകാൻ സഹായിക്കും. അഴുക്ക് നന്നായി ഇളകിയ ശേഷം വെള്ളം കളഞ്ഞ് മോപ്പ് ബക്കറ്റിൽ നിന്നും മാറ്റി പെപ്പിന് താഴെ വെച്ച് നന്നായി തിരുമി കഴുകിയെടുക്കുക. ശേഷം ബക്കറ്റിൽ കുറച്ച് വെള്ളമെടുത്ത് 5 മിനിറ്റ് നേരം മുക്കി വെക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി മോപ്പിൽ അവശേഷിക്കുന്ന സോപ്പിൻ്റെ അംശം പൂർണ്ണമായും പോയി കൂടുതൽ വൃത്തിയാക്കും. വൃത്തിയാക്കിയ മോപ്പ് പിഴിഞ്ഞ് വെയിലത്ത് വെച്ച് ഉണക്കി ഉപയോഗിച്ച് നോക്കൂ. നിങ്ങളുടെ ഫ്ലോറിലെ അഴുക്ക് എളുപ്പത്തിൽ പോയി അവ തിളങ്ങുന്നത് കാണാം. രണ്ട് ആഴ്ച്ചയിലൊരിക്കൽ ഇത് ചെയ്യാൻ ശ്രദ്ധിക്കുക. ഇത്തരത്തിൽ വൃത്തിയാക്കിയ മോപ്പുകൾ ഉപയോഗിക്കുന്നത് നിങ്ങളുടെ വീട് കൂടുതൽ മനോഹരമാക്കും.