മുട്ടയുടെ തോട് വെറുതെ കളയല്ലേ അതിശയിപ്പിക്കുന്ന ഉപയോഗങ്ങൾ

സാധാരണ നമ്മൾ മുട്ട ഉപയോഗിക്കുമ്പോൾ മുട്ടത്തോട് കളയുകയാണ് ചെയ്യുന്നത്. എന്നാൽ ഇതിന് എത്രമാത്രം ഗുണങ്ങളുണ്ടെന്ന് നാം അറിയുന്നില്ല. മുട്ടയെ പൊതിഞ്ഞിരിക്കുന്ന വെറും ഒരു തോട് മാത്രമായി ഇതിനെ കാണരുത്. ഈ തോട് പൊട്ടി എത്ര ചെറിയ കഷ്ണങ്ങളായാലും ഇതിൻ്റെ ഗുണം ഏറെയാണ്. മുട്ടത്തോടിന് നിരവധി ഉപയോഗങ്ങളുണ്ട്. 

നമ്മുടെ വീട്ടിലെ മിക്സി ജാറുകൾ എത്ര വൃത്തിയാക്കിയാലും അതിലെ ബ്ലേഡുകൾക്കിടയിലും സ്ക്രൂകളിലുമായി അരപ്പിൻ്റെ അംശങ്ങൾ കാണാനിടയുണ്ട്. ഇത് വൃത്തിയാക്കാൻ പ്രയാസവുമാണ്. ഈ പ്രശ്നം പരിഹരിക്കാനും, ബ്ലേഡുകളുടെ മൂർച്ച കൂട്ടാനുമായി മുട്ടത്തോട് ഉപയോഗിച്ച് ഒരു സൂത്രമുണ്ട്. അതിനായി മുന്ന് മുട്ടയുടെ തോട്  നന്നായി കഴുകി തുടച്ച് മിക്സി ജാറിലിട്ട് പൊടിച്ചെടുക്കുക. ശേഷം ഈ പൊടി മാറ്റി ജാറിലേക്ക് കാൽ ഭാഗം വെള്ളമൊഴിച്ച് ഒന്ന് മിക്സിയിൽ അടിച്ചെടുക്കാം. പിന്നീട് സാധാരണ കഴുകുന്നത് പോലെ നന്നായി കഴുകി എടുത്താൽ മിക്സി ജാർ വൃത്തിയാവുകയും അതോടൊപ്പം ബ്ലേഡുകളുടെ മൂർച്ച കൂടുകയും ചെയ്യും. ആഴ്ച്ചയിലൊരിക്കൽ ഇത് ചെയ്യുന്നത് നിങ്ങളുടെ മിക്സി ജാർ എപ്പോഴും വൃത്തിയായിരിക്കാനും, ബ്ലേഡുകളുടെ മൂർച്ച നിലനിർത്താനും സഹായിക്കും 

നിങ്ങള്‍ക്ക് ഒരു തോട്ടമുണ്ടെങ്കില്‍ മണ്ണിനെ സമ്പുഷ്ടമാക്കാന്‍ കാര്‍ഷികാവശ്യത്തിനുള്ള പല വളങ്ങളും ഉപയോഗിക്കുന്നുണ്ടാവും. എന്നാൽ നമ്മുടെ പൂച്ചെടികൾക്ക് ഒരു വളമായി മുട്ടത്തോട് ഉപകരിക്കും. മണ്ണിൻ്റെ അമ്ലത കുറക്കാൻ സഹായിക്കുന്ന ഒന്നാണ് കാൽസ്യം കാർബണേറ്റ്. മുട്ടയുടെ തോടില്‍ 97 ശതമാനവും കാത്സ്യം കാര്‍ബൊണേറ്റ് അടങ്ങിയിട്ടുണ്ട്. കൂടാതെ, ഫോസ്ഫറസ്, മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം പോലുള്ള ധാതുക്കളുമുണ്ട്. അതിനാൽ തന്നെ അന്നന്ന് ഉപയോഗിക്കുന്ന മുട്ടയുടെ തോട് വെയിലത്ത് വെച്ച് ഉണക്കി ഒരു പാത്രത്തിൽ സംഭരിക്കുന്നത് വളരെ ഉപകാരപ്രദമാകും. കുറെ ആകുമ്പോൾ അത് മിക്സിയിൽ പൊടിച്ചു സൂക്ഷിക്കുക. മണ്ണിന്റെ അമ്ലത നിയന്ത്രിക്കാനും ആവശ്യാനുസരണം കാല്സിയതിന്റെ ലഭ്യത ഉറപ്പു വരുത്താനും മുട്ടതോടിന്റെ പോടിയെക്കാൾ മെച്ചപ്പെട്ട വളമില്ല. മണ്ണിൽ അമ്ലത വർദ്ധിക്കുന്നത് സാവധാനമാണ്. മുട്ടയുടെ തോട്ടിൽ നിന്നും വളരെ സാവധാനം മാത്രമേ കാത്സിയം മണ്ണിലോട്ടു വിട്ടുകൊടുക്കുകയോള്ളൂ എന്നതും പ്രധാനം. 

വളമുണ്ടാക്കുന്നതിനായി, ഉപയോഗിച്ച ചായപ്പൊടിയെടുത്ത് നന്നായി കഴുകി അരിപ്പയിൽ അരിച്ചെടുത്ത ശേഷം ഒരു പരന്ന പാത്രത്തിൽ വെച്ച് ഉണക്കിയെടുക്കാം. വെയിലത്തോ ഫാനിൻ്റെ അടിയിലോ വെച്ച് ഇത് ഉണക്കാം. ശേഷം 3 മുട്ടയുടെ തോട് മിക്സിയിൽ 30 സെക്കൻ്റ് നേരം പൊടിച്ചെടുത്ത് ഉണങ്ങിയ തെയ്ലയുമായി നന്നായി മിക്സ് ചെയ്യുക. പൂച്ചെടികളുടെ ചുവട് ചെറുതായി ഒന്ന് കിളച്ച ശേഷം ഈ വളം 3 ടീ സ്പൂൺ ഇട്ട് കൊടുക്കാം. രണ്ടാഴ്ച്ച കൂടുമ്പോൾ ഈ വളമിടുന്നത് ചെടി നിറയെ പൂക്കളുണ്ടാകാനും അവ തഴച്ച് വളരാനും സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *