നമ്മളിൽ മിക്കവരുടെയും പ്രിയ വിഭവങ്ങളിൽ ഒന്നാണ് മത്സ്യം. മീൻ കറിയില്ലാതെ ഭക്ഷണം കഴിക്കുന്നത് മടിയുള്ള കൂട്ടരുമുണ്ട്. വിപണിയിലും മത്സ്യത്തിന്റെ ഡിമാൻഡ് വളരെ വലുതാണ്. വൻ ലാഭമുള്ള ഒരു കൃഷി കൂടി ആണ് മൽസ്യ കൃഷി . എന്നാൽ, മത്സ്യത്തിന്റെ ഗന്ധം ആരും സാധാരണയായി ഇഷ്ടപ്പെടാത്ത ഒന്നാണ്. ഇവയുടെ ദുർഗന്ധം കാരണം ചിലർ മത്സ്യം കഴിക്കാൻ വരെ മടിക്കുന്നു. ഇവ ഉപയോഗിച്ച് പല വിഭവങ്ങളും പുതിയ രുചി കൂട്ടുകൾ പരീക്ഷിക്കാനും പലർക്കും ഇഷ്ടമാണ്. മൽസ്യ വിഭവങ്ങൾ തയ്യാറാക്കുമ്പോൾ, അവ വൃത്തിയാക്കുക എന്നതാണ് പ്രധാന ദൗത്യം . പൊതുവേ ഇവയുടെ ദുർഗന്ധം വൃത്തിയാക്കുമ്പോഴാണ് കൂടുതൽ അനുഭവപ്പെടുക. ഇതിൻ്റെ ദുർഗന്ധം വീട്ടിൽ തങ്ങി നില്ക്കുന്നതും സാധാരണയാണ്. സുഗന്ധ സ്പ്രേകളും മറ്റും ഉപയോഗിച്ച് ഇവയുടെ തങ്ങി നില്ക്കുന്ന ഗന്ധം
മാറ്റുകയാണ് പതിവ്.
സീ ഫുഡിൻ്റെ രുചി ഇഷ്ടപ്പെടുന്നവരുടെ വീടുകളിൽ ഇവയുടെ ഉപയോഗം വളരെ കൂടുതലാണ്. ഇവ വൃത്തിയാക്കുമ്പോഴും ശേഷവും ഇവയുടെ ദുർഗന്ധം അകറ്റുവാൻ മഞ്ഞൾ, ഉപ്പ്, വിനാഗിരിയുടെ മിശ്രിതം ഉപയോഗിക്കുന്ന പതിവുണ്ട്. എന്നാൽ ഇത് ഇവയുടെ ഉളുമ്പ് നാറ്റം അകറ്റാൻ ഗുണം ചെയ്യില്ല. പകരം കുറഞ്ഞ സമയംകൊണ്ട് വീട്ടിലുള്ള ചില സാധനങ്ങൾ കൊണ്ട് ഇത് സാധ്യമാക്കാവുന്നതാണ്. അതിനായി ഒരു ബൗളിലേക്ക് 3-4 കഷ്ണം കുടംപുളിയും ആവശ്യത്തിന് വെള്ളവും എടുക്കുക. ഇതിലേക്ക് 1 ടീസ്പൂൺ ഉപ്പ് ചേർത്ത് 5 മിനിറ്റ് നേരം മാറ്റി വെക്കുക. മീൻ വൃത്തിയാക്കി കഴിയുമ്പോൾ ഉളുമ്പ് മണം അകറ്റാൻ തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതത്തിലേക്ക് ഇട്ട് 5 മിനിറ്റ് വെക്കുക. ഇത് മീൻ കഷ്ണങ്ങളിലുള്ള ഉളുമ്പ് അകറ്റാൻ സഹായിക്കും. ഇനി മീൻ മണമില്ലാതെ എത് മീനും പാചകം ചെയ്യാം.