കടയിൽ നിന്നും വാങ്ങുന്ന പഴങ്ങൾ കറുക്കാതെ ദിവസങ്ങളോളം സൂക്ഷിക്കാം

പഴങ്ങൾ ശരീര ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും ഒരു പോലെ നല്ലതാണെന്ന് എല്ലാവർക്കും അറിയാം. പഴങ്ങൾ കഴിക്കാനിഷ്ടപ്പെടാത്തവർ വളരെ ചുരുക്കമാണ്. എന്നാൽ, പഴങ്ങൾ വാങ്ങുമ്പോൾ പലരും ഇവ വേഗം കേടായി പോകുന്നതിനാൽ അധികം വാങ്ങാൻ മടിക്കാറുണ്ട്. ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ തണുപ്പോടെ എടുത്തു കഴിക്കുന്നത് അസുഖങ്ങൾക്ക് കാരണമാകാം. എന്നാൽ പുറത്തു വയ്ക്കാമെന്ന് കരുതിയാൽ ഇവ പെട്ടെന്ന് വാടിപ്പോകുകയും ചെയ്യും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമില്ലാത്തതാണ് തൊലി കറുത്ത പഴങ്ങൾ. ചിലപ്പോൾ ഇവയുടെ തൊലികൾക്ക് നിറവ്യത്യാസമുണ്ടെങ്കിലും പഴങ്ങൾക്ക് കേടുണ്ടാകില്ല. എങ്കിലും പലരും ഇത് കഴിക്കാൻ മടിക്കുന്നു. അതിനാൽ തന്നെ ഇവ കളയുകയാണ് പതിവ്. പഴങ്ങൾ കേടാകാതെയും തൊലി കറുക്കാതെയും പഴങ്ങൾ ദിവസങ്ങളോളം സൂക്ഷിക്കാൻ ഒരു എളുപ്പവിദ്യയുണ്ട്.

സാധാരണ വെക്കുന്നതിനേക്കാൾ അധികം നാൾ കേട് കൂടാതെ സൂക്ഷിക്കാം. പഴം വാങ്ങുമ്പോൾ കുലകളായാണ് കിട്ടുന്നത്. എന്നാൽ പഴങ്ങൾ ഓരോന്നായി എടുത്ത് വേക്കേണ്ടതുണ്ട്. എത്ലീൻ ഗ്യാസ് പുറത്ത് പോകുന്നതാണ് പഴങ്ങൾ പഴുത്ത് പോകാൻ കാരണം. പഴങ്ങളിൽ നിന്നും എത്ലീൻ ഗ്യാസ് പോകാതിരിക്കാനാണ് പഴങ്ങൾ ഒരോന്നും കുലയിൽ നിന്നും മാറ്റി വെക്കുന്നത്. ശേഷം ഓരോ പഴത്തിൻ്റെയും തണ്ട് ഫിലിം പേപ്പറോ ഫോയിൽ പേപ്പറോ ഉപയോഗിച്ച് പൊതിഞ്ഞ് വെക്കാം. ഇത് എത്ലീൻ ഗ്യാസ് പുറത്തേക്ക് പോകാതെ പഴങ്ങളിൽ തന്നെ നില്ക്കാൻ സഹായിക്കും. ഇങ്ങനെ തണ്ട് പൊതിഞ്ഞ പഴങ്ങൾ 2 ദിവസത്തിനുള്ളിൽ ഉപയോഗിക്കുമെങ്കിൽ റൂം ടെംപറേച്ചറിൽ വെക്കാം. രണ്ടിൽ കൂടുതൽ ദിവസത്തേക്ക് പഴങ്ങൾ സൂക്ഷിക്കണമെങ്കിൽ കറുത്ത നിറത്തിലെ പ്ലാസ്റ്റിക്ക് കവർ ഉപയോഗിച്ച് നന്നായി പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കാം. സാധാരണ ഉപയോഗിക്കുന്നതിനേക്കാൾ 15 ദിവസത്തേക്ക് കൂടി ഈ പഴങ്ങൾ കേട് കൂടാതെ സൂക്ഷിക്കാനും നിറവ്യത്യാസവും തടയാനും സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *