വസ്ത്രങ്ങൾ ദിവസം മുഴുവൻ സുഗന്ധപൂരിതമാക്കാം

ശരീരം സുഗന്ധത്തോടെ ഇരിക്കാനും ദുർഗന്ധമകറ്റാനും നമ്മൾ എല്ലാവരും തന്നെ പെർഫ്യൂമുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവയുടെ സുഗന്ധം അധിക നേരം നിലനിൽക്കാറില്ല. എന്നാൽ ശരീരത്തിന് പകരം നിങ്ങളുടെ വസ്ത്രങ്ങൾ സുഗന്ധപൂരിതമായി ഇരിക്കുന്നത് നിങ്ങളെയും ഫ്രഷായിരിക്കാൻ സഹായിക്കും. വിപണിയിൽ വസ്ത്രങ്ങൾക്ക് പ്രത്യേകമായി ഫാബ്രിക് ഫ്രഷ്നറുകൾ ലഭ്യമാണ്. എന്നാൽ പണചിലവില്ലാതെ വീട്ടിൽ തന്നെ ഫാബ്രിക് ഫ്രെഷ്നർ തയ്യാറാക്കാം.

ഫാബ്രിക് ഫ്രഷ്നർ തയ്യാറാക്കുന്നതിനായി 1/2 ലിറ്റർ ചെറു ചൂട് വെള്ളമെടുത്ത് അതിലേക്ക് 1/2 ടീ സ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കാം. ശേഷം ഏതെങ്കിലും ഫാബ്രിക് കണ്ടീഷ്ണർ 2 ടീ സ്പൂൺ ചേർത്ത് നന്നായി മിക്സ് ചെയ്ത് കൊടുക്കാം. ബേക്കിംഗ് സോഡ ചീത്ത മണങ്ങളെ വലിച്ചെടുക്കുകയും ഒപ്പം സുഗന്ധം ഒരുപാട് നേരം നില്ക്കുകയും ചെയ്യും.  നന്നായി മിക്സ് ചെയ്ത ശേഷം ഈ മിശ്രിതം ഒരു സ്പ്രേ ബോട്ടിലിലേക്ക് പകർത്താം. വസ്ത്രങ്ങൾ ഇസ്തിരിയിടുന്നതിന് മുൻപ് ഈ സ്പ്രേ തളിച്ച് കൊടുത്താൽ ദിവസം മുഴുവൻ സുഗന്ധം നിലനിൽക്കും. ഈ മിശ്രിതം കേടുകൂടാതെ സൂക്ഷിക്കാവുന്ന ഒന്നാണ്. ഓരോ തവണ ഉപയോഗിക്കുന്നതിന് മുൻപ് ഇത് നന്നായി കുലുക്കി കൊടുക്കേണ്ടതുണ്ട്. നമ്മുടെ വസ്ത്രങ്ങളിൽ മാത്രമല്ല വീട്ടിലെ കർട്ടനുകളിലും സോഫയിലും ഇത് സ്പ്രേ ചെയ്യുന്നത് വീട്ടിൽ സുഗന്ധം നിറയ്ക്കാൻ സഹായിക്കും. തുണി കഴുകുമ്പോൾ ഫാബ്രിക് കണ്ടീഷ്ണർ കൂടുതൽ അളവിൽ ഉപയോഗിക്കേണ്ടി വരാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് കണ്ടീഷ്ണർ ലാഭിക്കാനും ഉപകാരമാകും. ഏറ്റവും കുറഞ്ഞ ചിലവിൽ തയ്യാറാക്കാവുന്നതാണ് ഈ ഫാബ്രിക് ഫ്രഷ്നർ.

Leave a Reply

Your email address will not be published. Required fields are marked *