വാർദ്ധക്യത്തിലേക്ക് കടക്കുന്നതിൻ്റെ ലക്ഷണങ്ങളിൽ ഒന്നാണ് തലമുടി നരയ്ക്കുന്നത്. എന്നാൽ വാർദ്ധക്യമെത്തുന്നതിന് മുൻപ് നര എത്തും. ചെറിയ പ്രായത്തിലും മുടി നരയ്ക്കുന്നതും ഇപ്പോൾ സാധാരണമാണ്. ഒരു മുടി നരച്ചത് ശ്രദ്ധയിൽ പെട്ടാലുടൻ തന്നെ പല തരം എണ്ണകളും മരുന്നുകൾക്കും ഓടുന്നവരാണ് നമ്മളിൽ പലരും. ചെറുപ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നത് പലരെയും അലട്ടാറുണ്ട്. അകാലനര പലർക്കും വലിയൊരു പ്രശ്നം തന്നെയാണ്.
ഒരിക്കൽ മുടി വെളുത്താൽ പിന്നീട് കറുക്കില്ലെന്ന് കരുതപ്പെടുന്നതിനാൽ നരയ്ക്ക് പരിഹാരം ഇത്തരം ഡൈയ്യുകൾ തന്നെയാണെന്ന് എല്ലാവരും വിശ്വസിക്കുന്നു. നരച്ച മുടി വെളുപ്പിക്കാൻ പല തരം എണ്ണകളും ഹെയർ ഡൈയ്യുകളും ഉപയോഗിച്ച് ഫലം കാണാത്തവരുമുണ്ട് ഇക്കൂട്ടത്തിൽ. ഇത്തരം മാർഗ്ഗങ്ങളെല്ലാം വളരെ കടുപ്പമുള്ളതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളുടെ അളവ് കുറവല്ല. മുടി കറുപ്പിക്കുന്ന ഇത്തരം രാസവസ്തുക്കൾ പരീക്ഷിക്കുന്നത് പിന്നീട് മുടിയുടെ ആരോഗ്യം നഷ്ടപ്പെടാനും മുടികൊഴിച്ചിലിനും വഴിയൊരുക്കും. ഇവയുടെ പാർശ്വഫലങ്ങൾ അറിയാമെങ്കിലും മറ്റ് ഉപായങ്ങളില്ല എന്ന് കരുതിയാണ് പലരും ഇതുപയോഗിക്കുന്നത്. എന്നാൽ നരച്ച മുടി കറുപ്പിക്കാൻ നാടൻ ഒറ്റമൂലികളുണ്ട്. അതിൽ പലതും വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുനതുമാണ്.
നമ്മൾ എല്ലാവരും തന്നെ തേങ്ങ ഉപയോഗിക്കുന്നവരാണ്. തേങ്ങയുടെ ചിരട്ട ഉപയോഗിച്ച് നമുക്ക് മുടി കറുപ്പിക്കാം. യാതൊരു പാർശ്വഫലങ്ങളുമില്ലാതെ മുടി കറുപ്പിക്കാൻ പ്രകൃതിദത്തമായ മാർഗ്ഗമാണിത്. പുറത്ത് നിന്നും വിലയേറിയ ഹെയർ ഡൈ വാങ്ങുന്ന പണവും ലാഭിക്കാം. ഇത് തയ്യാറാക്കുന്നതിന് ആദ്യം ഒരു ചിരട്ടയുടെ പകുതി നന്നായി കത്തിക്കുക. ഇത് കത്തിക്കുമ്പോൾ മണ്ണെണ്ണ ഒഴിക്കരുത്. ചിരട്ട കത്തി കനലാകുമ്പോൾ അത് ഉരലോ മിക്സിയോ ഉപയോഗിച്ച് നന്നായി പൊടിക്കുക. പൊടിച്ചെടുത്ത കരി ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് ഒരു സ്പൂൺ മൈലാഞ്ചി പൊടിയും 1 1/2 ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്ത് കൊടുക്കാം. ഈ മിശ്രിതം ഒരു രാത്രി വയ്ക്കേണ്ടതുണ്ട്. പിറ്റേന്ന് കുളിക്കുന്നതിന് അര മണിക്കൂർ മുൻപ് നരച്ച മുടിയുള്ള ഭാഗത്ത് ഈ മിശ്രിതം തേച്ച് കൊടുക്കാം. അതിന് ശേഷം കുളിക്കുമ്പോൾ കഴുകി കളയാം. നരച്ച മുടികൾ എല്ലാം കറുത്തത് കാണാം. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു പോലെ ഉപയോഗിക്കാവുന്ന ഒന്നാണിത്.