തറ തിളങ്ങാനും ഉറുമ്പുകളെ അകറ്റാനും ഈ വെള്ളം മതി

നമ്മൾ എല്ലാവരും വീട് വൃത്തിയായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ്. വീടിൻ്റെ ആരോഗ്യം എന്നത് നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. വീട് വൃത്തിയാക്കുന്നത് വഴി ഒരുപാട് രോഗങ്ങളെ ചെറുക്കാനാകും. വീട് വൃത്തിയാകുന്നത് കേവലം അടിച്ചു വാരുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല. അടിച്ച് തുടച്ച് തിളങ്ങുന്ന തറകൾ എല്ലാവർക്കും ഒരുപോലെ സന്തോഷം തരുന്ന കാഴ്ചയാണ്. എല്ലാ മുറികളുടെ തറ 3-4 ദിവസം കൂടുമ്പോൾ തുടച്ച് വൃത്തിയാക്കണം. ദിവസവും വെള്ളമൊഴിച്ച് തറ തുടച്ചാലും അഴുക്കും അണുക്കളും പോയെന്ന് വരില്ല. അതിനാൽ ഏതെങ്കിലും ക്ലീനിംഗ് ലോഷൻ അത്യാവശ്യമാണ്.

തറ വൃത്തിയാക്കുന്നതിന് വിപണിയിൽ പലതരം ലോഷനുകൾ ലഭ്യമാണ്. എന്നാൽ ഇവ ഉപയോഗിക്കുമ്പോൾ നനച്ച് തുടച്ച ശേഷം ലോഷൻ്റെ അംശം നീക്കം ചെയ്യാൻ വെള്ളം മുക്കി വീണ്ടും തുടക്കേണ്ടി വരാറുണ്ട്. ഇത്തരം ലോഷനുകളിലടങ്ങിയ അമോണിയം, ബ്ലീച്ച് തുടങ്ങിയ രാസവസ്തുക്കൾ പോകുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ വെള്ളം നനച്ച് തുടക്കുമ്പോൾ ഇത് പൂർണ്ണമായും പോകുന്നില്ല. അതിനാൽ തന്നെ ഇത്തരം ലോഷനുകൾ ഒട്ടും തന്നെ സുരക്ഷിതമല്ലെന്ന് പറയാം. പ്രത്യേകിച്ചും കുട്ടികളുള്ള വീട്ടിൽ.

വളരെ സുരക്ഷിതമായി ഉപയോഗിക്കാവുന്നതും പ്രകൃതി ദത്തമായ ലോഷൻ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. തറ നന്നായി വൃത്തിയാകുമെന്ന് മാത്രമല്ല, പ്രാണികളുടെയും ഉറുമ്പുകളുടെയും ശല്ല്യമകറ്റാനും ഇത് സഹായിക്കും. ഈ ലോഷൻ തയ്യാറാക്കുന്നതിന് ഒരു ബക്കറ്റിൽ 1/4 അളവിൽ വെള്ളമെടുത്ത് അതിലേക്ക് 1 ടീ സ്പൂൺ മാത്രം ഡിഷ് വാഷ് ലിക്യുഡ് ചേർക്കാം. ഈ ലിക്യുഡ് ഇല്ലെങ്കിൽ പകരം ഷാംപൂ ചേർക്കാവുന്നതാണ്. ഇതിലേക്ക് 1/4 കപ്പ് വിനാഗിരി, 1 ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഇവ പ്രാണികളെ അകറ്റാൻ സഹായിക്കും. സുഗന്ധത്തിനായി ഏതെങ്കിലും പെർഫ്യൂം 5 തവണ സ്പ്രേ ചെയ്ത് കൊടുക്കാം. നന്നായി മിക്സ് ചെയ്ത് തറ വൃത്തിയാക്കാൻ ഉപയോഗിക്കാം. തറ വെട്ടിത്തിളങ്ങുകയും പ്രാണികൾ വരാതെ സംരക്ഷിക്കുകയും, ഒപ്പം സുഗന്ധവും നല്കും.

Leave a Reply

Your email address will not be published. Required fields are marked *