നമ്മുടെ വീടുകളിലെല്ലാം ഇപ്പോൾ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു വസ്തുവാണ് ഡിഷ് വാഷ് ലിക്യുഡ്. പാത്രം കഴുകാൻ മാത്രമല്ല വീട്ടില്‍ പലവിധ ഉപയോഗങ്ങള്‍ ഇത് കൊണ്ട് ഉണ്ട്. ഇതു വരെ കേൾക്കാത്ത എന്നാൽ ഓരോരുത്തരും അരിഞ്ഞിരിക്കേണ്ട ചില ഉപയോഗങ്ങളാണിത്. നമ്മുടെ വീട്ടിലെ പല പ്രശ്നങ്ങൾക്കും ഡിഷ് വാഷ് ലിക്യുഡ് ഒരു പരിഹാരമാകും.
നമ്മുടെ തലമുടിയിലെ അഴുക്കും പൊടിയും അടിത്തിരിക്കുന്ന ഒരു വസ്തുവാണ് നമ്മൾ ഉപയോഗിക്കുന്ന ചീർപ്പ്. ഇതിൻ്റെ പല്ലുകൾക്കിടയിൽ അഴുക്ക് ഇരിക്കുന്നത് തലമുടി എത്ര കഴുകിയാലും വീണ്ടും അഴുക്കാകാനിടയാകും. അതിനാൽ ഇത് ഇടയ്ക്ക് വൃത്തിയാക്കേണ്ടത്. ഡിഷ് വാഷ് ഉപയോഗിച്ച് പെട്ടെന്ന് വൃത്തിയാക്കാനാകും. അതിനായി ചീർപ്പ് വെക്കാൻ പാകത്തിനുള്ള ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് 1 ടീ സ്പൂൺ ഡിഷ് വാഷ് ലിക്യുഡ് ചേർത്തിളക്കി 5 മിനിറ്റ് ചീർപ്പ് മുക്കി വെക്കാം. ശേഷം പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ചീർപ്പ് നന്നായി തേച്ചെടുക്കാം.
വസ്ത്രങ്ങളിൽ അബദ്ധവശാൽ എണ്ണക്കറ പറ്റിയാൽ ഒരു ആഴ്ചക്കുള്ളിൽ ഡിഷ് വാഷ് ഉപയോഗിച്ച് കറ പൂർണ്ണമായും മാറ്റാം. കറയുള്ള ഭാഗത്ത് ഡിഷ് വാഷ് കുറച്ച് ഒഴിച്ച് കൊടുത്ത് കൈ കൊണ്ട് നന്നായി തൂത്ത് കൊടുക്കുക. ചൂയിംഗ് ഗം ഉപയോഗിക്കുന്ന ശീലമുള്ളവർക്ക് പലപ്പോഴും സംഭവിക്കുന്ന ഒന്നാണ് അത് കൈയിലോ മുടിയിലോ ഒട്ടിപിടിക്കുന്നത്. അത് എടുത്ത് മാറ്റാൻ പ്രയാസമാണ്. ചൂയിംഗ് ഗം ഒട്ടിപ്പിടിച്ചാൽ ലിക്യുഡ് കൈയിലെടുത്ത് തൂത്ത് കൊടുക്കുമ്പോൾ പെട്ടെന്ന് എടുക്കാനാകും.
പൂന്തോട്ടമുള്ളവർക്ക് ചെടികളിൽ വരുന്ന പുഴുക്കളെ അകറ്റാനും ഇത് ഫലപ്രദമാണ്. ഒരു സ്പ്രേ കുപ്പിയിൽ വെള്ളം നിറച്ച് 1 ടീസ്പൂൺ ഡിഷ് വാഷ് ചേർത്ത് മിക്സ് ചെയ്ത് ചെടികളിൽ പുഴുക്കളുള്ള ഭാഗത്ത് തളിച്ച് കൊടുക്കാം. ഇലകൾക്ക് താഴെയും തളിച്ച് കൊടുക്കുന്നത് ഇലകൾ തിന്നുന്ന ഒളിഞ്ഞിരിക്കുന്ന പുഴുക്കൾ പോകാൻ സഹായിക്കും. വീട്ടിലെ മിറർ അല്ലെങ്കിൽ ഗ്ലാസ്സ് വിൻഡോ എന്നിവ വൃത്തിയാക്കാനും ഇത് ഉപകരിക്കും. ഒരു സ്പ്രേ കുപ്പിയില്‍ വെള്ളവും ഡിഷ് വാഷ് ലിക്യുഡും ചേര്‍ത്തു മിക്സ് ചെയ്തു കണ്ണാടിയില്‍ തുടച്ചു എടുത്താല്‍ അവയുടെ തിളക്കം കൂട്ടാം.
മഴക്കലത്ത് ഡോറുകൾ അടയാൻ പ്രയാസമാണ്. ശബ്ദങ്ങളും ഉണ്ടാകാറുണ്ട്. വിജാഗിരിയുടെ ഇരു വശങ്ങളിലും ഡിഷ് വാഷ് ലിക്യുഡ് കൈയ്യിലെടുത്ത് തേച്ച് കൊടുക്കുന്നത് ഈ പ്രശ്നം പരിഹരിക്കും. ഫ്ലാേർക്ലീനർ തീർന്നാൽ പകരം തറ തുടയ്ക്കാനുള്ള വെള്ളത്തിൽ വാഷിംഗ് ലിക്യുഡ് ഉപയോഗിക്കാം.