സാധാരണ നമ്മുടെ വീട്ടിലെ എൽ ഇ ഡി ബൾബ് കേടായാൽ യാതൊന്നും നോക്കാതെ വലിച്ചെറിയുകയാണ് പതിവ്. പുതിയ എൽ ഇ ഡി ബൾബ് വാങ്ങി പണം കളയുന്നതിന് മുൻപ് ഈ ട്രിക്ക് ഒന്നു നോക്കാം. വെറും 8 രൂപ മുടക്കി വീട്ടിൽ തന്നെ എളുപ്പത്തിൽ ബൾബ് ശരിയാക്കിയെടുക്കാം.
കേടായ ബൾബ് ശരിയാക്കുന്നതിനായി വീട്ടിലെ ഒഴിഞ്ഞ സ്പ്രേ കുപ്പി കൊണ്ട് ബൾബിന് ചുറ്റും ചെറുതായി തട്ടി കൊടുക്കുക. അധികം ബലം ഉപയോഗിക്കാതെ തട്ടി കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. എല്ലാ വശവും തട്ടി കൊടുക്കുമ്പോൾ ബൾബിൻ്റെ പി സി കവർ ഇളകി വരും. അത് മാറ്റി വെച്ച ശേഷം സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് പതുക്കെ അതിൻ്റെ സ്ക്രൂകൾ അഴിച്ചെടുക്കുക. അതിന് ശേഷം ഗം പതുക്കെ ഇളക്കിയെടുക്കാം. പിന്നീട് സോൾഡറിംഗ് അയൺ കൊണ്ട് സോൾവ് ചെയ്തിരിക്കുന്ന ഭാഗം അഴിച്ചെടുക്കുക. അഴിച്ചെടുക്കുമ്പോൾ തെർമൽ കണ്ടക്ഷൻ പ്ലേറ്റ് കാണാൻ സാധിക്കും. അധികം ബലം കൊടുക്കാതെ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് ഈ പ്ലേറ്റ് ഊരിയെടുക്കാം. ആദ്യം ഊരിമാറ്റിയ കവർ ഹൈ ട്രാൻസ്മിറ്റ്ൻസ് പിസി കവറാണ്. അതഴിക്കുമ്പോൾ എൽ ഇ ഡി ചിപ്പ് കാണാം. ബൾബിൻ്റെ ചോർപ്പ് പോലെയുള്ള ഭാഗമാണ് ഹൈ ഹീറ്റ് കണ്ടക്ടീവ് പി ബി റ്റി ഹൗസിംഗ്. ഹോൾഡറിനകത്തായി പോകുന്ന ഭാഗമാണ് ലാംപ് ബേസിസ്.
ലാംപ് ബേസിസിന് മുകളിലായി കാണുന്ന ഭാഗം സോൾഡറിംഗ് അയൺ ഉപയോഗിച്ച് പൊട്ടിച്ചെടുക്കുമ്പോൾ ഉള്ളിലെ ഭാഗം അടന്ന് വരും. ആ ഭാഗം കോൺസ്റ്റൻ്റ് കറൻ്റ് ഐ സി ഡ്രൈവിംഗ് പവറാണ്. ഇമ്പോർട്ടഡ് എൽ ഇ ഡി ചിപ്പ് മൾട്ടി മീറ്ററിൽ ചെക്ക് ചെയ്ത് കംപ്ലയിൻ്റ് ഇല്ലെങ്കിൽ ബോർഡിനുള്ളിലെ കപ്പാസിറ്റർ സോൾഡറിംഗ് അയൺ ഉപയോഗിച്ച് മാറ്റിയിടേണ്ടതുണ്ട്. ഇലക്ട്രിക് കടകളിൽ 10 രൂപയിൽ താഴെ മാത്രമാണ് ഈ കപ്പാസിറ്ററിന് വില വരുന്നത്. പുതിയ കപ്പാസിറ്റർ ബോർഡിലേക്ക് ഘടിപ്പിക്കുമ്പോൾ പോസിറ്റീവും നെഗറ്റീവും കൃത്യമായി ഘടിപ്പിക്കുക. ഈ ബോർഡ് ലാംപ് ബേസിസിലേക്ക് കയറ്റി സോൾസറിംഗ് അയൺ ചെയ്‌തെടുക്കാം. ശേഷം തെർമൽ കണ്ടക്ഷൻ പ്ലേറ്റ് അതിലേക്ക് ഘടിപ്പിച്ച് വെക്കാം. പിന്നീട് നെഗറ്റീവും പോസിറ്റീവും ചിപ്പ് ബോർഡിൽ സോൾസറിംഗ് അയൺ ചെയ്ത് വെക്കുക. ഇങ്ങനെ ചെയ്യുമ്പോൾ എൽ ഇ ഡി ബൾബ് ശരിയായി കിട്ടും. ശേഷം സ്ക്രൂ ഇട്ട് കവറിട്ട് എടുക്കാം. ഇതു പോലെ, ബോർഡിന് കംപ്ലയിൻ്റ് വന്നാലും ശരിയാക്കിയെടുക്കാം. ഇനി എൽ ഇ ഡി ബൾബ് കേടായാൽ കളയുന്നതിന് മുൻപ് ഇതൊന്ന് പരീക്ഷിച്ച് നോക്കാം.