മുതിർന്നവരും കുട്ടികളും ഒരുപോലെ നേരിടുന്ന ഒരു പ്രശ്നമാണ് പേൻ ശല്യവും താരനും. ഏതൊക്കെ എണ്ണകളും ഷാംപൂകളും ഉപയോഗിച്ചാലും പൂർണ്ണമായി ഇത് മാറ്റുന്നത് അത്ര എളുപ്പമല്ല. ഇതിൻ്റെ പ്രധാന കാരണം വൃത്തിക്കുറവാണ്. ഇത് പലപ്പോഴും പലരും നിസ്സാരമായി കാണാറുണ്ടെങ്കിലും ഇവയുടെ ശല്യം ഒരു ചെറിയ കാര്യമല്ല. തലയിലെ പേനുകളുടെ പ്രധാന ആഹാരം മനുഷ്യരുടെ തലയോട്ടിയിൽ നിന്ന് വലിച്ചെടുക്കുന്ന രക്തമാണ്. ഇതോടൊപ്പം ഇതിൻ്റെ മുട്ടകൾ ഈരായി മുടിയിൽ കാണപ്പെടും. ഇവ പെട്ടെന്ന് മറ്റുള്ളവരിലേക്ക് വ്യാപിക്കാൻ എളുപ്പമാണ്. ഇവയുള്ളതിനാൽ അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടും. ഇത് തലയിലെ ചർമ്മത്തിൽ പോറലുകൾ വീഴ്ത്തും.
അത് പോലെ, തലയിലെ താരനും മാറാൻ വളരെ ബുദ്ധിമുട്ടാണ്. തല വിയർത്തിരിക്കുമ്പോൾ മുടിയിൽ പൊടി പിടിക്കുകയും അത് പിന്നീട് താരനായി മാറുകയും ചെയ്യും. തലമുടി എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതാണ് ഏറ്റവും പ്രധാനം. താരനും പേൻ ശല്യവും മാറാൻ പരസ്യത്തിൽ കാണുന്ന ഓയിലുകളും ഷാംപൂവും വാങ്ങുന്നവർ ധാരാളമാണ്. ഇത് മുടി കൊഴിച്ചിലിന് കാരണമാകാം. ഇത്തരം ഓയിലുകളെയും ഷാംപൂനെക്കാളും ഏറ്റവും ഫലപ്രദം വീട്ടിലെ ഒറ്റമൂലികളാണ്. പഴമക്കാർ ഉപയോഗിച്ചിരുന്ന ഈ പ്രയോഗം പേൻ ശല്യവും, താരനും പൂർണ്ണമായും മാറ്റാൻ സഹായിക്കും. യാതൊരു പണച്ചിലവുമില്ലാതെ വീട്ടിലെ ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്നതാണിത്. ഗുണകരമാണെന്ന് മാത്രമല്ല സൈഡ് ഇഫക്റ്റുമില്ല എന്നതും പ്രധാനം . വെറും ഒരു തവണ ചെയ്താൽ തന്നെ ഫലം കാണാം.
അതിനായി ഒരു ബൗളിലേക്ക് ഒരു ടീ സ്പൂൺ വെളിച്ചെണ്ണ എടുത്ത് ഇതിലേക്ക് 1 1/2 ടീ സ്പൂൺ തൈര് ചേർത്ത് കൊടുക്കുക. തൈര് തലയോട്ടിക്ക് തണുപ്പ് നല്കുന്നതിനാൽ മുടി വളരാനും ഫലപ്രദമാണ്. ഇതിലേക്ക് 1 1/2 ടീ സ്പൂൺ കഞ്ഞി വെള്ളം ചേർക്കുക. തലേന്നത്തെ കഞ്ഞി വെള്ളം തന്നെ വേണമെന്നില്ല. ശേഷം 1 1/2 ടീ സ്പൂൺ കാപ്പി പൊടി ചേർത്ത് നന്നായി മിക്സ് ചെയ്ത് കൊടുക്കുക. ഈ മിശ്രിതം തലയിലേക്ക് തേച്ച് പിടിപ്പിച്ച് ഒന്നര മണിക്കൂർ നേരം വെച്ച ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ഇത് ഒരാഴ്ച തുടരെ മുടിയിൽ തേക്കുന്നത് മുടി വളരാൻ ഏറെ സഹായിക്കും. ഒറ്റ തവണ ചെയ്താൽ തന്നെ പൂർണ്ണമായും പേൻ ശല്യവും താരനും അകറ്റാം.