കാറിന് വാങ്ങുമ്പോഴുണ്ടായിരുന്ന അതേ തിളക്കവും പുതുമയും നില നിർത്തണമെന്ന് ആഗ്രഹമുള്ളവരാണ് നമ്മൾ എല്ലാവരും. പുതിയ കാർ വാങ്ങി നാലോ അഞ്ചോ മാസം കഴിയുമ്പോൾ തന്നെ പുതുമ നഷ്ടപ്പെടും. പലപ്പോഴും നിരത്തിലിറങ്ങി വാഹനം ഓടിക്കുമ്പോൾ പൊടിയും പോറലുകളും പെട്ടെന്നുണ്ടാകും. എവിടെയെങ്കിലും ഉരസി പോറലുകൾ വീണാൽ അത് മാറ്റുന്നത് വരെ പലർക്കും സമാധാനം ഉണ്ടാകില്ല. വാഹനം ഏറെ ഇഷ്ട്ടപെടുന്നവർ ചെറിയ പോറലുകൾ പോലും സെർവീസ് സെൻ്ററിൽ പോയി പോറലുകൾ മാറ്റുകയോ പെയിൻ്റ് ചെയ്യുകയോ ചെയ്യാറുണ്ട്. വാഹനത്തിലുണ്ടാകുന്ന ചെറിയ പോറലുകൾ വീട്ടിൽ വെച്ച് തന്നെ പൂർണ്ണമായും ശരിയാക്കാനാകും. നമ്മുടെ വീട്ടിലെ കോൾഗേറ്റ് ടൂത്ത് പേസ്റ്റ് മാത്രമാണ് ഇതിന് വേണ്ടത്.
പോറൽ മാറ്റുന്നതിനായി സെർവീസ് സെൻ്ററിൽ പോയാൽ ബംപർ മുഴുവൻ പെയിൻ്റ് ചെയ്യേണ്ടി വരും. ഇതിന് ഏകദേശം 2000 രൂപയിലധികം ചിലവും വരും. യാതൊരു പണച്ചിലവുമില്ലാതെ വീട്ടിൽ തന്നെ എളുപ്പത്തിൽ മാറ്റിയെടുക്കാം. അതും പെയിൻ്റ് ചെയ്യുന്ന അതേ ഫിനിഷിംഗിൽ തന്നെ. ചെറിയ പോറലുകൾ മാത്രമെങ്കിൽ ഇതുപോലെ ചെയ്യാം. കവറിംഗ് വളയുകയോ മറ്റോ ചെയ്താൽ ഇത് പ്രയാസമാകും. എന്നാൽ പലരും ഇതറിയാതെ ചെറിയ പോറലുകളും സെർവീസ് സെൻ്ററുകളിൽ പോയി ശരിയാക്കും.
നിങ്ങളുടെ വാഹനത്തിൻ്റെ പോറലുകളിലായി കോൾഗേറ്റ് പേസ്റ്റ് തേച്ച ശേഷം തുണി ഉപയോഗിച്ച് മിതമായ രീതിയിൽ ശക്തി ഉപയോഗിച്ച് വട്ടത്തിൽ തുടച്ച് കൊടുക്കുക. ആവശ്യമെങ്കിൽ കൂടുതൽ കോൾഗേറ്റ് തൂത്ത് കൊടുക്കാവുന്നതാണ്. കൂടുതലായി പോറലുകളുളളിടത്ത് കുറച്ച് അമർത്തി തൂത്ത് കൊടുക്കാം. നിമിഷ നേരത്തിനുള്ളിൽ തന്നെ പൂർണ്ണമായും പോറലുകൾ മാറുന്നത് കാണാം. പോറലുകൾ മാറുമ്പോൾ പച്ച വെള്ളത്തിൽ കഴുകിയ ശേഷം ഉണങ്ങിയ തുണി ഉപയോഗിച്ച് തൂത്ത് കൊടുക്കാം. വാഹനത്തിൻ്റെ പഴയ നിറം അത് പോലെ വീണ്ടെടുക്കാനാകും.