കൈ കാലുകൾക്കുണ്ടാകുന്ന തരിപ്പിന് ഏറ്റവും ഉത്തമമായ പരിഹാരം

നമ്മുടെ വീട്ടിലെ മുതിർന്നവർ പലപ്പോഴും പറഞ്ഞ് കേൾക്കുന്ന ഒന്നാണ് കൈകാലുകൾ തരിക്കുന്നു എന്നത്. പ്രായമാകുന്നതിനാലാണ് തരിപ്പ് വരുന്നത് എന്ന് പലരും പറയാറുണ്ട്. എന്നാൽ പ്രായമായ എല്ലാവർക്കും തരിപ്പ് ഉണ്ടാകണമെന്നില്ല. ചില പോഷക ഘടകങ്ങളുടെ അഭാവം മൂലമാണ് പ്രധാനമായും തരിപ്പ് അനുഭവപ്പെടുന്നത്. മറ്റ് ചില കാരണങ്ങളാലും തരിപ്പ് ഉണ്ടാകാം. തവിട് കളഞ്ഞ ധാന്യങ്ങൾ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തിയാൽ കൈ കാലുകളിൽ തരിപ്പ് ഉണ്ടാകാൻ സാധ്യതയുണ്ട്. അമിതമായി പഞ്ചസാര കഴിക്കുന്നവരിലും തരിപ്പിന് സാധ്യത കൂടുതലാണ്.

തരിപ്പ് വരുന്നതിൻ്റെ പ്രധാന കാരണം വൈറ്റമിൻ ബി വൺ എന്ന വൈറ്റമിൻ്റെ അഭാവവും കാത്സ്യത്തിൻ്റെ അഭാവവുമാണ്. പ്രീ ഡയബറ്റിക്ക് അവസ്ഥയുള്ളവരും തരിപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഡയബറ്റിക്ക് പേഷ്യൻ്റ്സുകളിൽ രക്തയോട്ടം കുറയുന്നതും തരിപ്പ് ഉണ്ടാക്കാം. ആവശ്യത്തിന് വൈറ്റമിൻ ബി വൺ ശരീരത്തിൽ ഉണ്ടാകുന്നത് തരിപ്പ് വരാനുള്ള സാധ്യത കുറയ്ക്കും. തരിപ്പ് മാറാൻ പലരും പുറത്ത് നിന്നും ലഭിക്കുന്ന ലേപനങ്ങൾ വാങ്ങി പുറമേ പുരട്ടാറുണ്ട്. അതിൻ്റെ ചൂട് അല്പനേരത്തേക്ക് ആശ്വാസം നല്കുമെങ്കിലും ഇത് ശാശ്വതമല്ല. വൈറ്റമിൻ്റെയും കാത്സ്യത്തിൻ്റെയും അഭാവം കാരണമുണ്ടാകുന്ന തരിപ്പ് പൂർണമായും മാറാൻ ആവി പിടിക്കുന്നതും, വ്യായാമം ചെയ്യുന്നതിലും കാര്യമില്ല. ഫാർമസിയിൽ നിന്ന് സപ്ലിമെൻ്റ് വാങ്ങേണ്ട ആവശ്യമില്ല. നമ്മുടെ നാട്ടിൽ ഇത്തരത്തിലുള്ള പല ഭക്ഷണങ്ങളുമുണ്ട്. എന്നിരുന്നാലും ചില ഘട്ടത്തിൽ സപ്ലിമെൻ്റ് ആവശ്യമായി വരാം. ശരീരത്തിൽ കാത്സ്യവും വൈറ്റമിനും വളരെ കുറഞ്ഞ അവസ്ഥയിൽ ഭക്ഷണം കഴിച്ച് നിലനിർത്താനാകില്ല. ആ അവസരത്തിൽ മാത്രം സപ്ലിമെൻ്റ് എടുക്കാം.

ഏതിൻ്റെ അഭാവം കാരണമാണ് തരിപ്പ് വരുന്നത് എന്നറിയാൻ നിങ്ങൾക്ക് അനുഭവപ്പെടുന്ന ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ മതി. ഇവയുടെ രണ്ടിൻ്റെയും ലക്ഷണങ്ങൾ വ്യത്യസ്ഥമാണ്. വൈറ്റമിൻ ബി വൺ കുറഞ്ഞാൽ പ്രധാനമായും ഉണ്ടാകുന്ന ലക്ഷണങ്ങളാണ് അനാവശ്യമായ പരിഭ്രമം, അനാവശ്യമായ ചിന്ത, ഓർമക്കുറവ്, കൂടിയ ഹൃദയമിടിപ്പ്, കാഫ് മസിലുകൾക്ക് വേദന, കാലുകൾ തടവികൊണ്ടിരിക്കുക എന്നിവ. എല്ലുകൾക്ക് ബലക്ഷയം, കോച്ചി പിടുത്തം, ആരോഗ്യമില്ലാത്ത നഖങ്ങൾ, തൊണ്ടയുടെ പിൻഭാഗത്തായി മുറുക്കം, ദീർഘനാൾ നീണ്ട് നില്ക്കുന്ന ചുമ, അനാവശ്യമായ ഭീതി, നിരാശ, ശരീരത്തിൽ കറുത്ത നിറത്തിലും നീല നിറത്തിലും കുത്തുകൾ എന്നിവയാണ് കാത്സ്യത്തിൻ്റെ അഭാവം മൂലമുള്ള ലക്ഷണങ്ങൾ. ഇത് മസസ്സിലാക്കി അഭാവം പരിഹരിച്ചാൽ തരിപ്പ് മാറും.

വൈറ്റമിൻ ബി വൺ അഭാവം പരിഹരിക്കുന്നതിന് പച്ചരി, പുഴുക്കലരി, തവിട് കളയാത്ത അരികൾ, മാംസം, മത്സ്യം, ബാർലി, ബജ്റ, കടല, ചെറുപയർ, തുവര പരിപ്പ്, സൊയ ബീൻസ്, കശുവണ്ടി, വാൾനട്ട്, പാല്, മുട്ട, പഴവർഗങ്ങൾ, പച്ചക്കറികൾ, എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. കാത്സ്യത്തിൻ്റെ അഭാവത്തിന് പാല്, ചീസ്, മുട്ട, ചാള, ചെമ്മീൻ, പച്ചക്കറികൾ തുടങ്ങിയവ ഉൾപ്പെടുത്തുക. എല്ലുകളുടെ ആരോഗ്യത്തിന് കാത്സ്യം അത്യന്താപേക്ഷിതമാണ്. ഇത്തരം കാര്യങ്ങൾ കൃത്യമായി ശ്രദ്ധിച്ച് ഉലുവ ഉപയോഗിച്ചാൽ പല ആരോഗ്യ പ്രശ്നങ്ങളും പരിഹരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *