സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന ഒരു പ്രശ്നമാണ് കുടവയർ. പലരുംകുടവയറിനെ ഒളിപ്പിച്ച് വയ്ക്കാൻ പല വഴികളാണ് നോക്കുന്നത്. ഇഷ്ടമുള്ള വസ്ത്രങ്ങൾ ഇടാതെയും ഫോട്ടോ എടുക്കുമ്പോൾ വയറ് അകത്തേക്ക് വലിച്ച് പിടിച്ച് പോസ് ചെയ്തും കഷ്ടപ്പെടാറുണ്ട്. എന്നാൽ വയർ കുറക്കാൻ ഇതിൻ്റെ പകുതി കഷ്ടപ്പാട് മതി. വയറിന് ചുറ്റും അടിയുന്ന കൊഴുപ്പാണ് പലപ്പോഴും കുടവയർ എന്ന അവസ്ഥയിലേക്ക് എത്തുന്നത്. അത്യാവശ്യം ഗൗരവത്തോടെ തന്നെ ഇത് കാണ്ടേണ്ടതാണ്. പല ആരോഗ്യ പ്രശ്നങ്ങൾക്കും കുടവയർ കാരണമാകും. പണ്ട് പ്രായമായവരിൽ മാത്രം കണ്ടിരുന്ന കുടവയർ ഇന്ന് ചെറുപ്പക്കാരെ പോലും അലട്ടുന്ന പ്രശ്നമാണ്. കുടവയർ ഇല്ലാതാക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചിട്ടും ഫലം കാണാത്തവരുമുണ്ട്. കൃത്യമായ വ്യായാമവും ജീവിതരീതിയിലൂടെയും ഒരു പരിധി വരെ കുടവയർ കുറയ്ക്കാം. ഒരാൾക്ക് ആറു കിലോവരെ ഭാരം കുറച്ച് കുടവയർ കുറക്കാവുന്നതാണ്. ഇതിനായി ഏകദേശം മൂന്നുമാസം ശ്രദ്ധിച്ചാൽ മതി. അമിതവണ്ണമുളളവർക്ക് പന്ത്രണ്ട് മുതൽ പതിനഞ്ച് കിലോ വരെ കുറയ്ക്കേണ്ടി വരാം. ആറു മാസത്തിനുള്ളിൽ തന്നെ ഇതും സാധിക്കും.
അമിതവണ്ണമില്ലാതെ കുടവയർ മാത്രം കൂടുതലായി വന്നാൽ ഡോക്ടറെ കാണാൻ ശ്രദ്ധിക്കുക. അമിതമായ ഭക്ഷണവും വ്യായാമവുമില്ലാതായാൽ കുടവയർ വില്ലനാകും. ഭക്ഷണത്തിലൂടെ അമിതമായെത്തുന്ന ഗ്ലൂക്കോസ് കൊഴുപ്പായി ശരീരത്തിലെ കുടലിൽ ഒമെൻ്റ് എന്ന ഭാഗത്ത് അടിയുകയും ചെയ്യുന്നതാണ് വയറു ചാടുന്നതിന് കാരണം. ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരിലും കുടവയർ വരാൻ സാധ്യതയുണ്ട്. ജോലി തിരക്കുകൾക്കിടയിൽ വ്യായാമം ചെയ്യാൻ സമയം കിട്ടാത്തതും ഒരു പ്രശ്നമാണ്. എന്നാൽ ഇവയെല്ലാം നിയന്ത്രിച്ച് കുടവയർ കുറക്കാനും ആരോഗ്യം വീണ്ടെടുക്കാനും ഒരു എളുപ്പവഴിയുണ്ട്. ഒരു പാത്രത്തിലേക്ക് ഒരു ഗ്ലാസ്സ് വെള്ളമൊഴിച്ച് ഒരു ടേബിൾ സ്പൂൺ കരിംജീരകവും അതേ അളവിൽ തന്നെ ചെറിയ ജീരകവും ചേർത്ത് കൊടുക്കുക. ശേഷം 5-6 കറിവേപ്പില ചേർത്ത് 10 മിനിറ്റ് നന്നായി തിളപ്പിക്കുക. ഒരു ഗ്ലാസ്സ് വെള്ളം അര ഗ്ലാസ്സാകുന്നത് വരെ തിളപ്പിക്കേണ്ടതുണ്ട്. ഇത് ഒരു ഗ്ലാസ്സിലേക്ക് പകർത്തി കുടിക്കാം. രാവിലെ വെറും വയറ്റിലാണ് ഈ പാനീയം കുടിക്കേണ്ടത്. വെറും 4-5 ദിവസം കുടിക്കുമ്പോൾ തന്നെ ഫലം കാണാം. മൂന്നു മാസങ്ങള്ക്കുളളിൽ വയർ ഒതുങ്ങും.