നമ്മൾ മലയാളികൾക്ക് ഭക്ഷണ ശീലത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് മുട്ട. പുഴുങ്ങിയും, ഓംലറ്റും, കറിയാക്കിയുമൊക്കെ ഇത് നമ്മൾ ധാരാളമായി കഴിക്കാറുണ്ട്. മുട്ട കഴിക്കാനിഷ്ടമില്ലാത്തവർ വിരളമാണ് എന്ന് വേണം പറയാൻ. എന്നാൽ മുട്ട കഴിക്കുന്നവരിൽ പലരും മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നവരാണ്. മുട്ടയുടെ മഞ്ഞ കഴിക്കുന്നത് കൊളസ്ട്രോൾ കൂടുമെന്ന ധാരണയിലാണ് പലരും ഇത് ഒഴിവാക്കുന്നത്. ദിവസവും മുട്ട കഴിക്കുന്നത് കൊളസ്ട്രോൾ വർധിക്കുകയും ആരോഗ്യവും നഷ്ടപ്പെടുമെന്നത് തെറ്റിദ്ധാരണയാണ്.
മനുഷ്യ ശരീരത്തിൻ്റെ ആരോഗ്യം നിലനിർത്താൻ വലിയൊരു പങ്ക് മുട്ടയ്ക്കുണ്ട്. ദിവസവും മൂന്ന് മുട്ട വരെ കഴിക്കുന്നതും ഗുണം മാത്രമാണ് ചെയ്യുന്നത്. അത് യാതൊരു തരത്തിലും ദോഷമാകില്ല എന്ന് പഠനങ്ങൾ പറയുന്നുണ്ട്. അതിനാൽ തന്നെ കൊളസ്ട്രോൾ കൂടുമെന്ന് പേടിച്ച് മുട്ട ഒഴിവാക്കേണ്ട ആവശ്യമില്ല. വളരെയേറെ ഗുണങ്ങളടങ്ങിയതാണ് മുട്ടം പ്രോട്ടീനും കാത്സ്യവും വലിയ തോതിൽ അടങ്ങിയിരുക്കുന്നു. മുട്ടയുടെ മഞ്ഞയിൽ 90% കാത്സ്യവും അയണും ഉണ്ട്. മുട്ടയുടെ വെള്ളയിൽ പ്രധാനമായും പ്രോട്ടീൻ അടങ്ങിയിരിക്കുന്നത്. ഏകദേശം പകുതി പ്രോട്ടീൻ വെള്ളയിലുണ്ട്.
മുട്ട സ്ഥിരമായി കഴിക്കുന്നത് വഴി ശരീരത്തിന് വളരെയേറെ ഗുണമുണ്ട്. തലച്ചോറിൻ്റെ ആരോഗ്യത്തിൽ ഏറ്റവും ഉത്തമമായ ഭക്ഷണമാണ് മുട്ട . മുട്ട പ്രഭാത ഭക്ഷണമാക്കുന്നത് ശരീരത്തിന് ഊർജം നല്കാൻ ഏറെ സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ മുട്ട പ്രഭാത ഭക്ഷ്ണമാക്കുന്നത് ഫലപ്രദമാണ്. കീറ്റോ ഡയറ്റിൽ പ്രധാനമായും മുട്ട ഉൾപ്പെടുന്നുണ്ട്. ഗർഭിണികളായ സ്ത്രീകൾ മുട്ട കഴിക്കുന്നത് ശിശുവിൻ്റെ ആരോഗ്യത്തിനും നല്ലതാണ്. കാഴ്ചയെ മെച്ചപ്പെടുത്താനും മുട്ട ഏരെ ഗുണകരമാണ്. തിമിരത്തിനുള്ള സാധ്യത കുറയുകയും ചെയ്യും. മുടിയുടെയും നഖത്തിൻ്റെയും ആരോഗ്യത്തിനും മുട്ട ഗുണം ചെയ്യും. അതിനാൽ വണ്ണം കൂടും, കൊളസ്ട്രോൾ കൂടും എന്നീ തെറ്റിദ്ധാരണ മാറ്റി ധൈര്യമായി ദിവസവും മുട്ട കഴിക്കാം.