തേൻ, കടുക് ശുദ്ധമാണോ എന്ന് കണ്ട് പിടിക്കാം

ഭക്ഷണ സാധനങ്ങളിൽ മായം ചേർക്കുന്നത് ഇപ്പോൾ സാധാരണമായി മാറുകയാണ്. ഇത് ഗുരുതരമായ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. വിപണിയിൽ വില്പന ചെയ്യുന്നവയിൽ ഉപ്പ് തൊട്ട് കർപ്പൂരം വരെ സകല വസ്തുക്കളിലും ഇപ്പോൾ മായമാണ്. ഭക്ഷണ സാധനങ്ങളിൽ പ്രധാനമായും മൂന്ന് തരമാണ് മായം ഉള്ളത്. ജൈവ മായം, രാസമായം, ഭൗതിക മായം എന്നിവയാണവ. ജൈവമായത്തിൽ ഭക്ഷ്യവസ്തുക്കൾ കേടാക്കുന്ന ബാക്ടീരിയ, ഫംഗസ് എന്നിവയാണുള്ളത്. ഇവ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. വസ്തുക്കൾ നിർമ്മിക്കുമ്പോൾ ചേർത്ത് വരുന്ന രാസവസ്തുക്കൾ, പ്രസർവേറ്റീവുകൾ, വിഷപദാർത്ഥങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് രാസമായം. കല്ല്, ലോഹം, ചളി തുടങ്ങിയവ ഭക്ഷ്യവസ്തുക്കളിൽ ചേരുന്നത് ഭൗതികമായം.

പണ്ട് ഭക്ഷ്യവസ്തുക്കളിൽ കണ്ടിരുന്നത് കൂടുതലും ഭൗതികമായമായിരുന്നു. അത് കണ്ട് പിടിക്കാൻ എളുപ്പമായിരുന്നു. എന്നാൽ ഇന്ന് രാസമായം കൂടി വരുന്നു. മായം ചേർക്കലിൽ ദിനംപ്രതി പുതിയ രീതികൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. നമ്മൾ എല്ലാവരും വീട്ടിൽ ഉപയോഗിക്കുന്ന കടുക്, തേൻ തുടങ്ങിയവയിലടങ്ങിയ മായം വളരെ എളുപ്പം കണ്ട് പിടിക്കാൻ ഒരു സൂത്രമുണ്ട്. ഇന്ത്യയിൽ ഇന്ന് പിന്നിയിലുള്ള തേനുകളുടെ ബ്രാൻ്റുകളിൽ 10 ൽ 7 ബ്രാൻ്റും മായം ചേർക്കുന്ന തേനാണ് എന്ന് പന്നങ്ങൾ വെളിപ്പെടുത്തിയിരുന്നു. വളരെ കുറവ് തേൻ ഉദ്പാദനവും ധാരാളം അവശ്യക്കാരുമായതോടെ തേനിൽ മായം ചേർക്കുന്നത് കൂടി വരുന്നു. നിങ്ങൾ വാങ്ങിയ തേനിൽ മായം ചേർന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഒരു പേപ്പറെടുത്ത് അതിന് മുകളിൽ തേൻ ഒഴിച്ച് കൊടുക്കുക. പേപ്പറിൽ സ്പ്രെഡ് ആയില്ലെങ്കിൽ അത് മായം ചേരാത്ത ശുദ്ധമായ തേനാണ്. മായം ചേർന്നിട്ടുണ്ടെങ്കിൽ തേൻ പേപ്പറിൽ പടർന്ന് വരും.

കടുകിലും വലിയ തോതിൽ മായം ചേരുന്നതായി കണ്ട് വരുന്നുണ്ട്. കടുകിത് പകരം ആര്‍ജിമോണ്‍ അഥവ പൊന്നുമ്മം വിത്തുകളാണ് ചേർത്ത് വിപണിയിലെത്തുന്നത്. കടുകിനോട് വളരെ സാമ്യം തോന്നുന്നതാണിവ. ഇവ കഴിക്കുന്നത് എപ്പിഡെമിക് ഡ്രോപ്‌സി, ഗ്ലൂക്കോമ എന്നീ അസുഖങ്ങള്‍ക്ക് വഴിയൊരുക്കും. കടുകിലെ മായം പരിശോധിക്കാൻ ഒരു അമ്മിക്കല്ലിലോ മിക്സിയിലോ ഇത് പൊടിച്ചെടുക്കുക. പൊടിക്കുമ്പോൾ ഉള്ളിൽ മഞ്ഞ നിറമെങ്കിൽ അത് ശുദ്ധമായ കടുക് . ആര്‍ജിമോണ്‍ വിത്തുകള്‍ പൊടിച്ച് നോക്കിയാല്‍ ഉള്ളില്‍ വെളുത്തിരിക്കുകയും പുറം പരുക്കനുമായിരിക്കും. കുരുമുളകിലും പപ്പായക്കുരു ചേർത്ത് വരാറുണ്ട്. പപ്പായക്കുരു ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ കുരുമുളക് വാങ്ങുമ്പോൾ കയ്യിലെടുത്ത് പരിശോധിച്ച ശേഷം മാത്രം വാങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *