കാറിൽ എസി ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കാറിൽ എല്ലാവരും എസി ഉപയോഗിക്കാറുണ്ടെങ്കിലും പലർക്കും അവയുടെ സ്വിച്ചുകളുടെ ആവശ്യകത എന്താണെന്ന് അറിയില്ല. ഇവ ശരിയായി തന്നെ ഉപയോഗിക്കേണ്ടതുണ്ട്. മാനുവൽ ഓപ്പറേറ്റിംഗ് എ സി സിസ്റ്റവും ഓട്ടോമാറ്റിക്കും തമ്മിൽ വ്യത്യാസമുണ്ട്. ഒരു മാനുവൽ ഓപ്പറേറ്റിംഗ് എസി സിസ്റ്റത്തിൽ പ്രധാനമായും 3 നോബുകളുണ്ട്. ഒപ്പം രണ്ട് ബട്ടനുകളും. ആദ്യത്തെ നോബിൽ നീലയിൽ നിന്നും ചുവപ്പിലേക്ക് കാണിക്കുന്ന അടയാളങ്ങൾ കാണാം. നീല ഏറ്റവും കൂടുതൽ തണുപ്പിനും ചുവപ്പ് ചൂടുമാണ് കാണിക്കുന്നത്‌. സീറോ പൊസിഷനിൽ ഇത് ന്യൂട്രലാകും.
രണ്ടാമത്തെ നോബ് ഫാനിൻ്റെ റെഗുലേഷന് വേണ്ടി ഉള്ളതാണ്. എസിയുടെ ഫാനിന് എത്രത്തോളം സ്പീഡ് എന്ന് സൂചിപ്പിക്കുന്നു. നാല് സ്പീസുകളായാണ് ഇത് വരുന്നത്.

മുന്നാമത്തെ നോബിൽ പല അടയാളങ്ങൾ കാണാം. ഇതിൽ എയർ ഫ്ലോയുടെ ദിശ നിയന്ത്രിക്കാനാകും. ഏറ്റവും താഴെയുള്ളത് ഡാഷിലെ വെൻ്റിൻ്റെയാണ്. രണ്ടാമത്തെത് വെൻ്റിനോടൊപ്പം ലെഗ് സ്പേസിലും തണുപ്പ് ലഭിക്കും. മൂന്നാമത്തെത് ലെഗ് സ്പേസിലേക്ക്‌ മാത്രം തണുപ്പ് വരുന്നത്. മഴക്കാലത്ത് വിൻ്റ് ഷീൽഡിൽ തുള്ളികളുണ്ടാകാൻ ഇടയുണ്ട്. ഇത് ഒഴിവാക്കാനാണ് അടുത്ത രണ്ട് ഓപ്ഷനുകൾ. ഒന്നാമത്തേത് വിൻ്റ് ഷീൽഡിലും ലഗ് സ്പേസിലും രണ്ടാമത്തേത് വിൻ്റ് ഷീൽഡിൽ മാത്രവും എയർ സർക്കുലേഷൻ നടക്കും.

താഴെയുള്ള ബട്ടനുകൾ ഒന്ന് എയർ സർക്കുലേഷനും രണ്ട് എസി ഓൺ ഓഫിനുമാണ്. കാറിനുള്ളിലെ എയർ സർക്കുലേഷനാണ് ഉദേശിക്കുന്നത്. വിൻ്റ് ഷീൽഡ് സർക്കുലേഷൻ ഓണാക്കുമ്പോൾ പുറത്ത് നിന്നുള്ളത് ഓഫ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. ലോംഗ് ഡ്രൈവിൽ ഫ്രഷ് എയർ സർക്കുലേഷൻ ഇടക്ക് ഉപയോഗിക്കേണ്ടതുണ്ട്.

ഓട്ടോമാറ്റിക്ക് സിസ്റ്റത്തിൽ ഇവ കൂടാതെ കുറച്ചധികം സ്വിച്ച് കാണാൻ കഴിയും. ഓൺ ഓഫ് സ്വിച്ചിന് ശേഷം ആദ്യത്തേത് ലെഗ് സ്പേസും, രണ്ടാമത്തേത് മെയിൻ വെൻ്റ് എന്നിങ്ങനെയാണ്. ഇവ രണ്ടും ഒരേ സമയം ഓണാക്കാവുന്നതാണ്. മൂന്നാമത്തെ സ്വിച്ച് വിൻ്റ് ഷീൽഡിൽ എയർ വരുന്നതിനായാണ്. ഓട്ടോ സ്വിച്ചിൽ ടെംപറേച്ചർ സെറ്റ് ചെയ്യാനാകും. എയർ സർക്കുലേഷൻ സ്വിച്ച് ഉപയോഗിച്ച് ഫ്രഷ് എയർ, കാറിലെ എയർ എന്നിവ നിയന്ത്രിക്കാം. റിയർ വിൻറ് ഷീൽഡിൻ്റെ ഇവാപ്പറേഷന് ഉപയോഗപ്പെടുത്താവുന്ന നോബുമുണ്ട്. അതിൽ ടെംപറേച്ചർ കൂട്ടാനും കുറക്കാനും സാധിക്കും. മാക്സ് ഓപ്ഷൻ ഫ്രണ്ടിലെ വിൻ്റ് ഷീൽഡിൻ്റെ ഇവപ്പറേഷൻ ഉപയോഗത്തിനാണ്. ഫാനിൻ്റെ സ്പീഡ് നിയന്ത്രിക്കുന്നതിന് ഒരു നോബുമുണ്ട്. കാറിലേക്ക് കയറുമ്പോൾ കൂടുതൽ ചൂട് അനുഭവപ്പെട്ടാൽ തണുപ്പ് കൂടുതൽ ലഭിക്കാൻ മാക്സിമം എസി ഓപ്ഷൻ ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *