നാരങ്ങ ഉപയോഗിക്കുന്നവർ ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കൂ

നമ്മൾ എല്ലാവരും വീട്ടിൽ നാരങ്ങ വാങ്ങുന്നവരുണ്ട്. എന്നാൽ പലപ്പോഴും ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ് ഫ്രിഡ്ജിൽ കുറച്ച് നാൾ വെക്കുമ്പോൾ ഇത് കേടാകുന്നത്. ഇതൊഴിവാക്കാൻ ഒരു വിദ്യയുണ്ട്. ഏറെ നാൾ നാരങ്ങ സൂക്ഷിക്കേണ്ടി വന്നാൽ ഇങ്ങനെ ചെയ്താൽ മതി. നാരങ്ങ കഴുകിയ ശേഷം കേടായ നാരങ്ങകൾ മാറ്റി ബാക്കി നല്ല നാരങ്ങകൾ ഉണങ്ങിയ തുണിയിൽ തുടച്ചെടുക്കുക. ഈർപ്പം പൂർണമായും പോകുന്ന വിധത്തിൽ തുടച്ച് കൊടുക്കാം. ശേഷം നാരങ്ങ ഓരോന്നും ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് ഇവയെല്ലാം ഒരു കണ്ടെയ്നറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. നാരങ്ങ വാടി പോകുകയോ, തൊലി കറുക്കുകയോ ചെയ്യില്ല. 6-8 മാസം വരെ ഈ നാരങ്ങ കേടാകാതെ സൂക്ഷിക്കാം.

നാരങ്ങ വാങ്ങുമ്പോൾ പഴുത്ത നാരങ്ങയും പച്ച നാരങ്ങയും നമുക്ക് ലഭിക്കാറുണ്ട്. പച്ച നാരങ്ങയിലെ നീര് എടുക്കാൻ അല്പം പ്രയാസമാണ്. എന്നാൽ നീര് പെട്ടെന്ന് എടുക്കാൻ നാരങ്ങയിലേക്ക് ഒരു കത്തി ഇറക്കിയ ശേഷം സ്റ്റൗ ഓൺ ചെയ്യ്ത് ലോ ഫ്ലെയിമിൽ നാരങ്ങ കാണിച്ച് ചൂടാക്കുക. ശേഷം നാരങ്ങ പിഴിയുമ്പോൾ നീര് എളുപ്പത്തിൽ എടുക്കാം. ബലം പ്രയോഗിച്ച് കഷ്ടപ്പെടേണ്ട. പലപ്പോഴും നാരങ്ങ വാങ്ങുമ്പോൾ ഒന്ന് രണ്ട് കേടായ നാരങ്ങയും ലഭിക്കുന്നത് സാധാരണമാണ്. കേടായ നാരങ്ങയുടെ കേട് മുറിച്ച് മാറ്റി ബാക്കി ഭാഗത്തിൻ്റെ നീര് എടുക്കുക. ഇത് അരിച്ചെടുത്ത് ഐസ് ട്രേയിൽ ഒഴിച്ച് വെക്കാം. നാരങ്ങ ജ്യൂസ് ഉണ്ടാക്കാൻ ഈ ക്യൂബുകൾ ഉപയോഗിക്കാം.

നാരങ്ങ കൊണ്ട് അടിപൊളി ക്ലീനറും ഉണ്ടാക്കാവുന്നതാണ്. അതിനായി വാങ്ങിയ നാരങ്ങ ക്ലീനർ ഉണ്ടാക്കി കളയണോ എന്ന് കരുതേണ്ട്. കേടായതും വാടിയതുമായ നാരങ്ങ മതിയാകും ക്ലീനർ തയ്യാറാക്കാൻ. കേടായ നാരങ്ങകളെടുത്ത് ചെറിയ കഷ്ണങ്ങളാക്കി എടുക്കുക. ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് തിളപ്പിച്ച ശേഷം നാരങ്ങയിട്ട് കൊടുക്കുക. തിളച്ച് വരുമ്പോൾ പാത്രത്തിലേക്ക് അരിച്ചെടുത്ത് ഈ നീരിലേക്ക് കുറച്ച് വിനാഗിരിയും സോപ്പ് പൊടിയും ചേർത്ത് കൊടുക്കാം. നന്നായി മിക്സ് ചെയ്തെടുത്ത ശേഷം ഒരു കുപ്പിയിലേക്ക് മാറ്റി ഉപയോഗിക്കാം. കണ്ണാടി കഴുകാനും വാഷ് ബേസിൻ കഴുകാനും ഇത് ഉപയോഗിക്കാം. ഈ മിശ്രിതം ഉറുമ്പ് ശല്യം മാറ്റാനും ഉപയോഗിക്കാവുന്നതാണ്. വീട്ടിലെ ഒരു പ്രധാന പ്രശ്നമാണ് സ്റ്റീൽ പൈപ്പുകളിൽ ക്ലാവ് പിടിക്കുന്നത്. ഇത് മാറ്റാൻ ഈ മിശ്രിതം തളിച്ച് കുറച്ച് നേരം വെച്ച ശേഷം കഴുകിയെടുക്കാം. പൈപ്പുകൾ വെട്ടി തിളങ്ങും.

Leave a Reply

Your email address will not be published. Required fields are marked *