പല ആകൃതിയിലും രീതിയുമാണ് ഓരോ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. ഒരു സ്ഥലത്തിൻ്റെ അളവ് കണ്ടു പിടക്കാൻ വളരെ എളുപ്പമാണ്. അതിന് പ്രധാനപ്പെട്ട ചില ആകൃതികളുടെ അളവ് കണ്ട് പിടിക്കാനറിയേണ്ടതുണ്ട്. ചതുരാകൃതിയിലുള്ള പ്ലോട്ട് മനസ്സിലാക്കുന്നതിനായി ആദ്യം അതിൻ്റെ വിസ്തീർണം കണ്ട് പിടിക്കുക. 25 മീറ്റർ നീളവും 20 മീറ്റർ വീതിയുമുള്ള സ്ഥലമെന്ന് കണക്കാക്കിയാൽ ഇതിൻ്റെ വിസ്തീർണം 500 m² വരും. ഈ m² നെ സെൻ്റിലേക്ക് മാറ്റാൻ 500 നെ 40.47 കൊണ്ട് ഹരിക്കണം. ഒരു സെൻ്റ് 40.47 m² ആണ്. ഹരിച്ച് കിട്ടുന്ന ഉത്തരം 12.35 സെൻ്റാണ് ആ സ്ഥലത്തിൻ്റെ അളവ്.
സ്ഥലം ഒരു സമചതുരമെങ്കിൽ ഒരു വശത്തിൻ്റെ സ്ക്വയർ എടുത്ത് വിസ്തീർണം കണ്ട് പിടിച്ച ശേഷം മുൻപ് ചെയ്തത് പോലെ 40.47 കൊണ്ട് ഹരിക്കുക. ഒരു ത്രികോണാകൃതിയിൽ ഉള്ള സ്ഥലമെങ്കിൽ അതിൻ്റെ വിസ്തൃതി കണ്ട് പിടിക്കുക. അതിനായി a,b,c ഓരോ വശങ്ങളായി കണക്കാക്കി s(s-a) (s-b) (s-c) എന്നതിൻ്റെ സ്ക്വയർ റൂട്ട് എടുക്കുക. ഇതിൽ s എന്നത് (a+b+c)/2 എന്നതാണ്. ഇത്തരത്തിൽ വിസ്തൃതി കണ്ട ശേഷം അതിനെ 40.47 കൊണ്ട് ഹരിക്കാം.
ഫോർമുല ഉപയോഗിച്ച് ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് വിസ്തൃതി കണ്ടെത്താൻ സഹായിക്കുന്ന ഓൺലൈൻ സൈറ്റുകളും മീറ്ററിനെ സ്റ്റെൻ്റിലേക്ക് മാറ്റാവുന്ന സൈറ്റുകളുമുണ്ട്. എന്നാൽ ഒരു ചതുരത്തിൻ്റെയോ, സമചതുരത്തിൻ്റെയോ, ത്രികോണത്തിൻ്റെയോ ആകൃതിയിലായിരിക്കില്ല നമ്മളുടെ സ്ഥലങ്ങൾ ഉണ്ടായിരിക്കുന്നത്. കൃത്യമായ ഒരു ആകൃതി പറയാനാകാത്ത സ്ഥലമെങ്കിൽ അതിനെ കുറച്ച് തൃകോണങ്ങളാക്കി മാറ്റിയ ശേഷം മുൻപ് ചെയ്തത് പോലെ ഓരോ തൃകോണത്തിൻ്റെയും വിസ്തൃതി കണ്ട് പിടിക്കുക. ശേഷം ഇവയുടെ വിസ്തൃതികൾ കൂട്ടി ആകെയുള്ള മീറ്ററിനെ 40.47 കൊണ്ട് ഹരിച്ച് സെൻ്റിലേക്ക് മാറ്റാം. ഈ എളുപ്പവഴി മനസ്സിലാക്കിയിരുന്നാൽ ഏത് സ്ഥലത്തിൻ്റെ അളവും കൃത്യമായി കണ്ട് പിടിക്കാനാകും.