പല്ലി ശല്യം അകറ്റാൻ ഈ വെള്ളം ഒരു തുള്ളി മതി

പല്ലികൾ എന്ന് കേൾക്കുമ്പോൾ നമ്മളിൽ പലരും അറയ്ക്കും. അവ ചുവരുകളിൽ നിന്നും താഴേക്ക് വീഴുന്ന കാഴ്ച പല വീട്ടിലും പതിവാണ്. എത്ര ഒഴിവാക്കാൻ ശ്രമിച്ചാലും ദിവസേന ഇവ കൂടി കൊണ്ടേയിരിക്കും. ഇവയെ തുരത്താൻ വിപണിയിൽ പലതരം ഉൽപന്നങ്ങളും ലഭ്യമാണ്. എന്നാൽ സകല മാർഗങ്ങളും പരീക്ഷിച്ചിട്ടും ഫലം കാണാത്തവരും അനവധി. വീട്ടിലെ ചെറിയ പ്രാണികളെ പല്ലികൾ ഭക്ഷിക്കുന്നതിനാൽ പ്രാണികൾ കുറയുമെന്ന ആശ്വാസം ഉണ്ടെങ്കിലും പല്ലികൾ വലിയൊരു തലവേദന തന്നെയാണ്.
വൃത്തിയില്ലാത്ത അടുക്കളയും, തുറന്ന്‌ വെച്ചിരിക്കുന്ന ഭക്ഷണം തേടി പ്രാണികളും, ഇവയ്ക്ക് പിന്നാലെ പല്ലികളും എത്തും. പല്ലികൾ സാധാരണ കാണുന്നത് വാതിലിന് പിൻവശം, ട്യൂബ് ലൈറ്റിനടുത്ത്, വാർഡ്രോബിന് പിൻവശം എന്നിങ്ങനെ ഇടുങ്ങിയ സ്ഥലങ്ങളിലാണ്. അതിനാൽ തന്നെ അവയെ തുരത്താൻ വളരെ പ്രയാസമാണ്. എന്നാൽ പല്ലികൾ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഓർക്കുമ്പോൾ ഇവയുടെ ശല്ല്യം കണ്ടില്ലെന്ന് നടിക്കാനാവില്ല.

പല്ലികളുടെ ശല്ല്യം പൂർണ്ണമായും ഒഴിവാക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു പൊടിക്കൈ ഉണ്ട്. പല്ലികൾ വരുന്നയിടങ്ങളിൽ ഈ മിശ്രിതം സ്പ്രേ ചെയ്ത് കൊടുത്താൽ പല്ലികളുടെ പൊടി പോലും കാണില്ല. പല്ലികളെ തുരത്താൻ പല മാർഗ്ഗങ്ങളും പരീക്ഷിച്ച് ഫലം കാണാത്തവർ ഇത് പരീക്ഷിച്ച് നോക്കൂ. ചിലവ് കുറഞ്ഞ വീട്ടിലുള്ള 3 ചേരുവകൾ മാത്രം ഉപയോഗിച്ച് ചെയ്യുന്ന ഈ മിശ്രിതം വളരെ ഫലപ്രദമാണ്. അതിനായി സവാള, ഗ്രാമ്പു, കുരുമുളക് എന്നിവ മാത്രമാണ് ആവശ്യം. ഇവ മൂന്നും തന്നെ പല്ലികളെ തുരത്താൻ ഉപയോഗിക്കുന്നവയാണ്. അതിനാൽ തന്നെ ഈ മിശ്രിതം പല്ലികൾക്ക് താങ്ങാനാവില്ല.

ഒരു ടീസ്പൂൺ കുരുമുളക്, കുറച്ച് ഗ്രാമ്പൂ എന്നിവ ഒരു പാത്രത്തിലെടുത്ത് അതിലേക്ക് ഇത് മുങ്ങി കിടക്കാൻ പാകത്തിന് തിളച്ച വെള്ളം ഒഴിക്കുക. ശേഷം ഒരു അടപ്പ് കൊണ്ട് മൂടി 20 മിനിറ്റ് വെക്കുക. ഒരു സവാളയെടുത്ത് തൊലി കളഞ്ഞ ശേഷം അരിഞ്ഞ് സത്ത് എടുക്കേണ്ടതുണ്ട്. സത്തെടുക്കാൻ അരിഞ്ഞ ശേഷം സവാള വെള്ളം ചേർക്കാതെ മിക്സിയിൽ അടിച്ചെടുക്കുക. അരച്ച ശേഷം ഇത് നന്നായി അരിച്ച് നീരെടുക്കാം. ശേഷം മുൻപ് കുതിർക്കാൻ വെച്ച കുരുമുളകിൻ്റെയും ഗ്രാമ്പൂൻ്റെയും വെള്ളമെടുത്ത് അരിച്ച് സവാള നീരിലേക്ക് ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. പല്ലികൾ കാണാനിടയുള്ള സ്ഥലങ്ങളിൽ ഈ വെള്ളം തളിച്ച് പല്ലികളെ തുരത്താം. ആഴ്ച്ചയിൽ 2 തവണ ചെയ്യുന്നത് പല്ലി ശല്യം പൂർണ്ണമായും അകറ്റാൻ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *